എന്തിനാണ് രാത്രി ഷൂട്ടിംഗ് വച്ചതെന്ന് ചോദിച്ച് മമ്മൂക്ക ചൂടായി; മമ്മൂട്ടി ജീവിതത്തില്‍ മുത്തച്ഛനായത് ആ സെറ്റില്‍; കമല്‍

ചെറുപ്പക്കാരെ പോലും തന്റെ സിനിമകൊണ്ടും ലുക്കു കൊണ്ടും മമ്മൂട്ടി ഇപ്പോഴും അമ്പരപ്പിക്കാറുണ്ട്. ഇപ്പോഴിതാ മമ്മൂട്ടി ആദ്യമായി മുത്തച്ഛനായ നിമിഷത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ കമല്‍. കമല്‍ സംവിധാനം ചെയ്ത ചിത്രമാണ് രാപ്പകല്‍. ഈ സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കെയാണ് മമ്മൂട്ടിയുടെ മകള്‍ പ്രസവിക്കുന്നത്. ആ സമയത്ത് മമ്മൂട്ടി അനുഭവിച്ച ടെന്‍ഷനെക്കുറിച്ചും പി്ന്നീടുണ്ടായ സന്തോഷത്തെക്കുറിച്ചുമൊക്കെയാണ് കമല്‍ സംസാരിക്കുന്നത്. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. ”രാപ്പകലിന്റെ സെറ്റില്‍ വച്ചാണ് മമ്മൂക്ക മുത്തച്ഛനാകുന്നത്. സുറുമിയുടെ പ്രസവം അമേരിക്കയില്‍ വച്ചായിരുന്നു. സുലു…

Read More

ഒരു കൊലക്കേസ് പ്രതിയെ വീട്ടില്‍ ഒളിവില്‍ പാര്‍പ്പിക്കണമെന്ന് മോഹന്‍ലാല്‍, നടക്കില്ലെന്ന് സത്യന്‍ അന്തിക്കാട്; ആ കഥ ഇങ്ങനെ

മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടാണ് മോഹന്‍ലാലും സത്യന്‍ അന്തിക്കാടും. ഇരുവരും ഒരുമിച്ചപ്പോഴൊക്കെ ലഭിച്ചിട്ടുള്ളത് ഹിറ്റുകളാണ്. ഇപ്പോഴിതാ നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ഈ കോമ്പോ വീണ്ടും ഒരുമിക്കെന്ന വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്. വര്‍ഷങ്ങളുടെ സൗഹൃദമുണ്ട് സത്യന്‍ അന്തിക്കാടും മോഹന്‍ലാലും തമ്മില്‍. അതുകൊണ്ട് തന്നെ ഇരുവര്‍ക്കുമിടയില്‍ രസകരമായ ഒരുപാട് കഥകളുമുണ്ട്. ഒരിക്കല്‍ ഒരു കൊലക്കേസ് പ്രതിയെ തന്റെ വീട്ടില്‍ ഒളിവില്‍ പാര്‍പ്പിക്കണമെന്ന ആവശ്യവുമായി മോഹന്‍ലാല്‍ കാണാന്‍ വന്ന കഥ സത്യന്‍ അന്തിക്കാട് വിവരിക്കുന്നുണ്ട്. പോക്കുവെയിലിലെ കുതിരകള്‍ എന്ന തന്റെ പുസ്തകത്തിലാണ്…

Read More

എന്റെ വസ്ത്രമില്ലാത്ത ദൃശ്യങ്ങൾ ആ ലാപ് ടോപ്പിൽ ഉണ്ടായിരുന്നു, അവർ പുറത്ത് വിടുമെന്ന് കരുതി; കനി കുസൃതി പറയുന്നു

