
‘ഒരു പടം മാറ്റിവെയ്ക്കണം എന്നുപറയാൻ ആർക്കും അധികാരമില്ല, അന്ന് വെറുതേയിരുന്നെങ്കിൽ ആ സിനിമ റിലീസാവില്ലായിരുന്നു’; റെഡ് ജയന്റിനെതിരെ വിശാൽ
തമിഴ് ചലച്ചിത്ര നിർമാണ-വിതരണ കമ്പനിയായ റെഡ് ജയന്റ്‌സ് മൂവീസിനെതിരെ നടനും നിർമാതാവുമായ വിശാൽ രംഗത്ത്. തന്റെ മുൻചിത്രമായ മാർക്ക് ആന്റണി തിയേറ്ററുകളിൽ റിലീസ് ചെയ്യാതിരിക്കാനുള്ള ശ്രമം നടന്നുവെന്ന് വിശാൽ പറഞ്ഞു. അന്ന് അടിയുണ്ടാക്കിയിട്ടാണ് ചിത്രം റിലീസ് ചെയ്തതെന്നും അല്ലായിരുന്നെങ്കിൽ മാർക്ക് ആന്റണി ഇപ്പോഴും പെട്ടിയിലിരുന്നേനേയെന്നും അദ്ദേഹം പറഞ്ഞു. രത്‌നം എന്ന പുതിയ ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി ഗലാട്ടാ പ്ലസിന് നൽകിയ അഭിമുഖത്തിലാണ് തമിഴ്‌നാട് കായികമന്ത്രി ഉദയനിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള റെഡ് ജയന്റ്‌സിന്റെ പേരെടുത്തുപറഞ്ഞ് വിശാൽ രൂക്ഷവിമർശനം നടത്തിയത്….