പ്രോട്ടോകോൾ പ്രകാരമുള്ള ബ്യൂഗിൾ ഇല്ല; പത്തനംതിട്ടയിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ്

പത്തനംതിട്ടയിൽ ഗവർണറെ സ്വീകരിക്കാൻ ചുമതലയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ്. പ്രോട്ടോകോൾ പ്രകാരമുള്ള ബ്യൂഗിൾ ഇല്ലാത്തതിനാൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നലെ സല്യൂട്ട് സ്വീകരിച്ചിരുന്നില്ല. പത്തനംതിട്ടയിൽ ബ്യൂഗിളർ (ബ്യൂഗിൾ വായിക്കുന്നവരുടെ) തസ്തിക ഒഴിഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് നാല് വർഷമായെന്ന് ഉദ്യോഗസ്ഥർ പറയുന്നു. അന്തരിച്ച കണ്ണൂര്‍ എഡിഎം നവീൻ ബാബുവിന്റെ കുടുംബത്തെ സന്ദർശിക്കാനാണ് ഗവർണർ ഇന്നലെ പത്തനംതിട്ടയിൽ എത്തിയത്. പത്തനംതിട്ട പൊതുമരാമത്ത് ഗസ്റ്റ് ഹൗസിലായിരുന്നു വിശ്രമത്തിന് സൗകര്യം ഒരുക്കിയത്. ഗവര്‍ണര്‍ ഇവിടെ എത്തിയപ്പോള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. ഇതില്‍…

Read More

കേരളത്തിൽ മദ്രസകൾ സർക്കാർ സഹായം വാങ്ങുന്നില്ല: അബ്ദുസമ്മദ് പൂക്കോട്ടൂർ

മദ്രസകൾക്കെതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്റെ നീക്കം പ്രതിഷേധാർഹമെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദു സമ്മദ് പൂക്കോട്ടൂർ. കേരളത്തിലെ മദ്രസകൾ സർക്കാർ സഹായം കൈപ്പറ്റുന്നില്ലെന്നതിനാൽ നിലവിൽ കേരളത്തിലെ മദ്രസകളെ തീരുമാനം ബാധിക്കില്ല. ബാലാവകാശ കമ്മീഷന്റെ നീക്കം ഉത്തരേന്ത്യയിലെ മദ്രസകളെ ബാധിക്കും. പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്ന കാര്യത്തിൽ ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മദ്രസകൾ അടച്ചു പൂട്ടണമെന്ന് പറയുന്നത് രാജ്യത്തെ മതസ്വാതന്ത്ര്യത്തിന് എതിരാണ്. ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാവുന്ന നിർദ്ദേശമാണിത്. ഭാവിയിൽ കേരളത്തിലെ മദ്രസകളേയും ബാധിക്കുമെന്ന ആശങ്കയുണ്ട്. കുരങ്ങിന് ഏണി വച്ചു കൊടുക്കുന്നതു പോലെയുളളതാണ്…

Read More

7 ജില്ലകളിൽ വേനൽ മഴ; രണ്ട് ജില്ലകളിൽ ഉയർന്ന താപനില: കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസങ്ങളിൽ വേനൽമഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 7 ജില്ലകളിൽ നേരിയ തോതിൽ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാംകുളം, ഇടുക്കി എന്നീ ജില്ലകളിൽ ഇന്നും നാളെയും നേരിയ മഴ ലഭിക്കും. പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോ‍ട് എന്നീ ജില്ലകളൊഴികെ മറ്റെല്ലാ ജില്ലകളിലും ഏഴിനും എട്ടിനും മഴ ലഭിക്കും. ഒൻപതിന് കേരളത്തിലുടനീളം മഴ ലഭിക്കുമെന്നും കാലാവസ്ഥാവകുപ്പ് പ്രവചിക്കുന്നു.  അതിനിടെ, സംസ്ഥാനത്ത് ഉയർന്ന താപനില…

Read More

കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട മ‍ഴ ലഭിച്ചേക്കും, ഇടിമിന്നലിനും കാറ്റിനും സാധ്യത

കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചേക്കും. മഴക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത. മലയോര മേഖലയില്‍ ജാഗ്രത തുടരണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. അതേസമയം, ഇന്ന് ഒരു ജില്ലകളിലും അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടില്ല. നാളത്തോടെ മഴ ദുര്‍ബലമാകുമെന്നും അന്തരീക്ഷം വരണ്ട സ്ഥിതിയിയിലേക്ക് മാറാനാണ് സാധ്യതയെന്നുമാണ് വിലയിരുത്തല്‍. ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യ തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടിത്തത്തിന് തടസ്സമില്ല.

