
ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ വെച്ച് നടന്ന എസിആര്‍ഇഎസ് റിയല്‍ എസ്റ്റേറ്റ് എക്സിബിഷനില്‍ പാന്‍ അറബ് റിയല്‍ എസ്റ്റേറ്റിന്റെ പങ്കാളിത്തം ശ്രദ്ധേയമായി
ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ ഇന്നലെ സമാപിച്ച എസിആര്‍ഇഎസ് റിയല്‍ എസ്റ്റേറ്റ് പ്രദര്‍ശനത്തില്‍ പാന്‍ അറബ് റിയല്‍ എസ്റ്റേറ്റിന്റെ പങ്കാളിത്തം ശ്രദ്ധേയമായി. ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെയും ഷാര്‍ജ റിയല്‍ എസ്റ്റേറ്റ് രജിസ്ട്രേഷന് വകുപ്പിന്റേയും നേതൃത്വത്തിലാണ് എക്സിബിഷന് സംഘടിപ്പിച്ചത് യുഎഇയിലും പുറത്തുമുള്ള റിയല്‍ എസ്റ്റേറ്റ് കമ്പനികളുടെ വികസനത്തിനും നിക്ഷേപ ശ്രമങ്ങള്‍ക്കും പിന്തുണ നല്കുന്ന ഒരു സവിശേഷ പ്ലാറ്റ്ഫോമാണ് എസിആര്‍ഇഎസ്. പ്രോപ്പര്‍ട്ടി ഡെവലപ്പര്‍മാര്‍ക്കും നിക്ഷേപകര്‍ക്കും അവരുടെ പ്രോജക്ടുകള്‍ ആഭ്യന്തരമായും അന്തര്‍ദേശീയമായും പ്രദര്‍ശിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള അവസരമായിരുന്നു പ്രദര്‍ശനം…