
കേന്ദ്ര റെയിൽവേ മന്ത്രി രാജിവെയ്ക്കണമെന്ന് കെ സുധാകരൻ
രാജ്യം കണ്ട ഏറ്റവും ദാരുണമായ ട്രെയിൻ അപകടങ്ങളിലൊന്നാണ് ഒഡീഷയിൽ സംഭവിച്ചിരിക്കുന്നതെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. റെയിൽവേയുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. അപകടത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര റെയിൽവേ മന്ത്രി രാജിവെക്കേണ്ടതാണ്. അപകടത്തിൽ രക്ഷാപ്രവർത്തനം നടത്തുവാനും പരിക്കേറ്റവർക്ക് ചികിത്സ ലഭ്യമാക്കുവാനും അധികാരികൾ പരാജയപ്പെട്ടിരിക്കുന്നു എന്നത് അപലപനീയമാണെന്ന് സുധാകരൻ പറഞ്ഞു. ‘രാജ്യം കണ്ട ഏറ്റവും ദാരുണമായ ട്രെയിൻ അപകടങ്ങളിൽ ഒന്നാണ് ഒഡിഷയിൽ സംഭവിച്ചിരിക്കുന്നത്. ആദ്യ അപകടം ഉണ്ടായതിനു ശേഷം സിഗ്നലിംഗ് സംവിധാനം പൂർണമായും പരാജയപ്പെട്ടതുകൊണ്ടാണ് വീണ്ടും…