അത് ബുദ്ധിമുട്ടാണെന്ന് മമ്മൂട്ടി, മോഹന്‍ലാലിന്റെ സീന്‍ അന്ന് കട്ട് ചെയ്തു; ലാല്‍ പറഞ്ഞത് വിഷമിപ്പിച്ചെന്ന് സാജന്‍

മമ്മൂട്ടിയുടെ ആവശ്യ പ്രകാരം മോഹന്‍ലാലിന്റെ രംഗം വെട്ടിക്കുറക്കേണ്ടി വന്നതിനെപ്പറ്റി പറയുകയാണ് സംവിധായകന്‍ സാജന്‍. മമ്മൂട്ടി നായകനായി എത്തിയ ഗീതം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തിയിരുന്നു. സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സാജന്‍. കോട്ടയത്ത് പോയി മോഹന്‍ലാലിനോട് കഥ പറഞ്ഞു. അദ്ദേഹത്തിന് കഥ ഇഷ്ടമായി. സ്വന്തം മകനെ തിരികെ കൊണ്ടു പോകാനായി വിദേശത്തു നിന്നും വരുന്ന അച്ഛനാണ് മോഹന്‍ലാല്‍. മമ്മൂട്ടിയുടെ അടുത്ത് വന്ന് മകനെ കൊണ്ടു പോകണം എന്ന്…

Read More

ഇത് പറഞ്ഞാല്‍ 25 കൊല്ലം കഴിഞ്ഞ് ഞാന്‍ നാണംകെടും, നിര്‍ബന്ധിച്ച് അത് പറയിച്ചു: സലീം കുമാര്‍

മിമിക്രി വേദികളിലൂടെയാണ് സലീം കുമാര്‍ സിനിമയിലെത്തുന്നത്. പിന്നാലെ മലയാള സിനിമയിലെ കോമഡിയുടെ ചക്രവര്‍ത്തിയായി മാറുകയായിരുന്നു സലീം കുമാര്‍. വര്‍ഷങ്ങളായി സലീം കുമാര്‍ നമ്മെ ചിരിപ്പിക്കുന്നു. എന്നാല്‍ ചിരി മാത്രമല്ല സലീം കുമാറിന്റെ കയ്യിലുള്ളത്. പലപ്പോഴും പ്രേക്ഷകരെ കരയിപ്പിക്കുകയും ചെയ്തിട്ടുണ്ട് സലീം കുമാര്‍. ഹാസ്യ നടനായി പേരെടുത്ത സലീം കുമാര്‍ പിന്നീട് നായകനായും കയ്യടി നേടി. മികച്ച നടനുള്ള ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. ഓണ്‍ സ്‌ക്രീനിലെ പ്രകടനങ്ങള്‍ പോലെ തന്നെ ഓഫ് സ്‌ക്രീനിലെ തന്റെ നിലപാടുകളിലൂടേയും കാഴ്ചപ്പാടുകളിലൂടേയും…

Read More

മംഗളമീ ജന്മം എന്ന പാട്ടാണ് അപ്പോള്‍ മനസില്‍ വരുന്നത്; ഇനി ഞാന്‍ അഭിനയിക്കാനില്ലെന്ന് അപ്പോള്‍ ഞാന്‍ തീരുമാനിച്ചു: സുരഭി

മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം അടക്കം സ്വന്തമാക്കിയിട്ടുള്ള താരമാണ് സുരഭി ലക്ഷ്മി. എന്നാല്‍ വാണിജ്യ സിനിമയില്‍ സുരഭിയുടെ പ്രതിഭയെ അംഗീകരിക്കുന്നൊരു കഥാപാത്രത്തിലേക്ക് എത്തിച്ചേരാന്‍ അവര്‍ക്ക് കാത്തിരിക്കേണ്ടി വന്നത് വര്‍ഷങ്ങളാണ്. ഈയ്യടുത്തിറങ്ങിയ അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിലൂടെ മലയാളക്കര സുരഭിയെ ആഘോഷിക്കുകയാണ്. ഇതിനിടെ ഇപ്പോഴിതാ തനിക്ക് അഭിനയം നിര്‍ത്താന്‍ തോന്നിയ നിമിഷത്തെക്കുറിച്ച് സംസാരിക്കുകയാണ് സുരഭി ലക്ഷ്മി. ഏഷ്യാനെറ്റിലെ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് താരം രസകരമായൊരു കഥ പങ്കുവച്ചത്. താന്‍ സീരിയലില്‍ അഭിനയിച്ച സമയത്തെ അനുഭവമാണ് സുരഭി പങ്കുവെക്കുന്നത്….

Read More

ആ റോള്‍ വേ‌ണമെന്ന് പറഞ്ഞ് കാവ്യ അന്ന് വാശി പിടിച്ചു, ഷൂട്ടിന് വന്നില്ല; ലാല്‍ ജോസ്

മലയാളത്തിലെ ഏറെ പ്രിയപ്പെട്ട ക്യാമ്പസ് സിനിമയാണ് ക്ലാസ്‌മേറ്റസ്. ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രം കേരളത്തിലുണ്ടാക്കിയ ഓളം ചില്ലറയല്ല. പൃഥിരാജ്, കാവ്യ മാധവന്‍, ഇന്ദ്രജിത്ത്, നരേന്‍, രാധിക, ജയസൂര്യ, തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു. ചിത്രത്തിലെ ജനപ്രീയ കഥാപാത്രമായിരുന്നു രാധിക അവതരിപ്പിച്ച റസിയ. നരേന്റെ മുരളിയും റസിയയും തമ്മിലുള്ള പ്രണയം ഐക്കോണിക് ആയി മാറി. ഇന്നും രാധിക അറിയപ്പെടുന്നത് റസിയ എന്ന പേരിലാണ്. ഇപ്പോഴിതാ ക്ലാസ്‌മേറ്റ്‌സിന്റെ ചിത്രീകരണത്തിനിടെയുണ്ടായൊരു സംഭവം പങ്കിടുന്ന ലാല്‍ ജോസിന്റെ പഴയൊരു…

Read More

പ്രണയമൊന്നും വേണ്ടെന്ന് പറഞ്ഞതാണ്, അറിഞ്ഞപ്പോൾ ഒന്നര മാസം അച്ഛൻ എന്നോട് സംസാരിച്ചില്ല; സ്നേഹ

മുൻനിര നായിക നടിയായി സജീവമായിരിക്കുന്ന സമയത്താണ് നടി സ്നേഹ വിവാഹിതയായത്. നടൻ പ്രസന്നയാണ് ഭർത്താവ്. 2012 ലാണ് ഇരുവരും വിവാഹിതരായത്. രണ്ട് മക്കളും ദമ്പതികൾക്കുണ്ട്. ‘അച്ചമുണ്ട് അച്ചമുണ്ട്’ എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിക്കവെയാണ് സ്നേഹയും പ്രസന്നയും പ്രണയത്തിലായത്. ഇപ്പോഴിതാ പ്രണയ വിവാഹത്തെക്കുറിച്ച് മനസ് തുറക്കുകയാണ് സ്നേഹ. പ്രസന്നയുമായുള്ള അടുപ്പം വീട്ടിൽ പറഞ്ഞതിനെക്കുറിച്ച് സ്നേഹ സംസാരിച്ചു. ​ഗലാട്ട തമിഴിനോടാണ് പ്രതികരണം. പ്രണയത്തിലാണെന്ന് അമ്മയ്ക്ക് ഏറെക്കുറെ മനസിലായി. അച്ഛനാണ് കുറച്ച് ദേഷ്യപ്പെട്ടത്. അച്ഛൻ ഒന്നര മാസം എന്നോട് സംസാരിച്ചില്ല. പ്രണയമൊന്നും…

