ബിജെപി വിടാന്‍ ആഗ്രഹിക്കുന്നവർക്ക് കോണ്‍ഗ്രസിലേക്ക് സ്വാഗതം; വെറുപ്പിന്റെ പ്രത്യയശാസ്ത്രം വിടുന്നവര്‍ അനാഥരാവില്ല: സന്ദീപ് വാര്യര്‍

ബിജെപി വിടാന്‍ ആഗ്രഹിക്കുന്നവരെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് അടുത്തിടെ ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യര്‍. വെറുപ്പിന്റേയും വിദ്വേഷത്തിന്റേയും പ്രത്യയശാസ്ത്രത്തെ പൂര്‍ണ്ണമായും തള്ളിപ്പറഞ്ഞ് മതനിരപേക്ഷതയുടെ ഭാഗമാവാനും കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ പ്രത്യയശാസ്ത്രത്തോട് ഐക്യപ്പെടുവാനും സന്നദ്ധതയുള്ള ഒരാളും രാഷ്ട്രീയമായി അനാഥമാവില്ലെന്ന് സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു. പാലക്കാട് ഉപതിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ബിജെപി നേതൃത്വത്തിനെതിരെ പ്രവര്‍ത്തകര്‍ക്കിടയില്‍ അസംതൃപ്തി പുകയുന്നതിനിടെയാണ് സന്ദീപ് വാര്യരുടെ പോസ്റ്റ്. തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാലക്കാട്ടെ പ്രാദേശിക നേതാക്കളില്‍ ചിലര്‍ സ്ഥാനാര്‍ഥി നിര്‍ണയ തീരുമാനം…

Read More

പ്രവര്‍ത്തകരെ തൊടാന്‍ ശ്രമിച്ചാല്‍ തിരിച്ചടിക്കും; തടി വേണോ ജീവന്‍ വോണോ എന്ന് ഓര്‍ത്തോളു: വിമതര്‍ക്കെതിരെ ഭീഷണി പ്രസംഗവുമായി കെ സുധാകരൻ

എന്തെങ്കിലും സംഭവിച്ചാല്‍ ഈ പ്രദേശത്ത് ജീവിക്കാന്‍ അനുവദിക്കില്ലെന്നും ബാങ്ക് പതിച്ച് കൊടുക്കാന്‍ കരാര്‍ ഏറ്റെടുത്തവര്‍ ഇത് ഓര്‍ക്കണമെന്നും കെപിസിസി അധ്യക്ഷൻ കെ.സുധാകരന്‍. കോഴിക്കോട് ചേവായൂര്‍ സഹകരണ ബാങ്കിന്‍റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിപാടിയിലാണ് കെ.സുധാകരന്‍  വിമതര്‍ക്കെതിരെ ഭീഷണി പ്രസംഗം നടത്തിയത്. ഞങ്ങളുടെ പ്രവര്‍ത്തകരെ തൊടാന്‍ ശ്രമിച്ചാല്‍ ആ ശ്രമത്തിന് തിരിച്ചടിക്കും. കാശുവാങ്ങി ഇടുപക്ഷത്തിന് ജോലി കൊടുക്കാനുള്ള ശ്രമം അനുവദിക്കില്ല. തടി വേണോ ജീവന്‍ വോണോ എന്ന് ഓര്‍ത്തോളുവെന്നും കെ സുധാകരൻ പറഞ്ഞു. ഭീഷണി പ്രസംഗത്തിന്‍റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. പതിറ്റാണ്ടുകയാളായി കോണ്‍ഗ്രസ് നിയന്ത്രണത്തിലാണ്…

Read More

വിമത ശല്യം ബാധിക്കില്ല; പാലക്കാട് ഷാഫി ജയിച്ചത് സ്വന്തം വോട്ട് കൊണ്ടാണെന്ന് കെ.സി വേണുഗോപാൽ

പാലക്കാട് കഴിഞ്ഞ തവണ കോൺഗ്രസ് സ്ഥാനാർത്ഥിയായി ഷാഫി പറമ്പിൽ ജയിച്ചത് സ്വന്തം വോട്ട് കൊണ്ടാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. കോണ്‍ഗ്രസ് ഒരു ഡീലും നടത്തിയിട്ടില്ല. വോട്ട് വില്‍ക്കാന്‍ വെച്ചിട്ടുണ്ടോ എന്ന് എല്‍ഡിഎഫാണ് പറയേണ്ടത്. പാലക്കാട് കഴിഞ്ഞ തവണ പോരാട്ടം ബിജെപിയുമായിട്ടായിരുന്നു. ഇത്തവണയും ബിജെപി പാലക്കാട് ജയിക്കില്ല. മൂന്നാം സ്ഥാനത്തെത്തിയ സിപിഎം ഇത്തവണ രണ്ടാം സ്ഥാനത്താകാന്‍ ശ്രമിക്കട്ടെ. അതാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. പാലക്കട്ടെ ഒരു വിമത ശല്യവും കോൺഗ്രസ്‌ വിജയത്തെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Read More