നവീൻ ബാബുവിന്‍റെ യാത്രയയപ്പ് ചടങ്ങിൽ ദിവ്യ നടത്തിയത് ന്യായീകരിക്കാനാകാത്ത പരാമർശം; അതുകൊണ്ടാണ് നടപടിയെടുത്തതെന്ന് എം.വി ജയരാജൻ

എ ഡി എം നവീൻ ബാബുവിന്‍റെ മരണത്തിന് കാരണം പി പി ദിവ്യ നടത്തിയ പ്രസംഗത്തിലെ അവസാന പരാമർശമായിരുന്നെന്ന് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. അതുകൊണ്ടാണ് ആ പരാമർശം തെറ്റെന്ന് പറഞ്ഞതെന്നും അപ്പോൾ തന്നെ ദിവ്യയ്ക്ക് എതിരെ നടപടി എടുത്തുവെന്നും ജയരാജൻ വിശദീകരിച്ചു. ആ കാഴ്ചപ്പാടാണ് പാർട്ടിക്ക് അന്നും ഇന്നും ഉള്ളതെന്നും ജില്ലാ സെക്രട്ടറി കണ്ണൂർ സമ്മേളനത്തിനിടയിൽ നടത്തിയ വാർത്താ സമ്മേളനത്തിനിടെ വ്യക്തമാക്കി. ജില്ലാ സമ്മേളനത്തിനിടെ ദിവ്യക്കെതിരെ പ്രതിനിധികളുടെ ഭാഗത്ത്…

Read More

‘അന്ന് അഭിപ്രായ വ്യത്യാസം വന്നപ്പോൾ ആ സിനിമ ദിലീപ് ചെയ്യേണ്ടെന്ന് ഞാനാണ് പറഞ്ഞത്’; വിനയൻ

മലയാള സിനിമയിലെ അനീതിക്കും അരാജക്വത്തിനുമെതിരെ സ്വന്തം കരിയർ പോലും നോക്കാതെ പ്രതികരിച്ച സംവിധായകനാണ് വിനയൻ. ഒരുപാട് പുതുമുഖങ്ങൾക്ക് അവസരം കൊടുക്കുകയും അതുപോലെ അവഗണിക്കപ്പെട്ട കലാകാരന്മാരെ ഉയർത്തികൊണ്ട് വരികയും ചെയ്തു. അമ്മ സംഘടന വിലക്കിയ കലാകാരന്മാരെപ്പോലും വിനയൻ ചേർത്തുപിടിച്ചു. ഒരു കാലത്ത് വിനയൻ സിനിമകളിൽ സജീവ സാന്നിധ്യമായിരുന്നു നടൻ ദിലീപ്. കല്യാണസൗ​ഗന്ധികം, ഉല്ലാസപ്പൂങ്കാറ്റ്, അനുരാ​ഗകൊട്ടാരം, പ്രണയ നിലാവ്, രാക്ഷസ രാജാവ് എന്നിവയാണ് അവയിൽ ചിലത്. എന്നാൽ കഴിഞ്ഞ കുറച്ച് കാലങ്ങളായി ഇരുവരും അകൽച്ചയിലാണ്. കേസും വിവാദങ്ങളും ഉണ്ടായപ്പോൾ ദിലീപിന്…

