
439 കോടിയുടെ വൻ കരാർ ഏറ്റെടുത്ത് കെ റെയിൽ
തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ നവീകരണത്തിനുള്ള കരാര്‍ കേരള റെയില്‍ ഡവലപ്മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ്-റെയില്‍ വികാസ് നിഗം ലിമിറ്റഡ് സഖ്യത്തിന്. 439 കോടി രൂപയുടെ പദ്ധതിയാണ് കെ-റെയിലും ആര്‍.വി.എന്‍.എല്ലും ഏറ്റെടുക്കുന്നത്. 42 മാസം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനാണ് കരാര്‍ എന്ന് കെ റെയില്‍ അറിയിച്ചു. ‘കേരളത്തിന്റെ അര്‍ധ അതിവേഗ റെയില്‍പ്പാതയായ സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അംഗീകാരം കാത്തുനില്‍ക്കുന്നതിനിടെ, കെ-റെയില്‍ ഏറ്റെടുക്കുന്ന സുപ്രധാന പദ്ധതിയാണിത്. നേരത്തെ, വര്‍ക്കല റെയില്‍വേ സ്റ്റേഷന്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള പദ്ധതിയുടെ…