കുളിസീന്‍ വീഡിയോയുടെ സത്യാവസ്ഥ തുറന്നുപറഞ്ഞ് ഉര്‍വശി റൗട്ടേല

അടുത്തിടെ വിവാദമായ ഒരു ബാത്ത്‌റൂം വീഡിയോ സമൂഹമാധ്യമങ്ങളെ ഇളക്കിമറിച്ചു. ഉര്‍വശി റൗട്ടേല എന്ന ബോളിവുഡ് നടിയുടെ കുളിമുറി വീഡിയോ ലീക്ക് ആയതെന്നായിരുന്നു സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രചാരണം നടന്നത്. ഇപ്പോള്‍ വീഡിയോയുടെ സത്യാവസ്ഥ വെളിപ്പെടുത്തി നടി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. വിഡിയോ ഡീപ് ഫേക്ക് അല്ലെന്നും തന്റെ പുതിയ സിനിമയില്‍ നിന്നുള്ള ഒരു രംഗമാണെന്നും നടി പറയുന്നു. ആ ക്ലിപ്പ് പുറത്തുവന്നപ്പോള്‍ വളരെ അസ്വസ്ഥയായിരുന്നു. തീര്‍ച്ചയായും അതെന്റെ വ്യക്തിജീവിതത്തില്‍ നിന്നുള്ളതല്ല. എന്റെ പേഴ്‌സനല്‍ ക്ലിപ്പ് അല്ല. ഘുസ്‌പൈഠിയാ എന്ന ചിത്രത്തിന്റെ…

Read More

‘നല്ല ഉദ്ദേശത്തോടെ പറഞ്ഞതാണോ എന്ന് ബിനോയ് വിശ്വത്തോട് ചോദിക്കണം, കേന്ദ്ര കമ്മിറ്റി യോഗത്തിൽ ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല’; ഇപി ജയരാജൻ

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ വിമർശനത്തിനോട് പ്രതികരിച്ച് ഇപി ജയരാജൻ. ബിനോയ് വിശ്വത്തിന്റെ വിമർശനത്തിൽ പിന്നീട് പറയാമെന്നായിരുന്നു ഇപിയുടെ മറുപടി. എന്നാൽ നല്ല ഉദ്ദേശത്തോടെ പറഞ്ഞതാണോ എന്ന് ബിനോയ് വിശ്വത്തോട് ചോദിക്കണമെന്നും ഇപി ജയരാജൻ മാധ്യമങ്ങളോട് പ്രതികരിച്ചു. എകെജി സെന്ററിന് നേരെ നടന്നത് ശക്തമായ ബോംബേറാണ്. അക്രമത്തിനു പിന്നിൽ കോൺഗ്രസ് ആണെന്ന് അന്നേ പറഞ്ഞു. സുധാകരൻ പറഞ്ഞു ഇപി ജയരാജനാണ് പിന്നിലെന്ന്. കേസിൽ പ്രധാന ആസൂത്രകനായ യൂത്ത് കോൺഗ്രസ് നേതാവ് സുഹൈൽ പിടിയിലായി. വിമാനത്തിൽ മുഖ്യമന്ത്രിയെ…

Read More

പിആർ വെച്ച് പല മീഡിയകളിലും സ്വന്തം പേരിനൊപ്പം ലേഡി സൂപ്പർ സ്റ്റാർ എന്ന് ചേർക്കുന്നവരുണ്ട്: ആരോപണമുന്നയിച്ച് നടി മമത

