
ഗാസയ്ക്ക് സഹായമായി ഭക്ഷണം വിതരണം ചെയ്ത് കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി
ഇസ്രായേൽ ആക്രമണം മൂലം ദുരിതപൂർണമായ സാഹചര്യങ്ങളിൽ നോമ്പെടുക്കുന്ന പലസ്തീനികൾക്ക് ആശ്വാസവുമായി കുവൈത്ത് റെഡ് ക്രസൻറ് സൊസൈറ്റി (കെ.ആർ.സി.എസ്). ഗാസയിൽ നിന്ന് കുടിയിറക്കപ്പെട്ടവർക്കായി കെ.ആർ.സി.എസ് ഇഫ്താർ ഭക്ഷണവിതരണപദ്ധതി ആരംഭിച്ചു. ആദ്യഘട്ടമെന്ന നിലയിൽ ദെയർ അൽ ബലാഹ്, ഖാൻ യൂനിസ്, തെക്കൻ റഫ എന്നിവിടങ്ങളിൽ 30,000 ഭക്ഷണക്കിറ്റുകളാണ് വിതരണം ചെയ്തത്. ഉപരോധത്തിന്റെ ഭാഗമായി ഇസ്രായേൽ ഗാസയിലേക്ക് ഭക്ഷണവും സഹായങ്ങളും എത്തിക്കുന്നതിൽ തടസ്സം സൃഷ്ടിക്കുന്നുണ്ട്. ആക്രമണവും നാശനഷ്ടങ്ങളും കാരണം മേഖലയിൽ അവശ്യവസ്തു ക്ഷാമവുമുണ്ട്. ഇതിന് ആശ്വാസമായാണ് ഭക്ഷണവിതരണമെന്ന് പലസ്തീൻ വഫാ കപ്പാസിറ്റി…