Read More

പരാജയ കാരണം പഠിക്കാൻ ബിജെപി; ജില്ലാ പ്രസിഡന്റ്മാരോട് റിപ്പോർട്ട് തേടി

ഉപതിരഞ്ഞെടുപ്പിലെ പരാജയ കാരണം പഠിക്കാൻ ബിജെപി. ഉപതെരഞ്ഞെടുപ്പുകൾ നടന്ന പാലക്കാട്, തൃശൂർ, വയനാട് ജില്ലാ പ്രസിഡന്റ്മാർ പരാജയ കാരണവും മണ്ഡലങ്ങളിലെ സാഹചര്യവും പഠിച്ച് റിപ്പോർട്ട് നൽകണമെന്ന് സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ നിർദ്ദേശം നൽകി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അടുത്ത മാസം 7, 8 തീയതികളിൽ ചേരുന്ന യോഗത്തിൽ തിരഞ്ഞെടുപ്പ് പരാജയം വിശദമായി ചർച്ച ചെയ്യും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കൂടുതൽ ചർച്ചകൾ റിപ്പോർട്ട് കിട്ടിയതിന് ശേഷം മതിയെന്നും ഇന്നത്തെ ബിജെപി നേതൃയോഗത്തിൽ കെ സുരേന്ദ്രൻ നിലപാടെടുത്തു. ഡിസംബർ 7, 8…

Read More

തൃശ്ശൂർ തോൽവിക്ക് കാരണം സിപിഎം-ബിജെപി ബാന്ധവമെന്ന് കെസി ജോസഫ്; കോൺഗ്രസ് റിപ്പോർട്ട് പുറത്ത്

പാർലമെൻറ് മണ്ഡലത്തിലെ യൂഡിഎഫിൻ്റെ പരാജയം അന്വേഷിക്കാൻ നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് എന്ന പേരിൽ പ്രചരിക്കുന്ന വിവരങ്ങൾ അടിസ്ഥാന രഹിതമെന്ന് കമ്മീഷൻ അംഗം കെ സി ജോസഫ് പറഞ്ഞു. തൃശ്ശൂരിൽ കെ മുരളീധരൻ്റെ തോൽവിക്ക് കാരണം സിപിഎം-ബിജെപി ബാന്ധമാണെന്നും പൂരം കലങ്ങിയപ്പോൾ സുരേഷ് ഗോപിയുടെ രംഗപ്രവേശം ബിജെപിയെ തുണച്ചെന്നും കെസി ജോസഫ് പറഞ്ഞു. അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടുകൊണ്ടാണ് കോൺഗ്രസ് നേതാവ് ഇക്കാര്യത്തിൽ വ്യക്തത വകുത്തിയത്. പൂരം കലങ്ങിയത് തൃശ്ശൂരിലെ തോൽവിക്ക് കാരണമായില്ലെന്നാണ് അന്വേഷണ റിപ്പോർട്ടെന്ന പ്രചാരണം ശക്തമായതിനിടയിലാണ് വിശദീകരണം….

Read More

‘അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുന്നതിന് കാരണം ഇതാണെന്ന്’ കരൺ ജോഹർ

ബോളിവുഡിലെ ഹിറ്റ് മേക്കറാണ് കരൺ ജോഹർ. 25 വർഷത്തിലേറെയായി സിനിമാ രംഗത്തുള്ള കരൺ ജോഹർ നിരവധി സൂപ്പർ ഹിറ്റുകൾ സമ്മാനിച്ചിട്ടുണ്ട്. എന്നാൽ സ്വന്തം ശരീരത്തിൻമേൽ തനിക്കുണ്ടായിരുന്ന അരക്ഷിതാവസ്ഥയെക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് കരൺ ജോഹർ ഇപ്പോൾ. ബോഡി ഡിസ്മോർഫിയ എന്ന രോ​ഗാവസ്ഥ തനിക്കുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കരൺ ജോഹർ. ഇപ്പോഴും അയഞ്ഞ വസ്ത്രങ്ങൾ താൻ ധരിക്കുന്നത് അതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. “എനിക്ക് ബോഡി ഡിസ്മോർഫിയ ഉണ്ട്, അതിനാൽ ഒരു സ്വിമ്മിം​ഗ് പൂളിൽ ഇറങ്ങാൻ പോലും എനിക്ക് ബുദ്ധിമുട്ടാണ്. സ്വന്തം ശരീരത്തെ ദയനീയമായി…

Read More

യേശുവിനെ താന്‍ നേരിട്ട് കണ്ടിട്ടുണ്ട്: മതം മാറാനുള്ള കാരണത്തെ കുറിച്ച്‌ നടി ജയസുധ