ഏത് ഇൻഡസ്ട്രി ആയാലും സൂപ്പർതാര പദവി ചിലർ സ്വയം പ്രഖ്യാപിക്കുന്നതാണെന്നും അല്ലാതെ പ്രേക്ഷകർ നൽകുന്നതല്ലെന്നും ആരോപണമുന്നയിച്ച് നടി മമത മോഹൻദാസ്. ഇതിനെ ശരിവെക്കുന്ന തരത്തിൽ അവർക്ക് ഉണ്ടായ ചില അനുഭവങ്ങളും നടി ചൂണ്ടിക്കാട്ടി. സ്വന്തം പി.ആര്‍ വര്‍ക്കേഴ്‌സിനെ വെച്ച് പത്തുപന്ത്രണ്ട് മീഡിയകളില്‍ പേരിനൊപ്പം ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് ചേര്‍ക്കുന്ന സ്വയം പ്രഖ്യാപിത സൂപ്പര്‍സ്റ്റാറുകള്‍ നമുക്ക് ചുറ്റുമുണ്ട് എന്നും, അത് പ്രേക്ഷകർ നല്കുന്നതല്ലെന്നും അവർ പറഞ്ഞു. മലയാളത്തിൽ ഒരു വലിയ നായിക തിരിച്ചുവരവ് നടത്തിയപ്പോൾ ആ സിനിമയിൽ താൻ…

Read More

വ്യാജമദ്യത്തിനെതിരെ നടപടിയെടുക്കുമെന്ന് പറയുന്നവർ അധികാരത്തിലെത്തിയാൽ ഇത് മറക്കും: നടൻ സൂര്യ

കള്ളക്കുറിച്ചിയിലുണ്ടായ വ്യാജ മ​ദ്യ ദുരന്തത്തിൽ പ്രതികരണവുമായി നടൻ സൂര്യ. വ്യാജമദ്യമൊഴുക്ക് തടയാൻ ശക്തമായ നിയമം നാട്ടിൽ വേണമെന്നും വോട്ട് വാങ്ങാനെത്തുമ്പോൾ വ്യാജമദ്യത്തിനെതിരെ നടപടിയെടുക്കുമെന്ന് പറയുന്നവർ അധികാരത്തിലെത്തിയാൽ ഇത് മറക്കുമെന്നും സൂര്യ പറഞ്ഞു. കള്ളക്കുറിച്ചിയിലെ വ്യാജ വിഷമദ്യ ദുരന്തത്തിൽ 52 പേരാണ് മരിച്ചത്. ‘വോട്ട് വാങ്ങാനെത്തുമ്പോൾ വ്യാജമദ്യത്തിനെതിരെ നടപടിയെടുക്കുമെന്ന് പറയുന്നവർ അധികാരത്തിലെത്തിയാൽ ഇത് മറക്കുകയാണ്. ഇനിയിത് അംഗീകരിക്കാനാകില്ല. വിഷമദ്യമൊഴുകുന്നത് തടയാൻ കർശനനിയമം വേണം. ഇത്തരം ദുരന്തങ്ങൾ ആവർത്തിച്ച് കൊണ്ടേയിരിക്കുന്നത് ഞെട്ടിക്കുന്നതാണ്’- വാർത്താ കുറിപ്പിൽ സൂര്യ പറഞ്ഞു.

Read More

വൈദികനെതിരായ മുഖ്യമന്ത്രിയുടെ പരാമർശത്തില്‍ പ്രതികരിച്ച് സുരേഷ് ഗോപി

വൈദികനെതിരായ മുഖ്യമന്ത്രിയുടെ പരാമർശത്തില്‍ പ്രതികരണവുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. അത് മുഖ്യമന്ത്രിയുടെ നാവാണ്. അത് മുഖ്യമന്ത്രിയുടെ ചിന്തയാണെന്നുമായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. അവരുടെ പാർട്ടിക്കാർ തന്നെയാണ്. അത് അവർ തന്നെ തീർത്തോളുമെന്നും സുരേഷ് ഗോപി പറഞ്ഞു. മാധ്യമങ്ങളുടെ ചോദ്യത്തോടായിരുന്നു പ്രതികരണം. യാക്കോബായ സഭ നിരണം മുൻ ഭദ്രാസനാധിപൻ മാർ ഗീവർഗീസ് കൂറിലോസിനെതിരെയാണ് മുഖ്യമന്ത്രിയുടെ പരാമർശമുണ്ടായത്. പുരോഹിതരുടെ ഇടയിലും വിവരദോഷികള്‍ ഉണ്ടാവുമെന്നായിരുന്നു പിണറായിയുടെ പരാമർശം.  എയിംസ് കോഴിക്കോട് വേണമെന്ന എംകെ രാഘവന്റെ പരാമർശത്തോട് സുരേഷ് ഗോപിയുടെ പ്രതികരണം…

