
രാത്രി നടത്തേണ്ട വെടിക്കെട്ട് പകൽ നടത്താനാകില്ല; കെ. മുരളീധരന്‍
വെടിക്കെട്ട് ഉത്സവങ്ങളുടെ അവിഭാജ്യ ഘടകമാണെന്ന് കെ. മുരളീധരന്‍ എം.പി. രാത്രി നടത്തേണ്ട വെടിക്കെട്ട് പകല്‍ നടത്താന്‍ കഴിയില്ലെന്നും കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. ആരാധനാലയങ്ങളിൽ അസമയത്തുള്ള വെടിക്കെട്ട് പാടില്ലെന്ന ഹൈക്കോടതി നിർദേശത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു മുരളീധരന്‍റെ പ്രതികരണം. കേരളത്തിലെ ആഘോഷങ്ങളുടെ ഭാഗമാണ് വെടിക്കെട്ട്. വര്‍ണങ്ങളൊക്കെ വിടരുന്നത് രാത്രിയല്ലേ കാണാന്‍ പറ്റൂ. എല്ലാ മതങ്ങളുടെ ആഘോഷങ്ങളിലും വെടിക്കെട്ട് നടത്താറുണ്ടെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി. മുസ്ലിം ലീഗുമായി കോൺഗ്രസിന് നല്ല ബന്ധമാണ്. ഈ ബന്ധത്തില്‍ വിള്ളലുണ്ടാക്കാന്‍ ആര്‍ക്കും സാധിക്കില്ല. സി.പി.എം നടത്തുന്ന…