മദ്യവില്‍പനയില്‍ മാത്രമല്ല ബോണസിലും റെക്കോർഡിട്ട് ബവ്റിജസ് കോര്‍പറേഷന്‍

ഓണക്കാലത്തെ മദ്യവില്‍പനയില്‍ മാത്രമല്ല ബോണസിലും റെക്കോർഡിട്ട് ബവ്റിജസ് കോര്‍പറേഷന്‍. 95,000 രൂപവരെയാണ് ജീവനക്കാര്‍ക്കു ബോണസായി ലഭിക്കുക. കഴിഞ്ഞ തവണയിത് 90,000 രൂപയായിരുന്നു. മദ്യത്തിലൂടെ നികുതിയിനത്തില്‍ 5000 കോടിയിലേറെ രൂപ സര്‍ക്കാരിനു ലഭിക്കുമ്പോള്‍ വില്‍പനയിലൂടെ ജീവനക്കാർക്കു ലഭിച്ച ലോട്ടറിയാണു ബോണസ്. സംസ്ഥാനത്തെ തന്നെ ഉയര്‍ന്ന ബോണസായ 95,000 രൂപയാണ് ജീവനക്കാരനു കിട്ടുന്നത്. സര്‍ക്കാരിന്‍റെ ബോണസ് പരിധി കടക്കാതിരിക്കാന്‍ പെര്‍ഫോമന്‍സ് ഇന്‍സെന്‍റീവ്, എക്സ് ഗ്രേഷ്യ എന്നിങ്ങനെ വേര്‍തിരിച്ച് ഒരുമിച്ചു നല്‍കും. ഔട്ട്‌ലെറ്റിലും ഓഫിസിലുമായി 5000 ജീവനക്കാരാണ് ബെവ്കോയിലുള്ളത്. സ്വീപ്പര്‍ തൊഴിലാളികള്‍ക്ക്…

Read More

ഇന്ത്യ-ഓസ്ട്രേലിയ മത്സരത്തിൽ പിറന്നത് റെക്കോഡുകൾ

ഐസിസി ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ തേരോട്ടം ആദ്യ മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ ജയിച്ചുകൊണ്ടു ആരംഭിച്ചിരിക്കുകയാണ്. ഇന്ത്യ-ഓസ്ട്രേലിയ മത്സരത്തിൽ നിരവധി റോക്കോഡുകൾ കൂടിയാണ് പിറന്നത്. ഇന്ത്യയുടെ വിരാട് കോലി, ഓസീസിന്റെ ഡേവിഡ് വാർണർ, മിച്ചൽ സ്റ്റാർക്ക് എന്നിവർ താരമായി മാറിയപ്പോൾ ഇന്ത്യയുടെ ഓപ്പണർമാർ നാണക്കേടും ഉണ്ടാക്കി. ഏറ്റവും കൂടുതൽ ക്യാച്ചെടുക്കുന്ന ഇന്ത്യൻ ഫീൽഡറായി വിരാട് കോലി മാറി. മത്സരത്തിൽ 85 റൺസ് നേടിയ കോഹ്ലി വൈറ്റ് ബോൾ ഐ സി സി ടൂർണമെന്റുകളിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരവുമായി…

Read More

റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഓണം ബമ്പര്‍ വില്‍പ്പന കുതിക്കുന്നു; നറുക്കെടുപ്പിന് ഇനി മൂന്ന് ദിവസം മാത്രം

