
ഹമാസ് ചെയ്തത് ഇസ്രയേലിന് ന്യായമാകില്ല; ഐക്യരാഷ്ട്ര സഭയിൽ നിലപാട് വ്യക്തമാക്കി യുഎഇ
ഒക്ടോബർ ഏഴിന്റെ ഹമാസ് ആക്രമണം ഇസ്രായേലിന്റെ സിവിലിയന്മാരെ ശിക്ഷിക്കുന്ന നയത്തിന് ന്യായമാകില്ലെന്നും ഗാസക്കെതിരെ തുടരുന്ന ഉപരോധം അവസാനിപ്പിക്കണമെന്നും യു.എ.ഇ. പശ്ചിമേഷ്യയിലെ സാഹചര്യം സംബന്ധിച്ച് ചർച്ച നടന്ന ഐക്യരാഷ്ട്ര സഭ രക്ഷാസമിതി യോഗത്തിൽ യു.എ.ഇ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം അൽ ഹാശിമിയാണ് യു.എ.ഇ ീാനിലപാട് പ്രഖ്യാപിച്ചത്. ഹമാസിന്റെ ആക്രമണം ഹീനവും ക്രൂരവുമായതാണ്. അവർ പിടികൂടിയ ബന്ദികളെ ഉപാധികളില്ലാതെ അതിവേഗം വിട്ടുനൽകണം. അതേസമയം, ഹമാസിന്റെ ആക്രമണം ഇസ്രായേലിന്റെ ‘കൂട്ടശിക്ഷ’ നയത്തിന് ന്യായീകരണമാകില്ല. അന്താരാഷ്ട്ര മാനുഷിക നിയമങ്ങളോടുള്ള ബാധ്യത ഇസ്രായേൽ…