
ഇനി 3 മിനിറ്റു വരെയുള്ള റീലുകളാവാം; പുത്തൻ അപ്‌ഡേറ്റുകള്‍ പ്രഖ്യാപിച്ച് ഇന്‍സ്റ്റഗ്രാം
റീൽസ് പ്രേമികൾക്ക് ഇത് സന്തോഷവാർത്തയാണ്. റീല്‍ വീഡിയോകളുടെ ദൈര്‍ഘ്യം വര്‍ധിപ്പിച്ചിരിക്കുകയാണ് ഇന്‍സ്റ്റഗ്രാം. ഇനി മൂന്നു മിനിറ്റു വരെ ദൈർഘ്യമുള്ള റീൽസ് ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കാം. ഇന്‍സ്റ്റഗ്രാം തലവന്‍ ആദം മോസ്സെരിയാണ് പുതിയ മാറ്റങ്ങള്‍ പ്രഖ്യാപിച്ചത്. മുമ്പ് 90 സെക്കന്‍ഡ് വരെ ദൈര്‍ഘ്യമുള്ള വീഡിയോ റീല്‍സുകളായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ അപ്‌ലോഡ് ചെയ്യാന്‍ സാധിച്ചിരുന്നത്. ഇതിലാണ് മാറ്റം വന്നത്. ഇനി മുതല്‍ മൂന്ന് മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള റീലുകള്‍ ഇന്‍സ്റ്റ അനുവദിക്കും. യൂട്യൂബ് ഷോര്‍ട്‌സിന്‍റെ സമാനമായ വീഡിയോ ദൈര്‍ഘ്യമാണിത്. ഷോർട്-ഫോം വീഡിയോകളിൽ കൂടുതൽ…