
അൽ ഇത്തിഹാദ്, അൽ വഹ്ദ റോഡുകളിലെ വേഗപരിധി കുറയ്ക്കാൻ തീരുമാനം
അൽ ഇത്തിഹാദ്, അൽ വഹ്ദ എന്നീ റോഡുകളിലെ ഒരു പ്രത്യേക മേഖലയിൽ വാഹനങ്ങളുടെ പരമാവധി വേഗപരിധി കുറയ്ക്കാൻ തീരുമാനിച്ചതായി ഷാർജ അധികൃതർ അറിയിച്ചു.ഈ അറിയിപ്പ് പ്രകാരം അൽ വഹ്ദ റോഡിലെ അബു ഷാഖാര ഇന്റർചേഞ്ചിന് സമീപം മുതൽ അൽ ഇത്തിഹാദ് റോഡിലെ അൽ താവുൻ ബ്രിഡ്ജ് വരെയുള്ള മേഖലയിലാണ് വേഗപരിധിയിലെ ഈ മാറ്റം നടപ്പിലാക്കുന്നത്. ഈ മേഖലയിലെ പരമാവധി വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററാക്കി (നേരത്തെ മണിക്കൂറിൽ 100 കിലോമീറ്റർ ആയിരുന്നു) കുറയ്ക്കുന്നതാണ്. ഈ മേഖലയിലൂടെയുള്ള ട്രാഫിക്…