
അവധിക്കായി വന്നപ്പോഴാണ് കോൾ വരുന്നത്; അമ്മ വേഷമാണെന്ന് പറയുമ്പോൾ അടി കിട്ടുമോയെന്ന സംശയമായിരുന്നു സംവിധായകന്; നാദിയ മൊയ്തു
മലയാളികളുടെ മനസിൽ നാൽപ്പത് വർഷം മുമ്പ് ഇടംനേടിയ കലാകാരിയാണ് നാദിയ മൊയ്തു. പതിനെട്ടുകാരി പെണ്‍കുട്ടിയായിരുന്നു നോക്കെത്താദൂരത്ത് കണ്ണും നട്ടിൽ അഭിനയിക്കുമ്പോൾ നദിയ മൊയ്തു. 40 വര്‍ഷങ്ങള്‍ക്കിപ്പുറവും നോക്കെത്താദൂരത്തിലെ ഗേളിയോട് വൈകാരികമായ അടുപ്പവും സ്നേഹവും സിനിമാപ്രേമികൾക്കുണ്ട്. കരിയറിന്റെ പീക്കിൽ നിൽക്കുമ്പോൾ വിവാഹിതയായി വിദേശത്തേക്ക് ചേക്കേറിയ താരം പിന്നീട് പത്ത് വർഷങ്ങൾക്കുശേഷം എം കുമരൻ സൺ ഓഫ് മഹാലക്ഷ്മി എന്ന തമിഴ് ചിത്രത്തിൽ അമ്മ വേഷം ചെയ്തുകൊണ്ടാണ് രണ്ടാം വരവ് നടത്തിയത്. മക്കൾക്കൊപ്പം അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് എം കുമരൻ സൺ…