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച്‌ ഓണം ബമ്പര്‍ വില്‍പ്പന കുതിക്കുന്നു. നറുക്കെടുപ്പിന് ഇനി മൂന്ന് ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് ഈ റെക്കോര്‍ഡ് വില്‍പ്പന. ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച്‌, ഇതുവരെ 67,31,394 ടിക്കറ്റുകള്‍ വിറ്റഴിച്ചിട്ടുണ്ട്. ഇത്തവണ 80 ലക്ഷം ടിക്കറ്റുകള്‍ നാല് ഘട്ടങ്ങളിലായിലാണ് അച്ചടിച്ചിരിക്കുന്നത്. 90 ലക്ഷം ടിക്കറ്റുകള്‍ വരെ അച്ചടിക്കാനുള്ള അനുമതിയുണ്ട്. ജൂലൈ 27 മുതലാണ് സംസ്ഥാനത്ത് ഓണം ബമ്ബര്‍ വില്‍പ്പന ആരംഭിച്ചത്. വില്‍പ്പന ആരംഭിച്ച ദിവസം തന്നെ 4,41,600 വിറ്റഴിച്ചത്. ലോട്ടറി വകുപ്പിന്റെ ചരിത്രത്തില്‍ ഇതും…

Read More

ഇന്ത്യയിൽ ഒരു ദിവസത്തിനിടെ 10,112 പേർക്ക് കൊവിഡ്; പോസിറ്റിവിറ്റി നിരക്ക് കൂടി

രാജ്യത്ത് ഒരു ദിവസത്തിനിടെ 10112 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ കുറവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം പോസിറ്റിവിറ്റി നിരക്ക് കൂടി. 7.03 ശതമാനം ആണ് പോസിറ്റിവിറ്റി നിരക്ക്. കൊവിഡ് പടരുന്ന സാഹചര്യത്തിൽ കേരളം ഉൾപ്പെടെ എട്ടു സംസ്ഥാനങ്ങൾ അതിജാഗ്രത പാലിക്കണമെന്നും രോഗബാധ സാധ്യതയുള്ള സ്ഥലങ്ങളിൽ പകർച്ച തടയാൻ മുൻകരുതൽ നടപടി വേണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിന് പുറമെ, ഉത്തർപ്രദേശ്, തമിഴ്‌നാട്, രാജസ്ഥാൻ,  മഹാരാഷ്ട്ര, കർണാടക, ഹരിയാന, ഡൽഹി സംസ്ഥാനങ്ങൾക്കാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ്…

Read More

ഇന്ത്യയിൽ 10,542 പുതിയ കോവിഡ് കേസുകൾ; 38 മരണം

രാജ്യത്ത് 10,542 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ചികിത്സയിലുള്ളവരുടെ എണ്ണം 63,562 ആയി ഉയർന്നു. 38 മരണങ്ങളും സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 5,31,190 ആയി ഉയർന്നു.  പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.39 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 5.1 ശതമാനവുമാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രോഗമുക്തി നിരക്ക് 98.67 ശതമാനവും മരണനിരക്ക് 1.18 ശതമാനവുമാണ്.

Read More

കേരളത്തിൽ 4 ജില്ലകളിൽ 40 ന് മുകളിൽ താപനില; ഉയർന്ന അൾട്രാവയലറ്റ് വികിരണം

കൊടും ചൂടും ഉയർന്ന അൾട്രാവയലറ്റ് വികിരണവും കുറഞ്ഞ മഴയും കാരണമാണ് കേരളം ചുട്ടുപൊള്ളുന്നത്. കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ബുധനാഴ്ച രേഖപ്പെടുത്തിയത് കൊടും ചൂടാണ്. ഓട്ടോമാറ്റിക്ക് വെതർ സ്റ്റേഷൻ കണക്ക് പ്രകാരം ബുധനാഴ്ച പാലക്കാട് എരിമയൂരിൽ താപനില 44 ഡിഗ്രി സെൽഷ്യസ് കടന്നു. നാല് ജില്ലകളിലായി പന്ത്രണ്ട് സ്റ്റേഷനുകളിലാണ് 40 ഡിഗ്രിക്കും മുകളിൽ ബുധനാഴ്ച താപനില രേഖപ്പെടുത്തിയത്. ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ കണക്ക് പ്രകാരം ബുധനാഴ്ച നാല് ജില്ലകളിലെ വിവിധ സ്ഥലങ്ങലിൽ 40 ഡിഗ്രിക്ക് മുകളിൽ താപനില രേഖപ്പെടുത്തിയിട്ടുണ്ട്….

Read More