മാടായി കോളേജ് നിയമന വിവാദം; പണം വാങ്ങിയാണ് നിയമനം നൽകുന്നതെന്ന് അഭിമുഖത്തിനെത്തിയ ഉദ്യോഗാര്‍ത്ഥി

നിയമന വിവാദത്തിൽ എംകെ രാഘവൻ എംപിക്കെതിരെ മാടായി കോളേജിൽ അഭിമുഖത്തിനെത്തിയ ഉദ്യോഗാര്‍ത്ഥി. നിയമനം നടത്തിയത് പണം വാങ്ങിയെന്ന് ടിവി നിധീഷ് ആരോപിച്ചു. രണ്ട് പേർക്ക് ജോലി വാഗ്ദാനം നൽകിയെന്ന് അഭിമുഖ ദിവസം തന്നെ പരാതി നൽകിയിരുന്നു. ഇതേ ആളുകൾക്ക് തന്നെയാണ് ഇന്നലെ കോളേജിൽ നിയമനം നൽകിയത്. നിയമനം സുതാര്യമെന്ന എംകെ രാഘവൻ എംപിയുടെ വാദം തെറ്റാണെന്നും ഉദ്യോഗാർത്ഥിയായ ടിവി നിധീഷ് ആരോപിച്ചു. നിയമനം കിട്ടിയവരുടെ ബാങ്ക് അക്കൗണ്ട്, വായ്പ വിവരങ്ങൾ പരിശോധിക്കണമെന്നും ക്രമക്കേട് പുറത്തുകൊണ്ടുവരണമെന്നും ടിവി നിധീഷ്…

Read More

സൗദിയിലേക്കുള്ള ഗാര്‍ഹീക ജീവനക്കാരുടെ റിക്രൂട്ട്‌മെന്റില്‍ വര്‍ധനവ്

സൗദിയില്‍ ജോലി തേടിയെത്തുന്ന ഗാര്‍ഹീക ജീവനക്കാരുടെ എണ്ണത്തില്‍ പോയ വര്‍ഷത്തിലും വര്‍ധനവ് രേഖപ്പെടുത്തി. 2023ലെ ആദ്യ ഒന്‍പത് മാസങ്ങളില്‍ 1,58,000 ഗാര്‍ഹീക ജീവനക്കാര്‍ പുതുതായി സൗദിയിലെത്തിയതായി മുന്‍ശആത്ത് പുറത്ത് വിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇത് മുന്‍വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 4.4 ശതമാനം അധികമാണ്. ഇതോടെ രാജ്യത്തെ മൊത്തം ഗാര്‍ഹീക ജീവനക്കാരുടെ എണ്ണം 35.8 ലക്ഷമായി ഉയര്‍ന്നു. ഹൗസ് ഡ്രൈവര്‍മാരുള്‍പ്പെടെയുള്ള ജീവനക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് ഈ കാലയളവില്‍ രേഖപ്പെടുത്തി. വനിതാ ജീവനക്കാരുടെ എണ്ണം പത്ത് ലക്ഷത്തി…

Read More

സൗദി ആരോഗ്യ മന്ത്രാലയത്തിലേക്ക് തൊഴിലവസരങ്ങൾ; അപേക്ഷാ തീയതി നീട്ടി

സൗദി ആരോഗ്യ മന്ത്രാലയത്തിലേയ്ക്കുളള (MoH) കാര്‍ഡിയോവാസ്കുലാര്‍ ടെക്നീഷ്യന്‍മാരുടെ ഒഴിവുകളിലേയ്ക്ക് നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് അപേക്ഷ നല്‍കുന്നതിനുളള അവസാന തീയ്യതി ഒരുദിവസത്തേയ്ക്കു കൂടി നീട്ടി. താല്‍പര്യമുള്ള ഉദ്യോഗാർത്ഥികൾ rmt3.norka@kerala.gov.in എന്ന ഇ-മെയില്‍ ഐ.‍ഡിയിലേയ്ക്ക് 2023 ഡിസംബര്‍ 20 ഉച്ചയ്ക്ക് 12 മണിക്കകം അപേക്ഷ നല്‍കാവുന്നതാണ്. കാര്‍ഡിയോവാസ്കുലാര്‍ ടെക്നോളജിയില്‍ ബി.എസ്സ്.സി (ബിരുദം) വും രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയവും ഉളളവര്‍ക്ക് അപേക്ഷിക്കാം. ബയോഡാറ്റ (അപ്ഡേറ്റ് ചെയ്തത്), ആധാർ കാർഡ്, പാസ്പോർട്ട്, വിദ്യാഭ്യാസ, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, വൈറ്റ് ബാക്ക്ഗ്രൗണ്ട്‌ വരുന്ന…

Read More

നിയമനക്കോഴ ആരോപണം; പരാതിയിൽ ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിന്റെ പേര് എഴുതിച്ചേർത്തത് താനെന്ന് അറസ്റ്റിലായ ബാസിതിന്റെ മൊഴി

ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഓഫിസിനെ മറയാക്കി നടന്ന നിയമനത്തട്ടിപ്പ് പരാതിയില്‍ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അഖില്‍ മാത്യുവിന്റെ പേര് എഴുതിച്ചേര്‍ത്തത് താനാണെന്ന് സമ്മതിച്ച് അറസ്റ്റിലായ ബാസിത്. ആരോപണം ഉന്നയിച്ച ഹരിദാസനില്‍ നിന്ന് പണം തട്ടിയെടുക്കാനായിരുന്നു ശ്രമമെന്നും ബാസിത് പൊലീസിനോട് സമ്മതിച്ചു. ബാസിത്തിനെ നാളെ കസ്റ്റഡിയില്‍ വാങ്ങി വീണ്ടും ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം. ആരോഗ്യമന്ത്രിക്ക് നല്‍കിയ പരാതി തയ്യാറാക്കിയത് തട്ടിപ്പ് സംഘമാണെന്ന് ഇന്നലെ ഹരിദാസന്‍ മൊഴിനല്‍കിയിരുന്നു. അഖില്‍ മാത്യുവിന്റെ പേര് എഴുതി ചേര്‍ത്തത് തട്ടിപ്പ് സംഘത്തിന്റെ ഗൂഢാലോചനയാണെന്നായിരുന്നു…

Read More