
സാംസ്കാരിക , മാധ്യമ ഫീസുകളിൽ ഇളവ് വരുത്തി ഖത്തർ സാംസ്കാരിക മന്ത്രാലയം
സാംസ്കാരിക-മാധ്യമ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ ലൈസൻസ് നിരക്കുകൾ വെട്ടിക്കുറച്ച് ഖത്തർ സാംസ്കാരിക മന്ത്രാലയം. രാജ്യത്തെ മാധ്യമ, സാംസ്കാരിക മേഖലകളിലെ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് വിവിധ ലൈസൻസ് ഫീസുകൾ കുറക്കാൻ തീരുമാനിച്ചത്. ചില സേവനങ്ങൾക്കും രജിസ്ട്രേഷനുമെല്ലാം നൂറു ശതമാനം മുതൽ പത്തു ശതമാനം വരെയായി നിരക്ക് കുറച്ചു. പരസ്യ, പബ്ലിക് റിലേഷന്‍ മേഖലയുമായി ബന്ധപ്പെട്ട കമ്പനികള്‍ തുടങ്ങാന്‍ 25,000 റിയാലായിരുന്ന ലൈസൻസ് തുക അഞ്ചിലൊന്നായി 5000 റിയാലിലേക്ക് കുറച്ചു. ഇതേ ലൈസന്‍സ് പുതുക്കുന്നതിനുള്ള തുക 10,000 റിയാലില്‍നിന്ന് 5000…