Read More

തിരക്ക് പിടിച്ച് സിനിമകൾ ചെയ്യണമെന്നില്ല, നല്ല കഥാപാത്രങ്ങൾ ചെയ്യണം; വാണി വിശ്വനാഥ്

മലയാളത്തിലെ ആക്ഷൻ നായികയാണ് വാണി വിശ്വനാഥ്. നായകൻമാരിൽ സുരേഷ് ​ഗോപിക്കുള്ള മാസ് ഇമേജ് നായികമാരിൽ ലഭിച്ചത് വാണി വിശ്വനാഥിനാണ്. നായകന് ഒപ്പത്തിനൊപ്പം നിൽക്കുന്ന കഥാപാത്രങ്ങൾ വാണിക്ക് ലഭിച്ചു. നടൻ ബാബുരാജിനെ വിവാഹം ചെയ്ത ശേഷമാണ് വാണി വിശ്വനാഥ് കരിയറിൽ സജീവമല്ലാതായത്. മറ്റ് ഭാഷകളിൽ ഇടയ്ക്ക് സിനിമകൾ ചെയ്തപ്പോഴും മലയാളത്തിൽ സിനിമകളിൽ തെരഞ്ഞെടുക്കുന്നതിൽ വാണി വലിയ ശ്രദ്ധ നൽകി. മലയാളത്തിൽ വീണ്ടും സജീവമാകുകയാണ് വാണി വിശ്വനാഥിപ്പോൾ. ഒരു അന്വേഷണത്തിന്റെ തുടക്കം ആണ് വാണിയുടെ വരാനിരിക്കുന്ന സിനിമ. സിനിമാ രം​ഗത്ത്…

Read More

‘എന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ച ചിത്രമാണ് നാനും റൗഡിതാന്‍; വിഘ്നേഷ് ശിവനെ സമ്മാനിച്ചതും ഈ ചിത്രമാണ്’: നയന്‍താര

തന്റെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളില്‍ ഒന്നായ നാനും റൗഡിതാന്‍ റിലീസായിട്ട് ഒമ്പത് വര്‍ഷമായതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര. ‘എന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ച ചിത്രമാണ് നാനും റൗഡിതാന്‍. ജീവിതത്തിലേക്ക് വിഘ്നേഷ് ശിവനെ സമ്മാനിച്ചതും ഈ ചിത്രമാണ് ‘ അവര്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. കുറിപ്പിനോടൊപ്പം സിനിമയുടെ ലൊക്കേഷന്‍ സ്റ്റില്ലുകള്‍ കോര്‍ത്തിണക്കിയ വിഡിയോയും നയന്‍സ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 2015 ല്‍ ആണ് വിഘ്നേഷ് ശിവന്‍ സംവിധാനം ചെയ്ത നാനും റൗഡിതാന്‍ എന്ന ചിത്രം റിലീസായത്.നയന്‍താരയ്ക്കൊപ്പം…

Read More

‘രജനികാന്ത് കുതിരപ്പുറത്ത് കയറ്റിയതും ഞാൻ തെന്നി വീണു, പിന്നാലെ കുതിര വലിച്ചോണ്ട് ഓടി, സെറ്റിലുള്ളവർ ഞെട്ടി’; അംബിക പറയുന്നു

മലയാള സിനിമയിലും തമിഴിലുമൊക്കെ സൂപ്പർതാരങ്ങളുടെ നായികയായിരുന്നു നടി അംബിക. ഇപ്പോഴും അഭിനയത്തിൽ സജീവമായിരിക്കുന്ന നടി തന്റെ അഭിനയ ജീവിതത്തിനിടയിൽ ഉണ്ടായ ചില അപകടങ്ങളെപ്പറ്റി പറഞ്ഞ വാക്കുകൾ വൈറലാവുകയാണ്. സിനിമാ ചിത്രീകരണത്തിനിടെ മൈസൂരിൽ വച്ച് തനിക്ക് ഉണ്ടായ അപ്രതീക്ഷിത അപകടത്തെക്കുറിച്ചായിരുന്നു അടുത്തിടെ ഒരു അഭിമുഖത്തിൽ അംബിക പറഞ്ഞത്. ഇതിനൊപ്പം രജനികാന്തിനൊപ്പം അഭിനയിച്ച അവിസ്മരണീയ നിമിഷങ്ങളെ കുറിച്ചും സഹോദരി രാധയെ കുറിച്ചും നടി സംസാരിച്ചു. കേരളത്തിൽ ജനിച്ചു വളർന്ന അംബികയും സഹോദരി രാധയുമൊക്കെ തെന്നിന്ത്യയിലെ മുതിർന്ന നായികമാരായി വളർന്നവരാണ്. 1979…

