
എംബാപ്പെ റയൽ മഡ്രിഡിലേക്ക് ; ഈ സീസൺ കഴിയുന്നതോടെ പിഎസ്ജി വിടും
അഭ്യൂഹങ്ങള്‍ക്കും ആകാംക്ഷകള്‍ക്കും വിരാമമിട്ട് ഫ്രഞ്ച് സ്ട്രൈക്കര്‍ കിലിയന്‍ എംബാപ്പെ സ്‌പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡില്‍ ചേരാന്‍ സമ്മതം മൂളിയതായി ബ്രിട്ടീഷ് മാധ്യമമായ ബിബിസിയുടെ റിപ്പോര്‍ട്ട്. എന്നാല്‍ എംബാപ്പെയും ക്ലബുമായി കരാര്‍ ഇതുവരെ ഒപ്പിട്ടിട്ടില്ല. ഈ സീസണിനൊടുവില്‍ പിഎസ്‌ജി വിടുമെന്ന് എംബാപ്പെ ഫ്രഞ്ച് ക്ലബിനെ നേരത്തെ അറിയിച്ചിരുന്നു. എംബാപ്പെയെ സ്വന്തമാക്കാന്‍ റയല്‍ മാഡ്രിഡ് മുമ്പും ശ്രമിച്ചിരുന്നതാണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീം വിട്ടത് മുതല്‍ കിലിയന്‍ എംബാപ്പെയെ ഏത് വിധേനയും സ്വന്തമാക്കാന്‍ റയല്‍ മാഡ്രിഡ് കിണഞ്ഞ് പരിശ്രമിച്ചിരുന്നു. റയല്‍ മാഡ്രിഡുമായി…