
‘ഇലക്ടറല്‍ ബോണ്ട് റദ്ദാക്കി’; ‘കേന്ദ്ര സര്‍ക്കാര്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും സുപ്രീംകോടതിയില്‍ പിടിച്ചു നില്‍ക്കാനായില്ല: മന്ത്രി എംബി രാജേഷ്
ഇലക്ടറല്‍ ബോണ്ടിനെതിരെ നിയമയുദ്ധം നടത്താന്‍ സിപിഎമ്മിന് കരുത്തായത് കളങ്കിതമായ പണം കൈപ്പറ്റാത്ത ധാര്‍മിക ബലമാണെന്ന് മന്ത്രി എം.ബി രാജേഷ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കണക്കാണെന്നും എല്ലാവരും അഴിമതിക്കാരാണെന്നും പറയുന്ന ഒരു വിഭാഗം നാട്ടിലുണ്ട്. എല്ലാവരുടെയും ഗണത്തില്‍ ഉള്‍പ്പെടുന്നവരല്ല കമ്മ്യൂണിസ്റ്റുകാര്‍ എന്ന് അഭിമാനത്തോടെ പറയാറുമുണ്ട്. അത് വെറും അവകാശവാദമല്ല എന്ന് തെളിയിക്കുന്നതാണ് ഇലക്ടറല്‍ ബോണ്ട് സംബന്ധിച്ച വിശദാംശങ്ങളെന്നും എംബി രാജേഷ് പറഞ്ഞു. ഇതുവരെ വന്ന കണക്കനുസരിച്ച് 75 ശതമാനവും പണം ഒഴുകിയിട്ടുള്ളത് ബിജെപിയിലേക്കാണ്. മറ്റെല്ലാവരും കൂടി സ്വന്തമാക്കിയിട്ടുള്ളത് ബാക്കി 25…