കരിയറിലെ മികച്ച കാലഘട്ടത്തിലൂടെയാണ് നടി കനി കുസൃതി കടന്ന് പോകുന്നത്. കനി പ്രധാന വേഷം ചെയ്ത ഓൾ വി ഇമാജിൻ ആസ് ലെെറ്റ് ആ​ഗോള തലത്തിൽ അം​ഗീകാരങ്ങൾ നേടി. ​പിന്നാലെ ​ഗേൾസ് വിൽ ബി ​ഗേൾസ് എന്ന സിനിമയും ഏറെ പ്രശംസ നേടി. നാടക രം​ഗത്ത് നിന്നും സിനിമയിലേക്ക് എത്തിയ കനി എപ്പോഴും അഭിനയ മികവ് കൊണ്ട് പ്രശംസ നേടുന്ന നടിയാണ്. എന്നാൽ സിനിമാ ലോകത്തെ പ്രശസ്തിയോട് കനിക്ക് താൽപര്യമില്ല. ഷൂട്ടിന്റെ ഭാ​ഗമായുള്ള യാത്രകളും മറ്റും തനിക്ക്…

Read More

‘ഞാന്‍ വിദേശത്താണെന്നും മറ്റ് ജോലികള്‍ ചെയ്യുന്നുവെന്നും കഥ പരന്നു, അഭിനയമല്ലാതെ മറ്റൊരു ജോലിയും ചെയ്തിട്ടില്ല’: ബോബന്‍ ആലുംമൂടന്‍

മലയാളികള്‍ക്ക് സുപരിചിതനാണ് ബോബന്‍ ആലുംമൂടന്‍. പ്രായം നമ്മില്‍ മോഹം നല്‍കി എന്ന പാട്ടും അത് പാടിയഭിനയിക്കുന്ന സുന്ദരനായ ചെറുപ്പക്കാരനേയും മലയാളി ഒരിക്കലും മറക്കില്ല. ഇപ്പോഴിതാ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താന്‍ നിറം എന്ന സിനിമയിലേക്ക് എത്തിയതിനെക്കുറിച്ചും മറ്റും സംസാരിക്കുകയാണ് ബോബന്‍ ആലുംമൂടന്‍. ”നിര്‍മ്മാതാവ് രാധാകൃഷ്ണന്‍ ചേട്ടന്‍ വഴിയാണ് നിറത്തില്‍ അവസരം ലഭിച്ചത്. അദ്ദേഹം പറഞ്ഞതനുസരിച്ച് ചിത്രത്തിന്റെ പൂജയുടെ അന്ന് സംവിധായകന്‍ കമല്‍സാറിനെ ചെന്നു കണ്ടു. അദ്ദേഹത്തിന് എന്നെ ഇഷ്ടമായി. കഥ പറഞ്ഞു തന്നു. ശാലിനിയുമായുള്ള കോമ്പിനേഷന്‍ ആണ്…

Read More

ഞാൻ വിചാരിച്ചത് ഇവർ മിണ്ടില്ല, ഭയങ്കര ജാഡയായിരിക്കും എന്നാണ്; തന്റെ റോൾ മോഡലാണ് ജയ ബാധുരി‌യെന്ന് മല്ലിക സുകുമാരൻ

താര ദമ്പതികളാണ് അമിതാഭ് ബച്ചനും ജയ ബച്ചനും. അമിതാഭ് ബച്ചൻ ഇന്നും അഭിനയ രം​ഗത്ത് സജീവമായി തുടരുമ്പോൾ ജയ ബച്ചൻ രാഷ്ട്രീയത്തിലേക്ക് ശ്രദ്ധ നൽകുന്നു. ജനങ്ങൾക്കിടയിൽ രണ്ട് പേർക്കും രണ്ട് ഇമേജാണ്. വലിയ ദേഷ്യക്കാരിയാണ് ജയ ബച്ചനെന്ന് വിമർശകർ പറയുന്നു. പൊതുവിടങ്ങളിൽ ജയ ബച്ചൻ ദേഷ്യപ്പെട്ട ഒന്നിലേറെ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. അതേസമയം സഹപ്രവർത്തകർക്ക് ജയ ബച്ചനെക്കുറിച്ച് നല്ലത് മാത്രമേ പറയാനുള്ളൂ. ഇപ്പോഴിതാ ജയ ബച്ചനും അമിതാഭ് ബച്ചനുമൊപ്പമുള്ള അനുഭവം പങ്കുവെക്കുകയാണ് നടി മല്ലിക സുകുമാരൻ. ഐഎഫ്എഫ്കെ ഉദ്ഘാടന…

