‘സാം പിത്രോദ നടത്തിയ സാമ്യതകൾ ദൗർഭാഗ്യകരം, അംഗീകരിക്കാനാവാത്തത്’; കോൺഗ്രസ് നേതൃത്വം

ഇന്ത്യക്കാരുടെ രൂപസാദൃശ്യത്തെ സംബന്ധിച്ച് കോൺഗ്രസ് നേതാവ് സാം പിത്രോദ നടത്തിയ പ്രസ്താവനയെ തള്ളി കോൺഗ്രസ് തേതൃത്വം. പ്രസ്താവന ദൗർഭാഗ്യകരവും അംഗീകരിക്കാനാവാത്തതുമാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് വ്യക്തമാക്കി. ഇന്ത്യയുടെ കിഴക്കുഭാഗത്തുള്ളവർ ചൈനക്കാരെപോലെയും പടിഞ്ഞാറുള്ളവർ അറബികളെപ്പോലെയും ദക്ഷിണേന്ത്യക്കാർ അഫ്രിക്കയിലുള്ളവരെ പോലെയും വടക്കുള്ളവർ ബ്രിട്ടീഷുകാരേപ്പോലെയും ആണെന്നുമുള്ള പ്രസ്താവനയാണ് വിവാദമായത്. ഇന്ത്യയിലെ വൈവിധ്യത്തെ ചൂണ്ടിക്കാട്ടാൻ സാം പിത്രോദ നടത്തിയ സാമ്യതകൾ ദൗർഭാഗ്യകരവും അംഗീകരിക്കാനാവാത്തതുമാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇതിൽനിന്ന് പൂർണമായും വിട്ടുനിൽക്കുന്നു, ജയറാം രമേശ് ട്വിറ്ററിൽ കുറിച്ചു. പ്രസ്താനവയ്ക്കെതിരേ ബി.ജെ.പി…

Read More

അശ്ലീല വീഡിയോയുമായി ബന്ധപ്പെട്ടല്ല, അറസ്റ്റ് ട്രോൾ പോസ്റ്റ് ഇട്ടതിന്; കെ കെ ശൈലജക്കെതിരായ സൈബർ ആക്രമണത്തിൽ വിടി ബൽറാം

കെകെ ശൈലജയ്‌ക്കെതിരായ സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് യുഡിഎഫ് പ്രവർത്തകർ അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി വിടി ബൽറാം. അശ്ലീല വീഡിയോയുമായി ബന്ധപ്പെട്ടല്ല, ട്രോൾ പോസ്റ്റ് ഇട്ടതിന്റെ പേരിലാണ് പ്രവർത്തകരെ അറസ്റ്റ് ചെയ്തതെന്ന് വിടി ബൽറാം പ്രതികരിച്ചു. കെകെ ശൈലജക്കെതിരായ സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് അഞ്ച് കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ‘ഒരു സാമൂഹിക മാധ്യമത്തിലൂടെയും അങ്ങനെയൊരു അശ്ലീല വീഡിയോ പ്രചരിച്ചിട്ടില്ല. മാധ്യമ പ്രവർത്തകർക്കും അത് സമ്മതിക്കേണ്ടി വരുന്നു. എന്നിട്ടും ഇതിന്റെ പേരിൽ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെ പേരെടുത്ത്…

