
ഖത്തറിലെ ഹമദ് വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർധന
ആഗോള വ്യോമയാന കേന്ദ്രമെന്ന നിലയിൽ സ്ഥാനം ശക്തിപ്പെടുത്തുന്ന ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോഡ് വർധന. 2024ലെ ആദ്യ പാദത്തിലെ യാത്രക്കാരുടെ എണ്ണം വിമാനത്താവളത്തിലെ പാദവാർഷിക കണക്കുകളെ മറികടന്നതായി എച്ച്.ഐ.എ അറിയിച്ചു. 2023ൽ വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ രേഖപ്പെടുത്തിയ എല്ലാ റെക്കോഡുകളും മറികടക്കുന്നതാണ് പുതിയ കണക്കുകൾ. 2024 ജനുവരി മുതൽ മാർച്ച് വരെ യാത്രക്കാരുടെ എണ്ണത്തിൽ 27.6 ശതമാനം വർധിച്ചു. വിമാനങ്ങളുടെ സഞ്ചാരത്തിലും ചരക്ക് നീക്കത്തിലും ഗണ്യമായ വർധന ഉണ്ടായിട്ടുണ്ട്. വിമാനങ്ങളുടെ സഞ്ചാരത്തിൽ 23.9…