
വിശപ്പകറ്റി ഖത്തർ റെഡ് ക്രസന്റ്; 18 രാജ്യങ്ങളിൽ ഭക്ഷ്യ വിതരണം
റമദാനിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി രണ്ടര ലക്ഷം പേരിലേക്ക് ഭക്ഷ്യ വിഭവങ്ങളെത്തിച്ച് ഖത്തർ റെഡ് ക്രസന്റ്. റമദാനിൽ നടപ്പാക്കുന്ന വിവിധ ജീവികാരുണ്യ പദ്ധതികളുടെ തുടർച്ചയായാണ് ഖത്തർ റെഡ് ക്രസന്റിന്റെ നിലക്കാത്ത സഹായം. 18 രാജ്യങ്ങളിലായി നടപ്പാക്കുന്ന പദ്ധതിയിൽ അവിടങ്ങളിലെ പ്രാദേശിക ഭക്ഷണമാണ് ഇഫ്താർ വിതരണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അൽബേനിയയിൽ 20,000 ഡോളർ വകയിരുത്തി നടപ്പാക്കിയ പദ്ധതിയിലൂടെ അഞ്ഞൂറ് കുടുംബങ്ങൾ ഗുണഭോക്താക്കളായതായി ഖത്തരി ചാർജ് ഡി അഫേഴ്സ് അബ്ദുൽ അസീസ് മുഹമ്മദ് അൽ സഹ്ലി പറഞ്ഞു. അൽബേനിയൻ റെഡ്ക്രോസിന്റെ സഹകരണത്തോടെയാണ്…