Read More

‘കേരളത്തിൽ ആർക്കും എന്റെ വ്യക്തി ജീവിതം അറിയില്ല’; ഉണ്ണി മുകുന്ദൻ

കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരനാണ് നടൻ ഉണ്ണി മുകുന്ദൻ. മാളികപ്പുറം എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷമാണ് നടൻ ജയ് ​ഗണേശുമായി പ്രേക്ഷകർക്ക് മുമ്പിലെത്തിയത്. വർഷങ്ങൾ നീണ്ട കരിയറിൽ അടുത്ത കാലത്താണ് ഉണ്ണി മുകുന്ദന് അർഹമായ അം​ഗീകാരം സിനിമാ രം​ഗത്ത് ലഭിച്ചത്. കരിയറിന് വേണ്ടിയെടുത്ത പ്രയത്നങ്ങളെക്കുറിച്ച് ഉണ്ണി മുകുന്ദൻ തുറന്ന് സംസാരിക്കാറുണ്ട്. വ്യക്തി ജീവിതത്തേക്കാളും പലപ്പോഴും കരിയറിന് നടൻ പ്രാധാന്യം കൊടുത്തിട്ടുണ്ട്. ഇതേക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഉണ്ണി മുകുന്ദൻ. ഒരു അഭിമുഖത്തിലാണ് പ്രതികരണം. തനിക്കുണ്ടായ നല്ല പ്രണയങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ഉണ്ണി മുകുന്ദൻ പറയുന്നു….

Read More

‘തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതം’: അനില്‍ ആന്‍റണിയുടെ ആരോപണം തള്ളി ആന്‍റോ ആന്‍റണി

ദല്ലാല്‍ ടിപി നന്ദകുമാറുമായി ഗൂഢാലോചന നടത്തിയെന്ന പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനില്‍ ആന്‍റണിയുടെ ആരോപണം തള്ളി യു‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിങ് എംപിയുമായ ആന്‍റോ ആന്‍റണി. ദല്ലാള്‍ ടിപി നന്ദകുമാറുമായി ആന്‍റോ ആന്‍റണി ഗൂഢാലോചന നടത്തിയാണ് തനിക്കെതിരായ ആരോപണം ഉന്നയിച്ചതെന്നായിരുന്നു അനില്‍ ആന്‍റണിയുടെ പ്രതികരണം. എന്നാല്‍, ജീവിതത്തില്‍ ഇന്ന് വരെ ദല്ലാള്‍ നന്ദകുമാറിനെ കണ്ടിട്ടില്ലെന്നും തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ആന്‍റോ ആന്‍റണി പറഞ്ഞു. അനില്‍ ആന്‍റണി വിവരദോഷം പറയുകയാണ്. നന്ദകുമാറിനെ കണ്ടിട്ടുപോലുമില്ല. ഗൂഢാലോചന നടത്തിയെന്നുള്ള അനില്‍ ആന്‍റണിയുടെ…

Read More

‘തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതം’: അനില്‍ ആന്‍റണിയുടെ ആരോപണം തള്ളി ആന്‍റോ ആന്‍റണി

ദല്ലാല്‍ ടിപി നന്ദകുമാറുമായി ഗൂഢാലോചന നടത്തിയെന്ന പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനില്‍ ആന്‍റണിയുടെ ആരോപണം തള്ളി യു‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിങ് എംപിയുമായ ആന്‍റോ ആന്‍റണി. ദല്ലാള്‍ ടിപി നന്ദകുമാറുമായി ആന്‍റോ ആന്‍റണി ഗൂഢാലോചന നടത്തിയാണ് തനിക്കെതിരായ ആരോപണം ഉന്നയിച്ചതെന്നായിരുന്നു അനില്‍ ആന്‍റണിയുടെ പ്രതികരണം. എന്നാല്‍, ജീവിതത്തില്‍ ഇന്ന് വരെ ദല്ലാള്‍ നന്ദകുമാറിനെ കണ്ടിട്ടില്ലെന്നും തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ആന്‍റോ ആന്‍റണി പറഞ്ഞു. അനില്‍ ആന്‍റണി വിവരദോഷം പറയുകയാണ്. നന്ദകുമാറിനെ കണ്ടിട്ടുപോലുമില്ല. ഗൂഢാലോചന നടത്തിയെന്നുള്ള അനില്‍ ആന്‍റണിയുടെ…

