
മാസപ്പടിയിൽ യഥാർത്ഥ പ്രതി മുഖ്യമന്ത്രി, വീണയുടെ അക്കൗണ്ടിലേയ്ക്ക് സിഎംആർഎല്ലിൽ നിന്ന് പണമെത്തി; മാത്യു കുഴൽനാടൻ
മാസപ്പടി ഇടപാടിൽ നടന്നത് അഴിമതിയാണെന്നും മാസപ്പടി കേസിലെ യഥാർത്ഥ പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്നും മാത്യു കുഴൽ നാടൻ എംഎൽഎ. മുഖ്യമന്ത്രിക്ക് മറുപടി പറയേണ്ട ബാധ്യത ഒഴിവാക്കാനാണ് സ്പീക്കർ നിയമസഭയിൽ സംസാരിക്കുന്നത് തടഞ്ഞത്. സ്പീക്കർ ചെയ്തത് അംഗത്തിന്റെ അവകാശ ലംഘനമാണെന്നും മാത്യു കുഴൽ നാടൻ പറഞ്ഞു. വാർത്താസമ്മേളനത്തിലാണ് പിണറായിക്കെതിരേയും സ്പീക്കർക്കെതിരേയും മാത്യു കുഴൽനാടൻ വിമർശനമുന്നയിച്ചത്. ഇന്നലെ നിയമസഭയിൽ മാസപ്പടി വിഷയം ഉന്നയിക്കാനുള്ള മാത്യു കുഴൽനാടന്റെ ശ്രമം സ്പീക്കർ തടഞ്ഞിരുന്നു. വീണാ വിജയനോ എക്സാലോജിക് കമ്പനിയോ ഒരു സേവനവും…