Read More

ഭീകരാക്രമണത്തിൽ രാജ്യം പ്രതിസന്ധിയിലായപ്പോൾ തലയുയർത്തി നിന്നയാളാണ് രത്തൻ ടാറ്റ: അനുസ്മരിച്ച് കമൽ

അന്തരിച്ച വ്യവസായ പ്രമുഖനും ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാനുമായ രത്തന്‍ ടാറ്റയ്ക്ക് ആദരാഞ്ജലികളർപ്പിച്ച് നടൻ കമൽഹാസൻ. താൻ ജീവിതത്തിലുടനീളം അനുകരിക്കാന്‍ ശ്രമിച്ചയാളാണ് രത്തൻ ടാറ്റയെന്ന് കമൽഹാസൻ പറഞ്ഞു. ദേശീയ നിധിയാണ് രത്തൻ ടാറ്റയെന്നും സാമൂഹികമാധ്യമമായ എക്സിൽ കമൽഹാസൻ കുറിച്ചു. 2008-ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം താജ് ഹോട്ടലില്‍ വെച്ച് അദ്ദേഹത്തെ കണ്ടകാര്യവും നടൻ ഓർത്തെടുക്കുന്നുണ്ട്. രത്തന്‍ ടാറ്റ എന്റെ ഹീറോ ആയിരുന്നു. ജീവിതത്തിലുടനീളം ഞാന്‍ അനുകരിക്കാന്‍ ശ്രമിച്ചയാള്‍. രാഷ്ട്രനിർമാണത്തിലെ അദ്ദേഹത്തിന്റെ സംഭാവനകൾ ആധുനിക ഇന്ത്യയുടെ കഥയിൽ എക്കാലവും പതിഞ്ഞുകിടക്കുമെന്നും…

Read More

അന്ന് റേപ്പ് സീൻ ചിത്രീകരിക്കുന്നതിനിടെ സുമലതയ്ക്ക് പരിക്കേറ്റു, നല്ല ലക്ഷണമാണെന്ന് ജോത്സ്യൻ;ബാബു നമ്പൂതിരി

 മലയാള സിനിമയിലെ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് ബാബു നമ്പൂതിരി. നിരവധി സിനിമകളിൽ വേറിട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള താരം തന്റെ സിനിമാ ജീവിതത്തെ കുറിച്ച് നിരവധി തുറന്ന് പറച്ചിലുകൾ നടത്തിയിട്ടുണ്ട്. ബാബു നമ്പൂതിരിയുടെ കരിയറിലെ ഏറ്റവും മികച്ച സിനിമയായിരുന്നു നിറക്കൂട്ട്. ഈ സിനിമയിൽ അഭിനയിക്കുന്നതിനിടെ നടി സുമലതയുമായിട്ടുള്ള ഒരു സീനിൽ അപകടം നടന്നതിനെ കുറിച്ച് നടൻ പങ്കുവെച്ച കാര്യങ്ങൾ വൈറലാവുകയാണ്. അന്ന് നായികയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് ഷൂട്ടിങ് നിർത്തി വെക്കേണ്ട അവസ്ഥ വരെ ഉണ്ടായെന്നും മാസ്റ്റർബിൻ യൂട്യൂബ്…

Read More