മാലിന്യശേഖരത്തിൽ നിന്ന് പുനരുപയോഗ വസ്തുക്കൾ വേർതിരിക്കും; ആദ്യ കേന്ദ്രം അബുദാബിയിൽ

മുനിസിപ്പാലിറ്റിയുടെ മാലിന്യ ശേഖരണത്തില്‍നിന്ന് പുനരുപയോഗ വസ്തുക്കള്‍ വേർതിരിക്കാവുന്ന ആദ്യ കേന്ദ്രം അബൂദബിയില്‍ സ്ഥാപിക്കും. തദ്‌വീര്‍ ഗ്രൂപ്പിനു കീഴില്‍ അല്‍ മഫ്​റഖ് വ്യവസായ മേഖലയില്‍ നിര്‍മിക്കുന്ന മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റി (എം.ആർ.എഫ്) കേന്ദ്രത്തില്‍ പ്രതിവര്‍ഷം 13 ലക്ഷം മെട്രിക് ടണ്‍ മാലിന്യങ്ങൾ വേർതിരിക്കാനുള്ള ശേഷിയുണ്ടാവും. 90000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് കേന്ദ്രം സ്ഥാപിക്കുന്നത്. മേഖലയിലെ ഈ ഗണത്തിലെ ബൃഹത് കേന്ദ്രമായിരിക്കും ഇത്. പുനരുപയോഗിക്കാൻ കഴിയുന്ന മെറ്റൽ, പ്ലാസ്റ്റിക്‌, മറ്റു വസ്തുക്കള്‍ തുടങ്ങിയവ മാലിന്യത്തിൽ നിന്ന്​ വേർതിരിച്ചെടുക്കുകയാണ്​ കേന്ദ്രത്തിന്‍റെ പ്രധാന…

Read More