
പിഴ ഗഡുക്കളാക്കി അടയ്ക്കാം; സ്മാർട്ട് സേവനം അവതരിപ്പിച്ച് അബുദാബി പൊലീസ്
ഗതാഗത നിയമ ലംഘനം നടത്തിയവർക്ക് ആശ്വാസം നൽകുന്നതാണ് അബുദാബി പൊലീസ് അവതരിപ്പിച്ച പുതിയ സ്മാർട്ട് സേവനം. ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴ ഇനി മുതൽ പലിശ ഇല്ലാതെ ഗഡുക്കളാക്കി അടയ്ക്കാൻ സാധിക്കും. അഞ്ച് ബാങ്കുകളിൽ ഈ സേവനം ലഭ്യമാകും. 60 ദിവസത്തിനുള്ളിൽ പിഴ അടയ്ക്കുന്നവർക്ക് 35 ശതമാനവും ഒരു വർഷത്തിനുള്ളിൽ പിഴ അടയ്ക്കുന്നവർക്ക് 25 ശതമാനവും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ആധുനിക പൊലീസ് സ്മാർട്ട് സേവനങ്ങൾ എന്ന ക്യാമ്പയിന്റെ ഭാഗമായാണ് നടപടി. മഷ്‌രിഖ് അൽ ഇസ്‌ലാമി, എമിറേറ്റ്സ് ഇസ്‌ലാമിക്…