Read More

അനശ്വരയുടെ കൂടെ നടക്കണ്ട എന്ന് ഫ്രണ്ട്‌സിനോട് പറയും; ഫെയിമിന്റെ മറ്റൊരു വശം ആദ്യം ഉള്‍ക്കൊള്ളാന്‍ സാധിച്ചിരുന്നില്ല; അനശ്വര

ബാലതാരമായി കടന്നു വന്ന അനശ്വര രാജന്‍ ഇന്ന് മലയാള സിനിമയിലെമുന്‍നിര നായികയാണ്. രേഖാചിത്രത്തിലൂടെ ഈ വര്‍ഷവും തിളക്കമാര്‍ന്ന തുടക്കം കുറിച്ചിരിക്കുകയാണ് അനശ്വര. ഇതിനിടെ ഇപ്പോഴിതാ തന്റെ സ്‌കൂള്‍ കാലത്തെ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് അനശ്വര രാജന്‍. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് അനശ്വര മനസ് തുറന്നത്. സിനിമയില്‍ അഭിനയിച്ചതോടെ തേടി വന്ന പ്രശ്‌സതിമൂലം മോശം അനുഭവങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് താരം പറയുന്നത്.അധ്യാപകരില്‍ നിന്നുണ്ടായ ഒറ്റപ്പെടലിനെക്കുറിച്ചാണ് അനശ്വര സംസാരിക്കുന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്. ‘ആദ്യത്തെ സിനിമ…

Read More

പൃഥ്വിരാജിന്റെ പേര് ഷൂട്ടിംഗിന്റെ തലേ ദിവസമാണ് പുറത്ത് വിട്ടത്, അവർ വൈരാഗ്യം മനസ്സിൽ കുറിച്ചിരുന്നു: വിനയൻ

വിലക്കും അവസരങ്ങൾ നിഷേധിക്കലും നേരിട്ട ഒരു കാലഘട്ടം നടൻ പൃഥ്വിരാജിനുണ്ടായിരുന്നു. ഇതേക്കുറിച്ച് പൃഥിരാജ് ഇപ്പോൾ അധികം സംസാരിക്കാറില്ലെങ്കിലും അമ്മ മല്ലിക സുകുമാരൻ പഴയ കാര്യങ്ങൾ പലതും ഇന്നും ഓർമ്മിപ്പിക്കാറുണ്ട്. പ്രതിസന്ധി കാലത്ത് പൃഥിരാജിനൊപ്പം നിന്ന സംവിധായകൻ വിനയനാണ്. വിനയൻ, പൃഥിരാജ്, തിലകൻ എന്നിവർ അക്കാലത്ത് വേട്ടയാടപ്പെട്ടു. വിനയനോടുള്ള നന്ദിയും ബഹുമാനവും പ്രകടമാക്കി മല്ലിക സുകുമാരൻ അടുത്തിടെ സംസാരിക്കുകയുണ്ടായി. ഇതിന്റെ പേരിൽ സിനിമാ ലോകത്തെ ചിലർക്ക് നീരസം തോന്നിയെന്നും മല്ലിക സുകുമാരൻ കഴിഞ്ഞ ദിവസം പറഞ്ഞു. ഇപ്പോഴിതാ ഇതേക്കുറിച്ച്…

Read More

എന്നോട് ആരും കാരവാൻ ഉപയോ​ഗിച്ചതിന് പിണങ്ങിയില്ല, ആവശ്യമുണ്ടെങ്കിൽ ചോദിക്കണം; അനുഭവം പറഞ്ഞ് പൗളി വൽസൻ