ഇഷ്ടം എന്ന ദിലീപ്-നവ്യ നായര്‍ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടിയാണ് ജയസുധ. മുന്‍ എംപി കൂടിയായ ജയസുധ 2001ല്‍  ക്രിസ്തുമതം സ്വീകരിച്ചത് ഏറെ വാര്‍ത്തയായിരുന്നു.  താന്‍ യേശുവിനെ നേരിട്ട് കണ്ടിട്ടുണ്ടെന്നും അതിന് ശേഷമാണ് മതപരിവര്‍ത്തനം നടത്തിയതെന്നും നടി വെളിപ്പെടുത്തിയത് ഏറെ ചർച്ചയാകുകയാണ്. ഭര്‍ത്താവ് നിഥിന്‍ കപൂറിനൊപ്പം 1985ല്‍ ഹണിമൂണിന് തായ്‌ലാന്‍ഡില്‍ പോയപ്പോഴായിരുന്നു യേശുവിനെ കണ്ടത് എന്നാണ് ജയസുധ പറയുന്നത്. താരത്തിന്റെ വാക്കുകൾ ‘ആ യാത്രയില്‍ ഞങ്ങള്‍ ബീച്ചിലേക്ക് പോയി. വാട്ടര്‍ ആക്റ്റിവിറ്റീസിലെല്ലാം നിഥിന്‍ കയറി. വെള്ളം പേടിയായതിനാല്‍…

Read More

‘ഉപേക്ഷിച്ചതല്ല.. ആടുജീവിതം ചെയ്യാൻ സ്വന്തമായി പ്രൊഡക്ഷന്‍ കമ്പനി വരെ തുടങ്ങി’; ലാൽ ജോസ് പറയുന്നു

ബ്ലെസി-പൃഥ്വിരാജ് ചിത്രം ആടുജീവിതം അടുത്തിടെയാണ് തിയറ്ററുകളിൽ‌ എത്തിയത്. ചിത്രം മികച്ച സ്വീകാര്യത നേടി നൂറു കോടി ക്ലബ്ബിലേക്ക് നടന്ന് കയറി കഴിഞ്ഞു. ബ്ലെസിക്ക് മുമ്പ് ആടുജീവിതം നോവൽ സിനിമയാക്കാനുള്ള ആ​ഗ്രഹം പ്രകടിപ്പിച്ച് ആദ്യം നോവലിസ്റ്റ് ബെന്യാമിനെ സമീപിച്ചത് സംവിധായകൻ ലാൽ ജോസാണ്. ആടുജീവിതം പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കവെ ബെന്യാമിൻ തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ആടുജീവിതം ചെയ്യുന്നില്ലെന്ന തീരുമാനത്തിലേക്ക് താൻ എത്തിയതിന്റെ കാരണം വെളിപ്പെടുത്തുകയാണ് ലാൽ ജോസ്. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ലാല്‍ ജോസ്…

Read More

ട്രെയിൻ ദുരന്തത്തിന്റെ കാരണം ലോക്കോ പൈലറ്റ് ഫോണിൽ ക്രിക്കറ്റ് കണ്ടത്; പുതിയ സംവിധാനം വരുന്നെന്ന് മന്ത്രി

രാജ്യത്ത് 2023ൽ നടന്ന ട്രെയിൻ ദുരന്തത്തിന്റെ കാരണം വെളിപ്പെടുത്തി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ലോക്കോ പൈലറ്റുകൾ മൊബൈൽ ഫോണിൽ ക്രിക്കറ്റ് മാച്ച് കണ്ടതാണ് അന്നത്തെ ട്രെയിൻ ദുരന്തത്തിന് കാരണമായതെന്നാണ് മന്ത്രിയുടെ വെളിപ്പെടുത്തൽ. 14 പേരുടെ മരണത്തിനിടയാക്കിയ ട്രെയിൻ ദുരന്തം നടന്നത് ഒക്ടോബർ 29നാണ്. രാജ്യത്തെ ട്രെയിൻ ഗതാഗതത്തിന് പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ പരിചയപ്പെടുത്തുന്നതിനിടെയാണ് മന്ത്രിയുടെ വെളിപ്പെടുത്തൽ ഉണ്ടായത്.  2023 ഒക്ടോബർ 29ന് ആന്ധ്ര പ്രദേശിലാണ് രാത്രി ഏഴു മണിയോട് കൂടിയാണ് സംഭവം. രണ്ട് ട്രെയിനുകൾ…

