ജസ്റ്റിസ് എസ്വി ഭട്ടി കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാകും

ജസ്റ്റിസ് എസ്വി ഭട്ടിയെ  കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി നിയമിക്കാൻ സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തു. നിലവിലെ ചീഫ് ജസ്റ്റിസ് മണികുമാർ കാലാവധി പൂർത്തിയാക്കി വിരമിക്കുന്ന സാഹചര്യത്തിലാണ് ജസ്റ്റിസ് ഭട്ടിയെ ചീഫ് ജസ്റ്റിസാക്കാൻ കൊളീജിയം തീരുമാനിച്ചത്.  അതേസമയം മദ്രാസ് ഹൈക്കോടി ചീഫ് ജസ്റ്റിസായി എസ് മുരളിധറിനെ നിയമിക്കാനുള്ള ശുപാർശ സുപ്രീം കോടതി കൊളീജിയം തിരിച്ചു വിളിച്ചു. ശുപാർശയിൽ കേന്ദ്ര സർക്കാർ തീരുമാനം എടുക്കാത്ത സാഹചര്യത്തിലാണ് ശുപാർശ തിരിച്ചു വിളിച്ചത്. മുരളീധറിന് വിരമിക്കാൻ ഇനി നാലു…

Read More

ഗുണനിലവാരമില്ല; ഇന്ത്യൻ നിർമിത ചുമ സിറപ്പുകൾക്കെതിരെ ഡബ്ല്യുഎച്ച്ഒ

ഇന്ത്യൻ നിർമിത ചുമ സിറപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). നോയിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാരിയോൺ ബയോടെക് നിർമിക്കുന്ന ‘ഗുണനിലവരമില്ലാത്ത’ രണ്ട് സിറപ്പുകൾ ഉസ്ബെക്കിസ്ഥാനിലെ കുട്ടികൾക്കു നൽകരുതെന്ന് ഡബ്ല്യുഎച്ച്ഒ അറിയിച്ചു. സിറപ്പുകൾക്കെതിരെ ഡിസംബറിൽ ഉസ്ബെക്കിസ്ഥാൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.  ആംബ്രനോൾ സിറപ്പ്, ഡോക്-1 ബാക് സിറപ്പ് എന്നിവയ്ക്കെതിരെയാണ് മുന്നറിയിപ്പു പുറപ്പെടുവിച്ചിരിക്കുന്നത്. നിർമാതാക്കൾ സിറപ്പിന്റെ ഗുണനിലവാരം ഉറപ്പാക്കുന്ന രേഖകൾ ഇതുവരെ സമർപ്പിച്ചിട്ടില്ലെന്നും ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി. ഈ സിറപ്പുകൾ കഴിച്ച് 18 കുട്ടികൾ മരിച്ചെന്നാണ് ഉസ്ബെക്കിസ്ഥാന്റെ ആരോപണം. എഥിലിൻ…

Read More