
ബഹ്റൈനിൽ പ്രവാസി തൊഴിലാളികളുടെ എണ്ണത്തിൽ വർധന ; നാട്ടിലേക്ക് പണം അയക്കുന്നതിൽ കുറവ്
ബഹ്റൈനിലെ പ്രവാസി തൊഴിലാളികളുടെ എണ്ണം കൂടിയെങ്കിലും ഇവിടെ നിന്ന് പുറത്തേക്ക് അയക്കുന്ന പണമിടപാടുകൾ കുറഞ്ഞതായി കണക്കുകൾ. ബഹ്റൈൻ സെൻട്രൽ ബാങ്കിന്റെ കണക്കുകൾ പ്രകാരം 2024ലെ ആദ്യ മൂന്ന് മാസങ്ങളിൽ 2.1 ശതമാനം ഇടിവാണ് പണമയക്കുന്നതിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 235.6 ദശലക്ഷം ബഹ്റൈൻ ദീനാറാണ് അയച്ചതെങ്കിൽ ഈ വർഷം അത് 230.7 ദശലക്ഷം ദീനാറായി കുറഞ്ഞു. ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ (എൽ.എം.ആർ.എ) കണക്കുകൾ പ്രകാരം 2023 ഡിസംബർ അവസാനത്തോടെ ബഹ്റൈനിലെ വിദേശ തൊഴിലാളികളുടെ…