Read More

‘നാദിർഷ പറഞ്ഞതിനെ സോഷ്യൽ മീഡിയയും മാധ്യമങ്ങളും തെറ്റിദ്ധരിച്ചു, എന്നെ രാജുവേട്ടൻ ഒഴിവാക്കിയതല്ല’; ആസിഫ് അലി

ബോക്സ് ഓഫീസിൽ വിജയമായി മാറിയ സിനിമയായിരുന്നു അമർ അക്ബർ അന്തോണി. നാദിർഷ സംവിധാനം ചെയ്ത സിനിമയിൽ പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത് എന്നിവരായിരുന്നു പ്രധാനവേഷങ്ങളിലെത്തിയത്. ചിത്രത്തിൽ ആസിഫ് അലിയും അതിഥി വേഷത്തിലെത്തിയിരുന്നു. വർഷങ്ങൾക്ക് ശേഷം ഈ ചിത്രം വീണ്ടും ചർച്ചകളിൽ നിറുകയാണ്. അമർ അക്ബർ അന്തോണിയുടെ കാസ്റ്റിംഗുമായി ബന്ധപ്പെട്ട് നാദിർഷ കഴിഞ്ഞ ദിവസം പറഞ്ഞ സംഭവമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയത്. ചിത്രത്തിലെ മൂന്ന് നായകന്മാരിൽ ഒരാളായി താൻ മനസിൽ കണ്ടിരുന്നത് ആസിഫ് അലിയെയായിരുന്നു. എന്നാൽ ക്ലാസ്മേറ്റ്സ് ടീം…

Read More

തനിക്ക് എ.ഡി.എച്ച്.ഡി എന്ന അസുഖമുണ്ടെന്ന് വെളിപ്പെടുത്തി ഫഹദ് ഫാസിൽ

മലയാള സിനിമയെ തന്റേതായ സ്ഥാനം നേടിയെടുത്ത നടനാണ് ഫഹദ് ഫാസിൽ. ഇന്ന് മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും എല്ലാം തൻറെ അഭിനയം കൊണ്ട് കയ്യടി നേടുകയാണ് ഫഹദ് ഫാസിൽ. ആവേശമാണ് മലയാളത്തിൽ ഫഹദിന്റെ അവസാനം പുറത്തിറങ്ങിയ സിനിമ. ‘എട മോനെ’ എന്ന രംഗയുടെ വിളിയിൽ തിയറ്റർ ആവേശംകൊണ്ടു. ഇപ്പോഴിതാ തനിക്ക് എ.ഡി.എച്ച്.ഡി എന്ന അസുഖമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ . 41ാം വയസ്സിലാണ് രോഗം കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു. കോതമംഗലം പീസ് വാലി ചിൽഡ്രൻസ് വില്ലേജ് നാടിന് സമർപ്പിച്ചുകൊണ്ട്…

Read More

‘മത വിദ്വേഷത്തിന് അവസരം മുതലെടുക്കാൻ കാത്തു നിന്നവര്‍ക്ക് പാത്രമാകാൻ എന്റെ വാക്കുകള്‍ കാരണമായി’: ഷെയ്ന്‍ നിഗം

അടുത്തിടെ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടന്‍ ഉണ്ണി മുകുന്ദനെതിരെ ഷെയ്ന്‍ നിഗം നടത്തിയ പരാമർശങ്ങള്‍ വിവാദത്തിനിടയായിരുന്നു. ഉണ്ണി മുകുന്ദൻ, മഹിമാ നമ്പ്യാർ കോംമ്പോയെ പരിഹസിച്ചു കൊണ്ടായിരുന്നു ഷെയ്നിന്റെ പരാമര്‍ശം. ഇത് സമൂഹ മാധ്യമങ്ങളില്‍ വലിയ വിവാദം സൃഷ്ടിക്കുകയും ചെയ്തു. സംഭവത്തില്‍ ഇപ്പോള്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ഷെയ്ന്‍.താൻ പറഞ്ഞതിനെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും വീഡിയോയുടെ മുഴുവന്‍ ഭാഗവും കാണാതെ അതിനെ തെറ്റായി പലരും കാണുന്നുവെന്നും അത് ഖേദകരമാണെന്നുമാണ് ഷെയ്ൻ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. പോസ്റ്റിന്റെ പൂർണ്ണ രൂപം:…

