ശാരീരിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ സ്വകാര്യ നിമിഷങ്ങളെ പകർത്തുകയും സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്നതും കുറ്റകരം: ഡൽഹി ഹൈക്കോടതി

ശാരീരിക ബന്ധത്തിൽ ഏർപ്പെടാനുള്ള അനുവാദം സ്വകാര്യ നിമിഷങ്ങളെ പകർത്താൻ അനുവദിക്കുന്നതല്ലെന്ന് ഡൽഹി ഹൈക്കോടതി. ശാരീരിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ സ്വകാര്യ നിമിഷങ്ങളെ പകർത്തുകയും അത് സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്നതും കുറ്റകരമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. പീഡന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ജസ്റ്റിസ് സ്വരണ കാന്ത ശർമയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സുഹൃത്തായ പ്രതി പരാതിക്കാരിയായ പെൺകുട്ടിയെ, സ്വകാര്യ നിമിഷങ്ങളുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ശാരീരിക ബന്ധത്തിന് നിർബന്ധിച്ചതാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരിയും പ്രതിയും തമ്മിൽ കാലങ്ങളായുള്ള സൗഹൃദ ബന്ധമാണുള്ളത്….

Read More

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പെണ്‍കുട്ടികളുടെ നഗ്നവീഡിയോ പകര്‍ത്തി ഭീഷണി: പ്രതി അറസ്റ്റില്‍

സിനിമയിൽ അഭിനയിക്കാന്‍ അവസരം വാഗ്ദാനംചെയ്ത് പെണ്‍കുട്ടികളുടെ നഗ്‌നവീഡിയോ പകര്‍ത്തുകയും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്യുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുകയുംചെയ്ത കേസിലെ പ്രതി അറസ്റ്റില്‍. കൊല്ലം ശക്തികുളങ്ങര കാവനാട് ഐക്യനഗറില്‍ (വീട്ടുനമ്പര്‍ 141) താമസിക്കുന്ന കൊല്ലം വൈ നഗറില്‍ ബദരിയ മന്‍സിലില്‍ മുഹമ്മദ് ഹാരിസിനെ(36)യാണ് കായംകുളം പോലീസ് അറസ്റ്റുചെയ്തത്. സ്‌കൂള്‍ അധ്യാപകരുടെ നമ്പര്‍ കൈക്കലാക്കിയശേഷം സിനിമ നിര്‍മാതാവാണെന്നുപറഞ്ഞ് ഇയാള്‍ ബ്രോഷര്‍ അയച്ചുകൊടുക്കും. ശേഷം പെണ്‍കുട്ടികളുടെ നമ്പര്‍ ഓഡിഷനു വേണ്ടിയെന്നുപറഞ്ഞ് അധ്യാപകരില്‍നിന്നു സംഘടിപ്പിക്കും. തുടര്‍ന്ന് പെണ്‍കുട്ടികളെ വിളിച്ച് അഭിനയിക്കാന്‍ അവസരം വാഗ്ദാനംചെയ്യും. വീഡിയോകോളില്‍…

Read More