Read More

സമയപരിധി ഇന്ന് തീരാനിരിക്കെ മൂന്നരലക്ഷത്തോളം പേർക്ക് ഇനിയും ഓണക്കിറ്റ് കിട്ടിയില്ല; ഇന്ന് തന്നെ കിറ്റ് വിതരണം പൂർത്തിയാകുമെന്ന് സർക്കാർ

ഓണക്കിറ്റ് വിതരണത്തിനുള്ള സമയപരിധി ഇന്ന് തീരാനിരിക്കെ പകുതിയിലേറെ പേർക്കും ഓണക്കിറ്റ് ലഭിച്ചില്ല. മൂന്നരലക്ഷത്തോളം പേർക്കാണ് ഇനിയും ഓണക്കിറ്റ് കിട്ടാനുള്ളത്. അതേസമയം, ഇന്ന് തന്നെ കിറ്റ് വിതരണം പൂർത്തിയാകുമെന്നാണ് സർക്കാർ വാദം. ഇത്തവണ ഓണക്കിറ്റ് വിതരണം പ്രതിസന്ധിയിലാണ്.  ഇന്നലെ രാത്രി വരെയുള്ള കണക്ക് പ്രകാരം 2,59,944 കിറ്റുകളാണ് ആകെ വിതരണം ചെയ്‌തത്‌. ഇനിയും 3,27,737 പേർക്ക് കൂടി കിറ്റ് നൽകാൻ ഉണ്ട്. മുഴുവന്‍ റേഷന്‍കടകളിലും കിറ്റ് എത്തിച്ചിട്ടുണ്ടെന്നും ഇന്ന് തന്നെ വിതരണം പൂർത്തിയാകുമെന്നാണ് സർക്കാർ അറിയിക്കുന്നത്. ഓണം കണക്കിലെടുത്ത്…

Read More

ബ്രഹ്മപുരത്തെ തീപിടിത്തം നിയന്ത്രിക്കാൻ സഹായിച്ച ഫയർഫോഴ്സിലെ സിവിൽ ഡിഫൻസ് വൊളന്റിയർമാർക്ക് 5000 രൂപ പാരിതോഷികം

 ബ്രഹ്മപുരം മാലിന്യനിക്ഷേപ കേന്ദ്രത്തിലെ തീപിടിത്തം നിയന്ത്രിക്കാൻ സഹായിച്ച ഫയർഫോഴ്സിലെ സിവിൽ ഡിഫൻസ് വൊളന്റിയർമാർക്ക് 5000രൂപവീതം സമ്മാനം നൽകാൻ തീരുമാനം. 410 സേനാംഗങ്ങൾക്ക് സെപ്റ്റംബർ അഞ്ചിന് തുക കൈമാറും. ഫയർഫോഴ്സിനെ സഹായിക്കാനായി ഓരോ സ്റ്റേഷനിലും തിരഞ്ഞെടുക്കുന്ന സന്നദ്ധ പ്രവർത്തകരാണ് സിവിൽ ഡിഫൻസ് സേനയിലുള്ളത് ഇപ്പോൾ ഓരോ ഫയർ സ്റ്റേഷനിലും 50 സന്നദ്ധ പ്രവർത്തകരാണുള്ളത്. ഇത് നൂറായി വർധിപ്പിക്കാനുള്ള ശുപാർശ സർക്കാർ അംഗീകരിച്ചു. 2019ലാണ് സിവിൽ ഡിഫന്‍സ് വൊളന്റിയർമാരെ സേനയുടെ ഭാഗമാക്കാൻ തീരുമാനിച്ചത്. 2019 ഓഗസ്റ്റിൽ ഉത്തരവിറങ്ങി. 6 ദിവസത്തെ…

Read More