വിജയം ഉറപ്പിച്ചു ഖർഗെ, ആഘോഷത്തിനൊരുങ്ങി വീട്

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ചു മല്ലികാർജുൻ ഖർഗെ. ഖർഗെ 3000 വോട്ടുകള്‍ കടന്നു. ശശി തരൂര് 400 വോട്ടുകള്‍ കടന്നു.   അതേസമയം ആഘോഷങ്ങൾക്കായി ഒരുങ്ങി ഖർഗെയുടെ വീട്.  വീടിന് മുന്നിൽ അധ്യക്ഷനായി തെരഞ്ഞെടുത്തതിൽ നന്ദി അറിയിച്ചുകൊണ്ടുള്ള ബോർഡും പ്രത്യക്ഷപ്പെട്ടു. വീട്ടുമുറ്റത്ത്  മുറ്റത്ത് വിരുന്നിനായുള്ള ഒരുക്കങ്ങൾ നടക്കുകയാണ്. ഖർഗെയുടെ വീട്ടിലേക്ക് രാവിലെ മുതൽ തന്നെ പ്രവർത്തകർ എത്തി തുടങ്ങിയിരുന്നു. രാവിലെ നേതാക്കളും എത്തി ഖർഗെയെ കണ്ടിരുന്നു.  കോൺഗ്രസ് നേതാവ് ഗൗരവ് വല്ലഭ് ഖർഗെയുടെ വീട്ടിൽ എത്തുകയും ആഘോഷങ്ങൾ ഒരുക്കങ്ങൾ ആരംഭിക്കുകയും ആയിരുന്നു. ഖർഗെയുടെ വിജയം ഉറപ്പെന്ന് ഗൗരവ് പറഞ്ഞു….

Read More