കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത ; 4 ജില്ലകളിൽ റെഡ് അലേർട്ട്

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം കനത്ത മഴക്ക് സാധ്യത. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്ര മഴക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കനത്ത ജാഗ്രത വേണമെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശം. 24 മണിക്കൂറിൽ 204.4 എം.എമ്മിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

Read More

കേരളത്തിൽ അതിതീവ്ര മഴ; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഏറ്റവും ഒടുവിൽ വന്നിരിക്കുന്ന റിപ്പോർട്ട് പ്രകാരം അടുത്ത അഞ്ച് ദിവസങ്ങളിൽ സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കാണ് സാധ്യത. മൂന്ന് ജില്ലകളിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട്. ഈ ജില്ലകളിൽ അതിതീവ്ര മഴയ്ക്കാണ് സാധ്യതയുള്ളത്. മലപ്പുറത്ത് ഓറഞ്ച് അലർട്ട്. ബാക്കി കണ്ണൂരും കാസർകോടും ഒഴികെ എല്ലാ ജില്ലകളിലും നിലവിലെ സാഹചര്യത്തിൽ മഴ മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ നാളെയും മറ്റന്നാളും ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്….

Read More

യു.എ.ഇയിൽ കനത്ത മൂടൽമഞ്ഞ്, പലയിടത്തും റെഡ് അലർട്ട്

യു.എ.ഇയിൽ ശക്തമായ മൂടൽമഞ്ഞ് മുന്നറിയിപ്പ്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. മിക്ക എമിറേറ്റുകളിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അബൂദബി, അജ്മാൻ, റാസൽഖൈമ എമിറേറ്റുകളുടെ വിവിധ ഭാഗങ്ങളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ഇവിടങ്ങളിൽ ദൂരക്കാഴ്ച ആയിരം മീറ്ററിൽ താഴെ കുറയാൻ സാധ്യതയുണ്ട് എന്നാണ് മുന്നറിയിപ്പ്. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണം.

Read More

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ റെഡ് അലർട്ട്; കടുത്ത മൂടൽമഞ്ഞിന് സാധ്യത

മൂടൽമഞ്ഞിനെ തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അബുദാബിയിൽ 30 മുതൽ 90 ശതമാനം വരെയും ദുബൈയിൽ 25 മുതൽ 85 ശതമാനം വരെയും ഈർപ്പമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. കുറഞ്ഞ താപനില 23 ഡിഗ്രി സെൽഷ്യസിലേക്ക് എത്തും. ഇന്നത്തെ ദിവസം പൊതുവെ നല്ലതായിരിക്കുമെന്നും ഉച്ചയോടെ കിഴക്കോട്ട് ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. നേരിയതോ മിതമായതോ ആയ കാറ്റ് വീശും. ക്രമേണ ഉന്മേഷദായകമായി മാറും. രാത്രിയിൽ പടിഞ്ഞാറ് ഭാഗത്തേക്ക് കാറ്റ് വീശും. രാജ്യത്ത്…

Read More

കേരളത്തിൽ മഴ ശക്തം; 2 ജില്ലകളിൽ റെഡ് അലർട്ട്, 6 ജില്ലകളിൽ ഓറഞ്ച്

സംസ്ഥാനത്ത് അതിതീവ്രമഴ തുടരുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്. വടക്കൻ ജില്ലകളിൽ അതിതീവ്ര മഴ തുടരും. കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തീര ദിശയിൽ നിന്നുള്ള മഴ മേഘങ്ങൾ ശക്തമായി നിലനിൽക്കുന്ന വടക്കൻ കേരളത്തിലെ ജില്ലകളിൽ വരും മണിക്കൂറുകളിലും മഴ ശക്തമായി തുടരും. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്,…

Read More

സംസ്ഥാനത്ത് ഇന്ന് അതി തീവ്ര മഴയ്ക്ക് സാധ്യത, നാല് ജില്ലകളിൽ റെഡ് അലർട്ട്

സംസ്ഥാനത്ത് ഇന്ന് അതി തീവ്ര മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ റെഡ് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ഇടുക്കി ജില്ലകളിലാണ് അതിതീവ്ര മഴ സാധ്യത. ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തൃശ്ശൂ‍ർ മുതൽ കാസർകോട് വരെ യെല്ലോ അല‍ർട്ടുമുണ്ട്.ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും തുടർച്ചയായ അതിശക്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ മലയോരമേഖലകളിൽ അടക്കം അതീവജാഗ്രത വേണം.ഉച്ച കഴിഞ്ഞ് വടക്കോട്ട് മഴ ശക്തി പ്രാപിക്കും. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മറ്റ് 7 ജില്ലകളിൽ യെലോ അലർട്ടും…

Read More