
ഇന്ത്യന്‍ യുവതിയുടെ റെക്കോര്‍ഡ് തകര്‍ത്തു; നൈജീരിയക്കാരിയുടെ നാലു ദിവസത്തെ പാചകം
നാലു ദിവസം തുടര്‍ച്ചയായി പാചകം ചെയ്ത് റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ് നൈജീരിയന്‍ യുവതി. 93 മണിക്കൂര്‍ തുടര്‍ച്ചയായി പാചകം ചെയ്താണ് ഹില്‍ഡ എഫിയങ് ബാസേ എന്ന 26കാരി ഈ റെക്കോര്‍ഡ് സ്വന്തമാക്കിയത്. നാലു ദിവസം നീണ്ടു നിന്ന പാചകത്തിലൂടെ ഏറ്റവും നീളം കൂടിയ കുക്കിങ് മാരത്തണ്‍ ആണ് യുവതി ചെയ്തത്. 93 മണിക്കൂര്‍ കൊണ്ട് നൂറിലധികം പാത്രങ്ങളാണ് ഭക്ഷണങ്ങള്‍കൊണ്ട് നിറഞ്ഞത്. 2019ല്‍ ഇന്ത്യക്കാരിയായ ലത ഠണ്ടന്‍ സെറ്റ് ചെയ്ത സ്വന്തമാക്കിയ റെക്കോര്‍ഡ് ആണ് ഹില്‍ഡ തകര്‍ത്തത്. 87 മണിക്കൂര്‍,…