തണ്ണീർ കൊമ്പൻ കർണാടകയിലെത്തി; ഇന്ന് തന്നെ തുറന്നുവിട്ടേക്കും

തണ്ണീർ കൊമ്പൻ കർണാടകയിലെത്തി. വയനാട് അതിർത്തി കഴിഞ്ഞ് കർണാടക വനംവകുപ്പിൻറെ ബന്ദിപ്പൂരിലുള്ള ആന ക്യാമ്പിലെ കൂട്ടിലേക്കാണ് തണ്ണീർ കൊമ്പനെ മാറ്റിയിരിക്കുന്നത്. ആന പൂർണ ആരോഗ്യവാനാണെന്ന് വനംവകുപ്പ് അറിയിച്ചു. ഇന്നലെ പുലർച്ചെ മുതൽ വയനാട്ടിലെ മാനന്തവാടി നഗരത്തിലിറങ്ങിയ തണ്ണീർ കൊമ്പൻ എന്ന പേരുള്ള കാട്ടാനയെ രാത്രിയോടെയാണ് മയക്കുവെടിവെച്ച് പിടികൂടാനായത്.  തുടർന്ന് എലിഫൻറ് ആംബുലൻസിൽ കർണാടകയിലേക്ക് കൊണ്ടുപോവുകയായിരുന്നു. പ്രാഥമിക പരിശോധനകൾക്കുശേഷം തണ്ണീർ കൊമ്പനെ ഇന്ന് തന്നെ കാട്ടിലേക്ക് തുറന്നുവിട്ടേക്കും. ബന്ദിപ്പൂരിൽ എത്തിച്ചശേഷം ഇന്നലെ രാത്രി തന്നെ ആനയെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു….

Read More

വികസനത്തിലും നിയമവാഴ്‌ചയിലും മുന്നിലെന്ന് ഉത്തർപ്രദേശിനെ പുകഴ്‌ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

വികസനത്തിലും നിയമവാഴ്‌ചയിലും മുന്നിലെന്ന് ഉത്തർപ്രദേശിനെ പുകഴ്‌ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്രമസമാധാനപാലനം കൃത്യമായി നടപ്പാക്കിയതോടെയാണു വികസനത്തിന്റെ പുതിയ ഉയരങ്ങൾ തേടാൻ ഉത്തർപ്രദേശിനു സാധിച്ചതെന്നും മോദി ചൂണ്ടിക്കാട്ടി. 51,000–ലേറെ ഉദ്യോഗാർഥികൾക്കു നിയമന ഉത്തരവ് കൈമാറിയ റോസ്‌ഗർ മേളയിൽ വിഡിയോ കോൺഫറൻസിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ”ചന്ദ്രയാൻ–3ന്റെ വിജയപശ്ചാത്തലത്തിൽ നടക്കുന്ന റോസ്ഗർ മേള അഭിമാനവും ആത്മവിശ്വാസവും പകരുന്നു. പുതുതായി നിയമിതരാകുന്നവർ രാജ്യത്തെ സേവിക്കുക മാത്രമല്ല, രാജ്യത്തെയും പൗരന്മാരെയും സംരക്ഷിക്കുകയും ചെയ്യണം. നിയമസംവിധാനം ശരിയായി നടന്നാൽ മാത്രമേ രാജ്യത്തു വികസനമുണ്ടാകൂ. ഇതിനുള്ള മികച്ച…

Read More