Read More

‘വിളിച്ചത് തിരുവഞ്ചൂർ, സമരം അവസാനിപ്പിക്കാൻ അഭ്യർത്ഥിച്ചു; മുണ്ടക്കയം പറഞ്ഞതിൽ പകുതി കഥ ശരിയാണ്’; ജോൺ ബ്രിട്ടാസ്

സോളാർ കേസിലെ സമരം ഒത്തുതീർപ്പാക്കാൻ ഇടനിലക്കാരനായി പ്രവർത്തിച്ചെന്ന മാധ്യപ്രവർത്തകൻ ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലിൽ പ്രതികരിച്ച് ജോൺ ബ്രിട്ടാസ് എംപി. ജോൺ മുണ്ടക്കയം പറഞ്ഞതിൽ പകുതി മാത്രമാണ് ശരിയെന്ന് ജോൺ ബ്രിട്ടാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണനാണ് തന്നെ ബന്ധപ്പെട്ടതെന്നും ഇപ്പോൾ പുറത്തുവന്ന വെളിപ്പെടുത്തൽ ജോൺ മുണ്ടക്കയത്തിന്റെ ഭാവനയാണെനും ബ്രിട്ടാസ് കൂട്ടിച്ചേർത്തു. ‘സമരം അവസാനിപ്പിക്കാൻ തിരുവഞ്ചൂർ രാധാകൃഷ്‌നാണ് തന്നെ ബന്ധപ്പെട്ടത്. അന്ന് അദ്ദേഹം ആഭ്യന്തരമന്ത്രിയായിരുന്നു. ഇന്ന് കോൺഗ്രസിലുള്ള വളരെ പ്രധാനപ്പെട്ട നേതാക്കളിൽ ഒരാളായ ചെറിയാൻ ഫിലിപ്പിന്റെ ഫോണിലാണ് ബന്ധപ്പെട്ടത്….

Read More

പാർട്ടിയുടെ തീരുമാനത്തെ ബഹുമാനിക്കുന്നു; വരുണിൽ പൂർണവിശ്വാസമെന്ന് മനേക ഗാന്ധി

പിലിഭിത്ത് ലോക്സഭാ മണ്ഡലത്തിൽ ഇക്കുറി മകൻ വരുൺ ഗാന്ധിക്ക് സ്ഥാനാർഥിത്വം ലഭിക്കാത്ത വിഷയത്തിൽ പ്രതികരിച്ച് മുതിർന്ന ബി.ജെ.പി. നേതാവ് മനേക ഗാന്ധി. പിലിഭിത്തിൽ വരുണിന് പകരം മറ്റൊരു സ്ഥാനാർഥിയെ മത്സരിപ്പിക്കാനുള്ള പാർട്ടിയുടെ തീരുമാനത്തെ താൻ ബഹുമാനിക്കുന്നതായും അവർ എൻ.ഡി.ടി.വിയോടു പ്രതികരിച്ചു. എനിക്ക് പാർട്ടിയുടെ തീരുമാനത്തെ വെല്ലുവിളിക്കാനാകില്ല. ഞാൻ അതിനെ ബഹുമാനിക്കുന്നു. എനിക്ക് വരുൺ ഗാന്ധിയിൽ ഒരുപാട് വിശ്വാസമുണ്ട്. അദ്ദേഹം കഴിവുള്ള വ്യക്തിയാണ്. തന്റെ കഴിവിന്റെ പരാമാവധി അദ്ദേഹം ചെയ്യും, മനേക പറഞ്ഞു. ചില ആളുകൾ പാർലമെന്റ് അംഗമാകും….

Read More