മഴയത്ത് റീൽസെടുക്കുന്ന പെൺകുട്ടി, ഫോട്ടോ ബോംബ് ചെയ്ത് മിന്നല്‍

ഇപ്പോൾ റീലെടുക്കാൻ ശ്രമിച്ച് പണി കിട്ടുന്നതാണ് പുതിയ ട്രൻഡ്. ടെറസിന് മുകളില്‍ നിന്നു റീലെടുക്കാൻ നോക്കുകയായിരുന്ന പെൺകുട്ടിക്കും കിട്ടി നല്ല ഒന്നാന്തരം പണി. മഴയത്തു നിന്നൊരു റീലെടുക്കാം എന്നു വിചാരിച്ചപ്പോഴാണ് തൊട്ടടുത്ത സെക്കൻഡിൽ പെണ്‍കുട്ടിയുടെ സമീപതായി മിന്നൽ പതിച്ചത്. പിന്നെ ഒന്നും നോക്കിയില്ല ജീവനും കൊണ്ട് ഒരൊറ്റയോട്ടം. അതേ സ്ഥാനത്ത് തന്നെ വീണ്ടും രണ്ടു തവണ മിന്നലേൽക്കുന്നുണ്ട്. എന്തായാലും തലനാരിഴയ്ക്കാണ് ബീ​ഹാർ സ്വദേശിനിയായ സാനിയ കുമാരി എന്ന പെൺകുട്ടി രക്ഷപ്പെട്ടത്. ബീ​ഹാറിൽ ഇടിമിന്നൽ വലിയ ഭീഷണിയായികൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത്…

Read More

റീലുണ്ടാക്കാൻ പൊലീസ് ബാരിക്കേഡ് കത്തിച്ചു; യുവാവ് അറസ്റ്റിൽ: ഒരാൾക്കായി തിരച്ചിൽ

ഡൽഹിയിൽ റീലുണ്ടാക്കാൻ പൊലീസ് ബാരിക്കേഡ് കത്തിച്ച രണ്ടു യുവാക്കൾക്കെതിരെ കേസ്. സംഭവത്തിൽ ഒരാൾ അറസ്റ്റിലായതായി ഡൽഹി പൊലീസ് അറിയിച്ചു. നിഹാൽ വിഹാർ പൊലീസ് സ്റ്റേഷനിലാണ് യുവാക്കൾക്കെതിരെ കേസെടുത്തിരിക്കുന്നത്.  ഡൽഹിയിലെ നിഹാൽ വിഹാർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വെള്ളിയാഴ്ചയാണ് സംഭവം. പൊലീസിന്റെ ബാരിക്കേഡ് കത്തിച്ച് റീലുണ്ടാക്കുകയായിരുന്നു യുവാക്കൾ. ഈ റീൽ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാവുകയായിരുന്നു. തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിൽ റീലുണ്ടാക്കാൻ ബാരിക്കേഡ് കത്തിച്ച ഒരു യുവാവ് അറസ്റ്റിലായി. സംശയിക്കുന്ന മറ്റേയാൾക്ക് വേണ്ടി അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു. ബാരിക്കേഡ് കത്തിച്ച് പകർത്തിയ…

Read More

റീലുകളുടെ ദൈർഘ്യം കൂട്ടാനൊരുങ്ങി ഇൻസ്റ്റഗ്രാം

റീലുകളുടെ സമയ ദൈർഘ്യം ഇൻസ്റ്റഗ്രാം കൂട്ടിയേക്കുമെന്ന് റിപ്പോർട്ട്. ടിക് ടോക്കിനോടും യൂട്യൂബിനോടും മത്സരിക്കാനാണ് ഈ നീക്കമെന്നാണ് സൂചന. നിലവിൽ 90 സെക്കന്റ് വരെയുള്ള വീഡിയോകളാണ് റീലുകളായി പങ്കുവെക്കാൻ സാധിക്കുക. ഡെവലപ്പർ അലസ്സാൻഡ്രോ പാലൂസി എക്‌സിലൂടെ പങ്കുവെച്ച് സ്‌ക്രീൻഷോട്ടുകളിലൂടെയാണ് ഇക്കാര്യം പുറത്തെത്തിയിരിക്കുന്നത്. എന്നാൽ കമ്പനി ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം ടിക്‌ടോക്ക് പോലെയുള്ള പ്ലാറ്റഫോമുകൾ 2022ൽ തന്നെ അതിന്റെ ഷോർട്ട് വീഡിയോ സമയ പരിധി 10 മിനിറ്റായി വർദ്ധിപ്പിച്ചിരുന്നു. ഇൻസ്റ്റഗ്രാം ഇത്തരത്തിൽ സമയ പരിധി വർദ്ധിപ്പിക്കുന്നതോടെ ക്രിയേറ്റേർസിന് പലവിധത്തിലുള്ള…

Read More