
‘റെഡ് വേവ്-7′ നാവിക പരിശീലനത്തിന് സൗദിയിൽ പ്രൗഢമായ തുടക്കം
ചെങ്കടലിനോട് അതിർത്തി പങ്കിടുന്ന രാജ്യങ്ങളുടെ സമുദ്ര സുരക്ഷയും കടലിലെ വിവിധ രീതിയിലുള്ള ആക്രമണങ്ങളെ ചെറുക്കാനും നാവിക സേനയെ കരുത്തുറ്റതാക്കാനും ലക്ഷ്യമിട്ട് സൗദിയിൽ നാവികാഭ്യാസത്തിനു തുടക്കമായി. ‘റെഡ് വേവ് – 7’ എന്ന പേരിലറിയപ്പെടുന്ന നാവിക അഭ്യാസം വെസ്റ്റേൺ ഫ്ലീറ്റിന്റെ ആസ്ഥാനമായ കിങ് ഫൈസൽ നേവൽ ബേസിലാണ് നടക്കുന്നത്. റോയൽ സൗദി നേവൽ ഫോഴ്സിനൊപ്പം ജോർഡൻ, ഈജിപ്ത്, ജിബൂട്ടി, യമൻ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളും റോയൽ സൗദി ലാൻഡ് ഫോഴ്സ്, റോയൽ സൗദി എയർഫോഴ്സ്, സൗദി ബോർഡർ ഗാർഡിന്റെ യൂനിറ്റുകൾ…