Read More

‘മുമ്പത്തേക്കാൾ സന്തോഷവതി, ആത്മവിശ്വാസവും അഭിമാനവും വർദ്ധിച്ചിരിക്കുന്നു’: പദ്മജ വേണുഗോപാൽ

മുമ്പത്തേക്കാൾ താൻ സന്തോഷവതിയാണെന്നും തനിക്ക് ചുറ്റുമുള്ള പ്രവർത്തകർ നൽകുന്ന ആത്മവിശ്വാസവും സ്‌നേഹവും ചെറുതല്ലെന്നും പദ്മജ വേണുഗോപാൽ. താൻ എടുത്ത തീരുമാനം ശരിയാണെന്നും പഴയ സഹപ്രവർത്തകരുടെ അധിക്ഷേപങ്ങൾക്കും, പരിഹാസങ്ങൾക്കും, ഭീഷണികൾക്കും എന്റെ മനസ്സിനെ തളർത്താനാവില്ല എന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണ്ണ രൂപം അധിക്ഷേപങ്ങൾക്കും, പരിഹാസങ്ങൾക്കും, ഭീഷണികൾക്കും എന്റെ മനസ്സിനെ തളർത്താനാവില്ല… ഞാനെടുത്തത് ശരിയായ തീരുമാനം തന്നെയാണ്,… ഇന്ന് ഞാൻ മുമ്പത്തേക്കാളും സന്തോഷവതിയും, എന്നെപ്പറ്റി അഭിമാനം തോന്നുന്ന വ്യക്തിയുമാണ്.. എന്റെ വ്യക്തിത്വം അംഗീകരിക്കുന്ന, എന്നെ സ്‌നേഹിക്കുന്ന സഹപ്രവർത്തകർ…

Read More

നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല; പരാതിയുണ്ടെങ്കിൽ ഗവർണർക്ക് കോടതിയെ സമീപിക്കാം:  ആർ.ബിന്ദു

 കേരള സർവകലാശാല സെനറ്റ് യോഗത്തിൽ അധ്യക്ഷത വഹിക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവിന് യോഗ്യതയില്ലെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പരാമർശത്തോട് പ്രതികരിച്ച് മന്ത്രി. പരാതിയുണ്ടെങ്കിൽ ഗവർണർക്ക് കോടതിയെ സമീപിക്കാമെന്നു മന്ത്രി ആർ.ബിന്ദു പറഞ്ഞു. നിയമവിരുദ്ധമായി ഒന്നു ചെയ്തിട്ടില്ലെന്നും നിയമം പരിശോധിച്ചാൽ അധികാരമുണ്ടോ എന്ന കാര്യം ഗവർണർക്കു വ്യക്തമാകുമെന്നും മന്ത്രി പറഞ്ഞു. പ്രോ–ചാൻസലറായ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു സെനറ്റിൽ അധ്യക്ഷത വഹിച്ചതു നിയമപ്രകാരമാണെന്നു വിശദമാക്കി കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങളും രംഗത്തെത്തിയിട്ടുണ്ട്. ചാൻസലറുടെ അഭാവത്തിൽ പ്രോ–ചാൻസലർക്ക്…