Read More

ആന്റിബയോട്ടിക്ക് നിർദേശിക്കുമ്പോൾ കുറിപ്പടിയിൽ കാരണം വേണം; ആരോഗ്യമന്ത്രാലയം

രോഗികൾക്ക് ആന്റിബയോട്ടിക്ക് നിർദേശിക്കുമ്പോൾ കുറിപ്പടികളിൽ കാരണം സൂചിപ്പിക്കണമെന്ന് ഡോക്ടർമാരോട് ആരോഗ്യമന്ത്രാലയം. ആന്റിബയോട്ടിക്കുകളുടെ വിവേചനരഹിതമായ ഉപയോഗം തടയുകയാണ് ലക്ഷ്യം. ആവശ്യമുള്ളപ്പോൾ മാത്രമേ ആന്റിബയോട്ടിക്ക് നിർദേശിക്കാവൂ. എല്ലാ അണുബാധകൾക്കും ആന്റിബയോട്ടിക്ക് ആവശ്യമില്ലെന്ന് രോഗികൾ മനസ്സിലാക്കണം. ഡോക്ടർമാരുടെ കുറിപ്പടിയുണ്ടെങ്കിൽ മാത്രമേ ആന്റിബയോട്ടിക്ക് വിൽക്കാവൂവെന്നും ഇത് ഫാർമസിസ്റ്റുകൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രാലയം പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് (ഡി.ജി.എച്ച.്എസ്.), മെഡിക്കൽ അസോസിയേഷനുകൾ, ഫാർമസിസ്റ്റുകളുടെ സംഘടനകൾ, മെഡിക്കൽ കോളേജുകൾ എന്നിവർക്കും കത്തിന്റെ പകർപ്പുകൾ കൈമാറിയിട്ടുണ്ട്. ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം…

Read More

‘അന്ന് ഞാൻ കാണാൻ പാടില്ലാത്തത് കണ്ടു’: അമൃതയെ കുറിച്ച് തുറന്ന് പറഞ്ഞ് ബാല

അമൃതയെ കുറിച്ചും ​ഗോപി സുന്ദറിനെ കുറിച്ചും ബാല ഏറ്റവും പുതിയ വാർത്താസമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങളാണ് ചർച്ചയാകുന്നത്. അമൃതയുമായി വേർപിരിയാനുള്ള കാരണം ഇതുവരെയും ബാലയോ അമൃതയോ എവിടെയും പരസ്യപ്പെടുത്തിയിരുന്നില്ല. എന്താണ് കാരണമെന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ബാല അതിനുള്ള മറുപടി നൽകിയിരിക്കുകയാണ് ഇപ്പോൾ. താൻ കാണാൻ പാടില്ലാത്തത് കണ്ടുവെന്നാണ് അമൃതയുമായി വേർപിരിയാനുള്ള കാരണത്തെ കുറിച്ച് സംസാരിച്ച് ബാല പറഞ്ഞത്. ‘മകളെ ഒരു വീഡിയോ കോളിലെങ്കിലും കാണണമെന്ന് ഞാൻ ആ​ഗ്രഹിച്ചിരുന്നു. ദേഷ്യത്തിലായിരിക്കുമ്പോഴോ സങ്കടത്തിൽ ആയിരിക്കുമ്പോഴോ സംസാരിക്കാൻ പാടില്ല.’ ‘എന്നാലും ഞാൻ പറയാം…

Read More