മക്ക, മദീന റിയൽ എസ്റ്റേറ്റ് കമ്പനികളിൽ വിദേശ നിക്ഷേപത്തിന് അനുമതി

സൗദി അറേബ്യയിലെ പുണ്യ പ്രദേശങ്ങളായ മക്ക, മദീന എന്നിവിടങ്ങളിലെ റിയൽ എസ്റ്റേറ്റ് കമ്പനികളിൽ വിദേശ നിക്ഷേപത്തിന് അനുമതി ലഭിച്ചു. സൗദി അറേബ്യയുടെ കാപിറ്റൽ മാർക്കറ്റ് അതോറിറ്റിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുക, സൗദി ഓഹരി വിപണി ശക്തിപ്പെടുത്തുക, മക്ക,മദീന എന്നിവിടങ്ങളിലെ ഭാവി വികസന പദ്ധതികളെ പിന്തുണയ്ക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. ഇതുവരെ മക്ക, മദീന ന​ഗര പരിധികളിൽ റിയൽ എസ്റ്റേറ്റുകൾ സ്വന്തമായുള്ള കമ്പനികളിൽ നിക്ഷേപം നടത്താൻ വിദേശികൾക്ക് അനുമതി ഇല്ലായിരുന്നു. ഇതാണ് പുതിയ തീരുമാനം…

Read More