മലയാള നാടകങ്ങൾ ചലച്ചിത്രങ്ങൾ എന്നിവയിലൂടെ ശ്രദ്ധേയയായ നടിയാണ് പൗളി വൽസൻ. 37 വർഷത്തോളം നാടകരംഗത്ത് പ്രവർത്തിച്ചശേഷമാണ് പൗളി സിനിമയിലേക്ക് എത്തുന്നതും ശോഭിക്കുന്നതും. 1975ൽ സബർമതി എന്ന നാടകത്തിൽ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചിട്ടുണ്ട്. പിന്നീട് 2008ൽ മമ്മൂട്ടി നായകനായ അണ്ണൻ തമ്പി എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് മലയാള സിനിമയിലേക്ക് കടന്ന് വന്നത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ മ യൗ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം പൗളി വത്സന് ലഭിച്ചിരുന്നു….

Read More

‘എല്ലാം സിംഗിള്‍ ടേക്കില്‍ ചെയ്യുന്ന ആളാണ് മണി, അന്ന് ‌ക്യാപ്റ്റന്‍ രാജുവിനെ മണി കരയിപ്പിച്ച് വിട്ടു’: ലാല്‍ ജോസ് പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് കലാഭവന്‍ മണി. ഇപ്പോഴിതാ കലാഭവന്‍ മണിയെക്കുറിച്ചുള്ള ഓര്‍മ്മ പങ്കിടുകയാണ് സംവിധായകന്‍ ലാല്‍ ജോസ്. തന്റെ യൂട്യുബ് ചാനലിലൂടെയാണ് ലാല്‍ ജോസ് മണിയെക്കുറിച്ച് സംസാരിക്കുന്നത്. പട്ടാളം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ മണി ക്യാപ്റ്റന്‍ രാജുവിനോട് ദേഷ്യപ്പെട്ടതിനെക്കുറിച്ചും ലാല്‍ ജോസ് വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. ”ആത്മവിശ്വാസത്തിന്റെ ആള്‍രൂപമായിരുന്നു മണി. പട്ടാളം എന്ന സിനിമ ചെയ്യുമ്പോള്‍ ഒരു സംഭവമുണ്ടായി. രാത്രി പട്ടാള ക്യാമ്പിലേക്ക് മണി ഓടി വരുന്നൊരു രംഗമുണ്ട്. കുറച്ച് ദൈര്‍ഘ്യമുള്ള ഡയലോഗാണ്. സാധാരണ മണി ഫസ്റ്റ് ടേക്കില്‍…

Read More

ആ സെറ്റിൽ ഞാൻ പൊട്ടിക്കരഞ്ഞു, സംവിധായകനോട് നേരിട്ട് പോയി ഇതേക്കുറിച്ച് ചോദിച്ചു; തെസ്നി ഖാൻ

വർഷങ്ങളായി അഭിനയ രം​ഗത്ത് തുടരുന്ന നടിയാണ് തെസ്നി ഖാൻ. ചെറിയ വേഷങ്ങളാണ് കരിയറിലെ തുടക്ക കാലത്ത് തെസ്നിക്ക് ലഭിച്ചത്. ഇപ്പോഴിതാ കരിയറിൽ തനിക്ക് നഷ്ടമായ അവസരത്തെക്കുറിച്ച് സംസാരിക്കുകയാണ് തെസ്നി ഖാൻ. മൂന്നാം പക്കം എന്ന സിനിമയെക്കുറിച്ചാണ് തെസ്നി ഖാൻ സഫാരി ടിവിയിൽ സംസാരിച്ചത്. നാ​ഗർകോവിലിൽ വെച്ച് ഷൂട്ടിം​ഗ് തുടങ്ങാൻ പോകുന്നു. ആലോചിക്കുമ്പോൾ ഭയങ്കര സങ്കടം തോന്നും. മമ്മിക്ക് ഞാൻ അഭിനയിക്കുന്നതിൽ ഭയങ്കര താൽപര്യമാണ്. പട്ടുസാരി മുറിച്ച് സ്കേർട്ടും ബ്ലൗസും തയ്ച്ചു. പൂജയ്ക്ക് നിന്നു. പൂജ കഴിഞ്ഞ് എല്ലാവരും…

Read More