
വൈറലാകാൻ കമിതാക്കളുടെ അപകടകരമായ ബൈക്ക് അഭ്യാസം…; ഒടുവിൽ പണി കിട്ടി
വൈറലാകാൻ വേണ്ടി എന്തും കാണിച്ചുകൂട്ടാൻ മടയില്ലാത്ത ചിലരുണ്ട്. ജീവൻ പണയംവച്ചും ം അവർ അപകടകരമായ അഭ്യാസങ്ങൾ കാണിക്കും. ബംഗളൂരുവിലുള്ള കമിതാക്കളുടെ പ്രകടനം ആരെയും ഭയപ്പെടുത്തുന്നതായിരുന്നു. ഇതുപോലുള്ള സംഭവങ്ങൾ രാജ്യത്ത് നിരവധി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പോലീസ് കർശന നടപടിയെടുക്കുമ്പോഴും ഇത്തരത്തിലുള്ള-പ്രണയസംഭവങ്ങൾ- ആവർത്തിക്കുകയാണ്. അപകടകരമായ രീതിയിൽ യുവാവും യുവതിയും മോട്ടോർസൈക്കിൾ ഓടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് വൈറൽ ആയത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോ വൈറലായെങ്കിലും വൻ വിമർശനങ്ങളാണ് കമിതാക്കൾ നേരിട്ടത്. തിരക്കേറിയ റോഡിന് നടുവിൽ കാമുകിയെ ബൈക്കിനു പിന്നിൽ ഇരുത്തി ബൈക്ക് അമിതവേഗതയിൽ…