
സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുക്കാം; ഹേമ കമ്മിറ്റി ശുപാർശ
ഹേമ കമ്മിറ്റി റിപ്പോർട്ട് നിയമനടപടിക്ക് ശുപാർശ ചെയ്യുന്നതായി വിവരം. ഐ പി സി 354 പ്രകാരം സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുക്കാമെന്നാണ് പറയുന്നത്. സ്വകാര്യത പരിഗണിച്ച് പുറത്തുവിടരുതെന്ന ഭാഗത്താണ് ശുപാർശയുള്ളത്. ഒരുപാട് നടിമാർ അവരുടെ വ്യക്തിപരമായ അനുഭവങ്ങൾ മൊഴിയായി നൽകിയിട്ടുണ്ട്. ഒരു സംവിധായകൻ തന്നോട് മോശമായി പെരുമാറിയെന്ന് സഹപ്രവർത്തകരോട് പറഞ്ഞപ്പോൾ സഹകരിച്ച് മുന്നോട്ടുപോകാനായിരുന്നു അവർ നൽകിയ മറുപടിയെന്ന് ഒരു നടി കമ്മീഷൻ അംഗങ്ങളോട് പറഞ്ഞിട്ടുണ്ട്. തന്നെ ഉപദ്രവിച്ച നടന്റെ കൂടെ പിറ്റേന്ന് ഭാര്യയായി അഭിനയിക്കേണ്ടി വന്ന അനുഭവം മറ്റൊരു…