‘വിഴിഞ്ഞം യുഡിഎഫിന്റെ കുഞ്ഞ്’: ഉമ്മൻചാണ്ടിയുടെ ഇച്ഛാശക്തിയെന്ന് സതീശന്‍

വിഴിഞ്ഞം തുറമുഖം ഉമ്മന്‍ചാണ്ടിയെന്ന മുഖ്യമന്ത്രിയുടെ ഇച്ഛാശക്തിയുടെ പ്രതീകമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. വിഴിഞ്ഞം 6000 കോടിയുടെ റിയല്‍ എസ്‌റ്റേറ്റ് അഴിമതിയാണെന്നു പറഞ്ഞയാളാണ് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെന്നും അന്ന് ഉമ്മന്‍ചാണ്ടിയെയും യുഡിഎഫിനെയും അപഹസിച്ചവര്‍ ഇന്ന് വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റ് എടുക്കുന്നുവെന്നും സതീശന്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.  കടല്‍ക്കൊളള എന്നാണ് പാര്‍ട്ടി മുഖപത്രം അന്നെഴുതിയത്. വിഴിഞ്ഞം യുഡിഎഫിന്റെ കുഞ്ഞാണ്. അത് യാഥാര്‍ഥ്യമാക്കിയത് ഉമ്മന്‍ചാണ്ടിയാണ്. ഓര്‍മകളെ ആട്ടിപ്പായിക്കുന്നവരും മറവി അനുഗ്രഹമാക്കിയവരും ഉണ്ട്. അവര്‍ക്ക് വേണ്ടി ഇത് ഇവിടെ കിടന്നോട്ടെ എന്ന് കുറിച്ച…

Read More

പണത്തിന് നിങ്ങളെ അഭിനേതാവാക്കാനാകില്ല; കഴിവും ആത്മാര്‍ത്ഥതയും വേണം: റായ് ലക്ഷ്മി

തെന്നിന്ത്യന്‍ സിനിമയിലെ നിറ സാന്നിധ്യമാണ് റായ് ലക്ഷ്മി. നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ റായ് ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷം ഇപ്പോഴിതാ റായ് ലക്ഷ്മി ഡിഎന്‍എ എന്ന സിനിമയുമായി തിരികെ വരികയാണ്. ഒരു അഭിമുഖത്തില്‍ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് റായ് ലക്ഷ്മി പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയായി മാറുകയാണ്. കാസ്റ്റിംഗ് കൗച്ചിന്റെ ഒരു സീസണ്‍ തന്നെയുണ്ടായിരുന്നു. എല്ലാവര്‍ക്കും അവരവരുടേതായ അഭിപ്രായങ്ങളും അനുഭവങ്ങളുമുണ്ടായിരുന്നു പറയാന്‍. എല്ലാവര്‍ക്കും ഒരേ അനുഭവമല്ല ഉള്ളത്. പക്ഷെ എനിക്ക് നേരിടേണ്ടി വന്നിട്ടില്ല. എന്റെ ആദ്യത്തെ സിനിമയുടെ സംവിധായകന്‍…

Read More

രാമക്ഷേത്രം യാഥാര്‍ത്ഥ്യമാകുന്നതിന്റെ സന്തോഷം പങ്കുവെച്ച് ചിരഞ്ജീവി

രാമക്ഷേത്രം യാഥാര്‍ത്ഥ്യമാകുന്നതിന്റെ സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച് തെന്നിന്ത്യന്‍ സൂപ്പര്‍താരം ചിരഞ്ജീവി. ഇന്ത്യക്കാരുടെ 500 വര്‍ഷം നീണ്ട വേദനാജനകമായ കാത്തിരിപ്പ് അവസാനിക്കുകയാണ് എന്നാണ് ചിരഞ്ജീവി കുറിച്ചത്. പുതിയ ചരിത്രം സൃഷ്ടിക്കപ്പെടുകയാണെന്നും താരം പറഞ്ഞു. തന്റെ ആരാധന പുരുഷനായ ഹനുമാന്‍ നേരിട്ടെത്തി ചടങ്ങിലേക്ക് ക്ഷണിച്ചതുപോലെയാണ് തോന്നുന്നതെന്നും താരം പറഞ്ഞു. ചിരഞ്ജീവിയുടെ കുറിപ്പ്: ചരിത്രം സൃഷ്ടിക്കുന്നു, എക്കാലത്തേയും ചരിത്രം. ഇത് ശരിക്കും ഒരു വല്ലാത്ത വികാരമാണ്. അയോധ്യയില്‍ രാംലല്ലയുടെ പ്രതിഷ്ഠയ്ക്ക് സാക്ഷ്യം വഹിക്കാനുള്ള ഈ ക്ഷണം ദൈവിക അവസരമായി ഞാൻ…

Read More

സണ്ണി ഡിയോൾ മുംബൈ തെരുവുകളിലൂടെ അടിച്ചു ഫിറ്റ് ആയി കറങ്ങി നടക്കുകയാണോ?; വീഡിയോയുടെ സത്യമെന്ത്

ബോളിവുഡിലെ സൂപ്പർ താരങ്ങളിലൊരാളായ സണ്ണി ഡിയോൾ മുംബൈ ജുഹു സർക്കിളിലൂടെ മദ്യപിച്ചു ലക്കുകെട്ട് നടക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി. ഇന്നലെയാണ് താരത്തെ അടിച്ചു ഫിറ്റ് ആയി കണ്ടത്. ബ്ലോക്ക്ബസ്റ്റർ ചിത്രമായ ഗദർ- 2ൻറെ വിജയഘോഷങ്ങൾ അലതല്ലുന്ന സാഹചര്യത്തിൽ ഇങ്ങനെയൊരു വീഡിയോ പുറത്തുവന്നത് നടനു ചീത്തപ്പേരായി എന്ന് ആരാധകർ പറയുന്നു. മുംബൈയിലെ ജുഹു സർക്കിളിൽ മദ്യപിച്ചനിലയിലാണ് താരത്തെ കണ്ടതെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വീഡിയോ പങ്കിട്ട ഒരു നെറ്റിസൺ അവകാശപ്പെട്ടു. വീഡിയോയിൽ, വെള്ള ഷർട്ടും ജീൻസും…

Read More

കേരളത്തിനുള്ള ആദ്യ വന്ദേ ഭാരത് ട്രെയിൻ; തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ പ്രദർശനയാത്ര

കേരളം ഏറെക്കാലമായി കാത്തിരുന്ന വന്ദേ ഭാരത് ട്രെയിൻ യാഥാർഥ്യമാകുന്നു. ചെന്നൈയിൽ നിന്ന് വന്ദേഭാരത് തീവണ്ടി വെള്ളിയാഴ്ച തിരുവനന്തപുരത്ത്. കോച്ച് ഫാക്ടറിയിൽ നിർമിച്ച തീവണ്ടിക്ക് 16 ബോഗികളാണുള്ളത്. തിരുവനന്തപുരത്തുനിന്ന് രാവിലെ 9.45-ന്‌ പുറപ്പെട്ട് വൈകീട്ട് 3.30-ന് കോഴിക്കോട്ട്‌ എത്തും. ചെന്നൈയിൽനിന്ന് വ്യാഴാഴ്ച രാത്രി ഒമ്പതരയ്ക്ക് പ്രത്യേക തീവണ്ടിയിൽ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ. സിങ്‌ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. ആർ.എൻ. സിങ്‌ ഉൾപ്പെടെയുള്ള ഉന്നതതല സംഘം തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ യാത്ര ചെയ്ത് പരിശോധനകൾ നടത്തും. കൊല്ലം,…

Read More