പിഎസ്‌സി അംഗത്വം വാഗ്‌ദാനം: യുവ നേതാവ് 22  ലക്ഷം രൂപ തട്ടി; പരാതി

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തെത്തുടർന്ന് തിരുത്തൽ നടപടികൾ ആരംഭിക്കാനിരിക്കെ സിപിഎമ്മിനെ വീണ്ടും പ്രതിരോധത്തിലാക്കി യുവ നേതാവിനെതിരെ വൻ കോഴ ആരോപണം. പിഎസ്‌സി അംഗത്വം വാഗ്ദാനം ചെയ്ത് 22 ലക്ഷം രൂപ നേതാവ് കൈപ്പറ്റിയെന്നാണ് ആരോപണം. ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന ആളും കോഴിക്കാേട് സ്വദേശിയുമായ വ്യക്തിയിൽ നിന്നാണ് പണം വാങ്ങിയത്.ഇയാൾക്ക് സിപിഎമ്മുമായി അടുപ്പവുമുണ്ട്. 60 ലക്ഷം രൂപയ്ക്ക് കരാർ ഉറപ്പിക്കുകയും ആദ്യ പടിയായി 22 ലക്ഷം രൂപ കൈപ്പറ്റുകയുമായിരുന്നു. പണം നൽകിയാൽ മന്ത്രി മുഹമ്മദ് റിയാസ് വഴി അംഗത്വം ശരിയാക്കി…

Read More

‘ചൊവ്വയിൽ നിന്നാണോ ചെരിപ്പു വരുന്നത്’; ഓർഡർ ചെയ്തത് 2018ൽ, വിളിച്ചത് 6 വർഷത്തിനു ശേഷം, ഫ്‌ളിപ്പ്കാർട്ടിനെതിരേ ട്രോൾ മഴ

ആരും ചോദിച്ചുപോകും, ‘ചേട്ടാ സാധനം കൊണ്ടുവരുന്നതു ചൊവ്വയിൽ നിന്നാണോ..?’എന്ന്. സംഭവം എന്താണെന്നല്ലേ. 2018 മേയിൽ മുബൈയിലെ അഹ്‌സാൻ എന്ന യുവാവ് ഫ്‌ളിപ്പ്കാർട്ടിൽ ഒരു ജോഡി ചെരിപ്പ് ഓർഡർ ചെയ്തിരുന്നു. 485 രൂപ വിലയുള്ള സ്പാർക്സ് സ്ലിപ്പർ ആണ് ഓർഡർ ചെയ്തത്. 2018 മേയ് 20നകം ചെരിപ്പ് ലഭിക്കുമെന്നാണ് അറിയിച്ചിരുന്നത്. പണവും നൽകിയിരുന്നു. എന്നാൽ ചെരിപ്പ് യുവാവിനു കിട്ടിയില്ല. രണ്ടുമൂന്നു പ്രാവശ്യം ഫ്‌ളിപ്പ്കാർട്ടുമായി ബന്ധപ്പെട്ടെങ്കിലും പരിശോധിക്കട്ടെ, വൈകാതെ ഡെലിവറി ഉണ്ടാകും എന്നുള്ള മറുപടികളാണു ലഭിച്ചത്. താൻ കബളിപ്പിക്കപ്പെട്ടു എന്നു…

Read More

ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി; വിമാനം അടിയന്തരമായി ഇറക്കി

ചെന്നൈയില്‍ നിന്നും മുംബൈയിലെത്തിയ ഇന്‍ഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. 172 യാത്രക്കാരുമായി യാത്ര തിരിച്ച വിമാനത്തിലാണ് ബോംബ് ഭീഷണി ഉയര്‍ന്നത്. വിമാനം അടിയന്തരമായി ഇറക്കി. യാത്രക്കാരെ സുരക്ഷിതരായി പുറത്തെത്തിച്ചതായി ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു. വിമാനത്തില്‍ പരിശോധന തുടരുകയാണ്. കഴിഞ്ഞ മെയ് 28 നും സമാനമായ രീതിയില്‍ ബോംബ് ഭീഷണി ഉയര്‍ന്നിരുന്നു

Read More

മുരളിയേട്ടനെ തൃശൂരിൽ കോൺഗ്രസുകാർ തന്നെ തോൽപ്പിക്കും; ജാതക പ്രകാരം അദ്ദേഹത്തിന്‍റെ സമയം നോക്കണം: പത്മജ

ഈയൊരു മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും രണ്ടാംഘട്ടത്തില്‍ തൃശൂരില്‍ തോല്‍പ്പിച്ചപ്പോള്‍ മുതല്‍ പാര്‍ട്ടി വിട്ടുപോകുമെന്ന് തീരുമാനിച്ചിരുന്നുവെന്നും പത്മജ. കരുണാകരന്‍റെ സ്മൃതികുടീരം സന്ദര്‍ശനത്തിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ ഗുരുതര വെളിപ്പെടുത്തൽ നടത്തുകയായിരുന്നു പത്മജ വേണുഗോപാല്‍. തോല്‍പ്പിച്ചത് ആരൊക്കെയാണെന്ന് പറഞ്ഞാല്‍ അവരുടെ ലെവലിലേക്ക് താഴേണ്ടിവരും. തോല്‍പ്പിക്കാൻ നിന്നവര്‍ മുരളീയേട്ടന്‍റെ കൂടെ പ്രചാരണ പരിപാടിയിൽ ജീപ്പിന്‍റെ അപ്പുറവും ഇപ്പുറവും നിന്നു. എംപി വിന്‍സെന്‍റും ടിഎന്‍ പ്രതാപനുമാണോ അതെന്ന് ചോദിച്ചപ്പോള്‍ നിങ്ങള്‍ ആലോചിച്ച് എടുത്തോളുവെന്നായിരുന്നു പത്മജയുടെ മറുപടി. ഇതിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ച വെറെ ആളുകളും ഉണ്ട്….

Read More

കാലാവസ്ഥാ വ്യതിയാന പഠനങ്ങള്‍; ഡച്ച് പുരസ്‌കാരം ജോയീറ്റ ഗുപ്തയ്ക്ക്

കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട മേഖലയിലെ സംഭാവനകള്‍ പരിഗണിച്ചുള്ള ഡച്ച് പുരസ്‌കാരം ഇന്ത്യൻ വംശജ ഡോ.ജോയീറ്റ ഗുപ്തയ്ക്ക്. നെതര്‍ലന്‍ഡ്‌സില്‍ നടന്ന ചടങ്ങിലാണ് ഡച്ച് പുരസ്‌കാരമായ സ്പിനോസ ജോയീറ്റയ്ക്ക് സമ്മാനിച്ചത്. യൂണിവേഴ്‌സിറ്റി ഓഫ് ആംസ്റ്റര്‍ഡാമിലെ എന്‍വയോണ്‍മെന്റ് ആന്‍ഡ് ഡെലവലപ്‌മെന്റ് വിഭാഗം പ്രൊഫസ്സറാണ് ജോയീറ്റ. ഐഎച്ച്ഇ ഡെല്‍ഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വാട്ടര്‍ എജ്യുക്കേഷനിലും പ്രൊഫസറായി സേവനം നോക്കുന്നു. ഡച്ച് റിസര്‍ച്ച് കൗണ്‍സില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന അവാര്‍ഡിന്റെ സമ്മാന തുക 1.5 മില്ല്യണ്‍ യൂറോ (13.25 കോടി) ആണ് സമ്മാന തുക. മേഖലയില്‍ മറ്റു…

Read More