Read More

നടന്‍ പ്രകാശ് രാജിന്റെ വാക്കുകളോട് പ്രതികരിച്ച് ഹരീഷ് പേരടി

നടന്‍ പ്രകാശ് രാജിന്റെ വാക്കുകളോട് പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി. കേരളം ദൈവത്തെ രാഷ്ട്രീയത്തില്‍നിന്ന് മാറ്റി നിര്‍ത്തുന്നുവെന്ന നടന്‍ പ്രകാശ് പറഞ്ഞു.  രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപന ചടങ്ങില്‍ അതിഥിയായെത്തിയപ്പോഴായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം. ഉദ്ഘാടന വേദിയില്‍ താങ്കളുടെ തൊട്ടടുത്ത് ഇരുന്നത് ഒരു ഇടതുപക്ഷ അക്കാദമിക്ക് ആള്‍ദൈവമാണെന്നും അതുകൊണ്ട് ഫാസിസത്തിനെതിരെ സംസാരിക്കാന്‍ ആള്‍ദൈവങ്ങള്‍ വിളിക്കുമ്പോള്‍ ഇനിയും ഓടിവരിക എന്നും ഹരീഷ് പേരടി പറയുന്നു ഹരീഷ് പേരടിയുടെ കുറിപ്പ് കേരളം ദൈവങ്ങളെ മാറ്റി നിര്‍ത്തി രാഷ്ട്രീയം പറയുന്നു എന്ന താങ്കളുടെ പ്രസ്താവന സത്യവിരുദ്ധമാണ്.. ആ…

Read More

സ്ത്രീധന സമ്പ്രദായം ഒടുങ്ങണം: ഡോ. ഷഹ്നയുടെ ആത്മഹത്യയില്‍ സുരേഷ് ഗോപി

യുവ ഡോക്ടര്‍ ഷഹ്ന ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി നടനും മുൻ എംപിയുമായ സുരേഷ് ഗോപി. നമ്മുടെ മക്കളുടെ നല്ല ഭാവിയിലേക്കായി സ്ത്രീധന സമ്ബ്രദായം ഒടുങ്ങണമെന്ന് സുരേഷ് ഗോപി പറയുന്നു. സ്ത്രീ തന്നെ ആണ് ധനമെന്നും നടൻ കൂട്ടിച്ചേര്‍ത്തു. “ഷഹ്ന എന്നല്ല ഇതുപോലെയുള്ള ഏത് പെണ്മക്കളയാലും ജാതിക്കതീതമായി ഉറച്ച നിലപാട് നമ്മള്‍ എടുത്തേ മതിയാകൂ. നമ്മുടെ മക്കളുടെ നല്ല ഭാവിയിലേക്കായി, സ്ത്രീധന സമ്ബ്രദായം ഒടുങ്ങണം. സ്ത്രീ തന്നെ ആണ് ധനം..സ്‌ത്രീധനം ചോദിക്കുന്നവനും വാങ്ങുന്നവനും നശിക്കുക തന്നെ ചെയ്യണം….

Read More

നവകേരളസദസ്സിൽ പോയി ചായകുടിക്കുന്നവർ കോൺഗ്രസിൽ വേണ്ട; കെ.മുരളീധരൻ

നവകേരള സദസ്സിൽ പങ്കെടുത്ത കോൺഗ്രസ് നേതാക്കൾക്കെതിരേ വിമർശനവുമായി കെ. മുരളീധരൻ എം.പി. പ്രവർത്തകർക്ക് തല്ല് കിട്ടുമ്പോൾ നവകേരളസദസ്സിൽ പോയി ചായ കുടിക്കുന്നവർ കോൺഗ്രസ് അല്ലെന്നും അങ്ങനെയുള്ളവർ പാർട്ടിയിൽ വേണ്ടെന്നും മുരളീധരൻ പറഞ്ഞു. കോഴിക്കോട് ഡിസിപി മുഖ്യമന്ത്രിക്കുവേണ്ടി ഗുണ്ടാ പണി എടുക്കുകയാണെന്നും മുരളീധരൻ ആരോപിച്ചു. രണ്ടുമൂന്ന് പേർ പ്രഭാതയോഗത്തിന് പോയതുകൊണ്ട് കോൺഗ്രസ് ഇല്ലാതാവില്ല. പിണറായിയുടെ ചായ കുടിച്ചാലെ കോൺഗ്രസ് ആവൂ എന്ന് കരുതുന്നവർ പാർട്ടിയിൽ വേണ്ട. പ്രവർത്തകർക്ക് തല്ല് കിട്ടുമ്പോൾ ചായ കുടിക്കുന്നവൻ കോൺഗ്രസ് അല്ല. അങ്ങനെ പോയവർക്കെതിരേ…

Read More