
റിയാദ് മെട്രോ ; റെഡ് , ഗ്രീൻ ട്രെയിനുകൾ ഓടിത്തുടങ്ങി
റിയാദ് മെട്രോയിൽ ഞായറാഴ്ച നാലാമത്തെയും അഞ്ചാമത്തെയും ട്രാക്കുകളായ ഗ്രീനിലും റെഡിലും ട്രെയിനുകൾ ഓടിത്തുടങ്ങി. പുലർച്ചെ ആറ് മുതലാണ് ഇരു ട്രാക്കുകളിലുടെയും യാത്രക്കാരെയും വഹിച്ച് ട്രയിനുകൾ ഓട്ടം ആരംഭിച്ചത്. ഗ്രീൻ ട്രെയിനിൽ വിദ്യാഭ്യാസ മന്ത്രി യൂസഫ ബിൻ അബ്ദുല്ല അൽബനിയാൻ, റെഡ് ട്രെയിനിൽ ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് (ഗോസി) ഗവർണർ സുലൈമാൻ ബിൻ അബ്ദുൽറഹ്മാൻ അൽ ഗൈസ് എന്നിവർ ആദ്യ യാത്രക്കാരായി. നഗരത്തിന്‍റെ വടക്കുകിഴക്ക് ഭാഗത്തുള്ള വിദ്യാഭ്യാസ മന്ത്രാലയത്തെയും ബത്ഹയിലെ മ്യൂസിയം സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന 13.3…