
മസ്കത്ത് റൂവിയിലെ പുതുക്കിപ്പണിത റോഡ് യാത്രക്കാർക്ക് ആശ്വാസമാകുന്നു
മസ്കത്ത് റൂവി ഖാബൂസ് മസ്ജിദിനു പിൻവശത്തുകൂടി ഒമാൻ സെൻട്രൽ ബാങ്ക് റോഡിലേക്ക് പോവുന്ന റോഡ് പുതുക്കിപ്പണിഞ്ഞത് യാത്രക്കാർക്ക് അനുഗ്രഹമാവുന്നു. ഏറെ വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന ഈ റോഡ് വാഹനം ഓടിക്കുന്നവർക്കും കാൽനട യാത്രക്കാർക്കും ഏറെ പ്രയാസം സൃഷടിച്ചിരുന്നു. മഴ പെയ്താൽ റോഡിൽ വെള്ളം കെട്ടിക്കിടക്കുന്നതും പതിവായിരുന്നു. തെട്ടടുത്ത ഓവ് ചാലിൽനിന്ന് സദാ മലിനജലം ഒഴുകിയെത്തുന്നതും യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ഏറെ പ്രധാന്യമുള്ള റോഡാണെങ്കിലും വർഷങ്ങളായി അധികൃതരുടെ ശ്രദ്ധ എത്താതിരുന്ന റോഡാണ് അടുത്തിടെ അറ്റകുറ്റപ്പണി പൂർത്തിയാക്കിയത്. റോഡ് താഴ്ന്നുകിടക്കുന്നതിനാൽ മഴ…