കർഷകൻ പ്രസാദിന്റെ ആത്മഹത്യക്ക് കാരണം പിആർഎസ് കുടിശികയല്ല: അടിസ്ഥാനമില്ലാത്ത ആരോപണമെന്ന് മന്ത്രി ജിആർ അനിൽ

കുട്ടനാട്ടിലെ കർഷകൻ പ്രസാദിന്റെ ആത്മഹത്യക്ക് കാരണം പിആർഎസ് കുടിശികയല്ലെന്ന് മന്ത്രി ജിആർ അനിൽ. കേരളത്തിലെ നെൽക്കർഷകർക്ക് പിആർഎസ് വായ്പാ കുടിശികയില്ല. പിആർഎസ് വായ്പാ കുടിശിക കാരണം സിബിൽ സ്‌കോർ കുറഞ്ഞ് മറ്റ് വായ്പ ലഭിക്കാത്ത സാഹചര്യമില്ല. പ്രസാദിന്റെ ആത്മഹത്യ ഏറെ ദുഃഖകരമാണെന്ന് പറഞ്ഞ മന്ത്രി അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ് ആത്മഹത്യയുമായി ബന്ധപ്പെട്ട് ഉയർന്നതെന്നും പറഞ്ഞു. കർഷകരുടെ പക്കൽ നിന്നും വാങ്ങിയ നെല്ലിന് പണം കൊടുത്തിട്ടുണ്ടെന്ന് പറഞ്ഞ മന്ത്രി, പ്രസാദിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഇപ്പോൾ പറയുന്നത് ശരിയല്ലെന്നും പറഞ്ഞു. രണ്ടു…

Read More

തൃത്താലയിലേത് ഇരട്ടക്കൊല;മൊഴിയില്‍ വൈരുദ്ധ്യം: പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

തൃത്താല കണ്ണനൂരില്‍ നടന്ന കൊല ഇരട്ട കൊലപാതകമെന്ന് കണ്ടെത്തി. വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. മരിച്ച അൻസാറിന്റെ (25) സുഹൃത്ത് അഹമ്മദ് കബീറിന്റെ (27) മൃതദേഹവും ഭരതപ്പുഴയുടെ കരിമ്ബനക്കടവില്‍ കണ്ടെത്തി. അൻസാറിനെ കൊന്നതിനു സമാനമായി കബീറിനേയും കഴുത്തു മുറിച്ച്‌ കൊന്നതാണെന്നു പൊലീസ് സ്ഥിരീകരിച്ചു. ഇരട്ട കൊലയില്‍ ഇരുവരുടേയും സുഹൃത്ത് മുസ്തഫയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. മുസ്തഫയെ ചോദ്യം ചെയ്തു വരികയാണെന്നു പൊലീസ് വ്യക്തമാക്കി. മരിച്ച അൻസാറും കബീറും കസ്റ്റഡിയിലുള്ള മുസ്തഫയും ഉറ്റ സുഹൃത്തുക്കളാണെന്നു…

Read More

ഞാൻ പ്രതീക്ഷിക്കുന്നപോലെ ഒരാളെ കണ്ടുമുട്ടിയില്ല; വിവാഹം വേണ്ടെന്നുവച്ചതിന്റെ കാരണങ്ങൾ പറഞ്ഞ് നന്ദിനി

മലയാളികളുടെ പ്രിയ താരമാണ് നന്ദിനി. നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ചേക്കേറിയ താരമാണ് നന്ദിനി. അടുത്തിടെ താരം വിവാഹത്തെക്കുറിച്ചു പറഞ്ഞത് വൈറലായിരിക്കുകയാണ്. വിവാഹം കഴിക്കാനും ജീവിതം തുടങ്ങാനും പറ്റിയ ഒരാളെ ഞാൻ ഇതുവരെ കണ്ടുമുട്ടിയിട്ടില്ല. പിന്നെ എങ്ങനെ വിവാഹം കഴിക്കും. ഞാൻ പ്രതീക്ഷിക്കുന്നപോലെ ഒരാളെ കണ്ടുമുട്ടിയിരുന്നെങ്കിൽ തീർച്ചയായും വിവാഹത്തെക്കുറിച്ച് ചിന്തിക്കുമായിരുന്നു. ഞാൻ സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്ന സമയത്ത് ഒരു ക്രിക്കറ്റ് താരവുമായി ഞാൻ പ്രണയത്തിലായെന്നും പിന്നീട് വേർപിരിഞ്ഞെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. അതെല്ലാം അടിസ്ഥാനരഹിതമാണ്. ഞാൻ വിവാഹം കഴിക്കാത്തതിന്റെ…

Read More