
ദുബൈ റൈഡ് ; ഇത്തവണത്തേത് റെക്കോർഡ് പങ്കാളിത്തം
ദുബൈ ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായുള്ള കമ്യൂണിറ്റി സൈക്ലിങ് ഇവന്റായ ദുബൈ റൈഡിന്റെ അഞ്ചാമത് എഡിഷനിൽ റെക്കോഡ് പങ്കാളിത്തം. പരിപാടിയിൽ പങ്കെടുക്കാനായി ഞായറാഴ്ച പുലർച്ചെ മുതൽ നഗരത്തിന്റെ നാനാഭാഗത്തു നിന്ന് ജനം ഒഴുകിയെത്തിയതോടെ ശൈഖ് സായിദ് റോഡ് അക്ഷരാർഥത്തിൽ ജന നിബിഡമായി മാറി. 37,130 പേരാണ് ഇത്തണ ദുബൈ റൈഡിൽ പങ്കെടുത്തത്. തുടക്കക്കാർക്കും പരിചയ സമ്പന്നരായ സൈക്ലിസ്റ്റുകൾക്കും ദുബൈയുടെ പ്രധാന ആകർഷണങ്ങൾ തൊട്ടടുത്ത് അനുഭവിച്ചറിയാനുള്ള അസുലഭ മുഹൂർത്തം കൂടിയായായിരുന്നു ദുബൈ റൈഡ്. ഇത്തവണ വ്യത്യസ്ത രണ്ട് റൂട്ടുകൾ അനുവദിച്ചിരുന്നു….