പ്രിയങ്ക ​ഗാന്ധി ഇന്ന് വയനാട്ടിലെത്തും; സ്വീകരണത്തിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും: സന്ദർശനം 2 ദിവസം

വയനാട് ഉപതിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച പ്രിയങ്ക ഗാന്ധി ഇന്ന് വയനാട് മണ്ഡലത്തിൽ എത്തും. രണ്ട് ദിവസത്തേക്ക് ആണ് പ്രിയങ്കയുടെ സന്ദർശനം. ഇന്ന് മലപ്പുറം ജില്ലയിലെ സ്ഥലങ്ങളിലായിരിക്കും പ്രിയങ്ക സന്ദർശനം നടത്തുന്നത്. ഒന്നിന് വയനാട് ജില്ലയിലും സന്ദർശനം നടത്തും. രാവിലെ 12 മണിക്ക് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ഒപ്പം മുക്കം, തിരുവമ്പാടി എന്നിവിടങ്ങളിലെ സ്വീകരണ പരിപാടികളിൽ പ്രിയങ്ക പങ്കെടുക്കും. മലപ്പുറം ജില്ലയിൽ കരുളായി, വണ്ടൂർ, എടവണ്ണ എന്നിവിടങ്ങളിലെ സ്വീകരണത്തിലും പൊതുസമ്മേളനത്തിലും പ്രിയങ്ക ഗാന്ധി പങ്കെടുക്കും.

Read More

ആത്മകഥാ വിവാദങ്ങൾക്കിടെ ഇ.പി ഇന്ന് പാലക്കാട് എത്തും; തെരഞ്ഞെടുപ്പ് യോ​ഗത്തിൽ പങ്കെടുക്കും

ആത്മകഥാ വിവാദങ്ങൾക്കിടെ ഇ പി ജയരാജൻ ഇന്ന് പാലക്കാട് ഇടത് സ്ഥാനാർഥിയുടെ പ്രചാരണത്തിന് എത്തും. വൈകിട്ട് അഞ്ചുമണിക്ക് മുൻസിപ്പൽ ബസ്റ്റാൻഡ് പരിസരത്ത് പൊതുയോഗം ഉദ്ഘാടനം ചെയ്ത് ജയരാജൻ സരിനായി വോട്ട് അഭ്യർത്ഥിക്കും. സ്വതന്ത്രരെ ഇറക്കിയുള്ള പരീക്ഷണം ചിലപ്പോഴെങ്കിലും വിജയിച്ചിട്ടുണ്ടെങ്കിലും അത് വയ്യാവേലി ആകുന്ന സന്ദർഭവും ഉണ്ടായിട്ടുണ്ടെന്ന് ആത്മകഥയിൽ ഉണ്ട്. അവസരവാദ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കുമ്പോൾ സരിനിനെക്കുറിച്ചും പറയണമെന്ന് പറഞ്ഞായിരുന്നു ഈ പരാമർശം. ഇപിയുടെ പരാമർശം പാലക്കാട്ടെ പ്രവർത്തകരിൽ വലിയ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. ഇത് മറികടക്കുന്നതിനാണ് ഇ പി ജയരാജനെ…

Read More

ബിഎസ്എൻഎൽ 5ജി ആദ്യമെത്തുക ഈ സ്ഥലങ്ങളിൽ

4ജിക്ക് അപ്പുറം 5ജിയും അവതരിപ്പിക്കുകയാണ് ബിഎസ്എന്‍എല്‍. ടവറുകള്‍ 4ജി നെറ്റ്‌വര്‍ക്കിലേക്ക് മാറ്റുന്ന അതേസമയം തന്നെ 5ജി സാങ്കേതികവിദ്യയും യാഥാർഥ്യമാക്കാനുള്ള ശ്രമങ്ങളിലാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ടെലികോം സേവനദാതാക്കളായ ബിഎസ്എന്‍എല്‍. 2025ഓടെ രാജ്യത്ത് ബിഎസ്എന്‍എല്‍ 5ജി വ്യാപിപ്പിക്കും എന്നാണ് റിപ്പോര്‍ട്ട്. തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലാവും ആദ്യം ബിഎസ്എന്‍എല്‍ 5ജി നെറ്റ്‌വര്‍ക്ക് വരിക. ആ ഇടങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം. തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലാവും ബിഎസ്എന്‍എല്‍ 5ജി പരീക്ഷണ ഘട്ടത്തില്‍ വരുന്നത്. ദില്ലിയിലെ കോണാട്ട് പ്ലേസ്, ജെഎന്‍യു ക്യാംപസ്, ഐഐടി ദില്ലി, ഐഐടി…

Read More

സിദ്ധാർത്ഥന്റെ മരണം; സിബിഐ സംഘം അന്വേഷണത്തിനായി ഇന്ന് വയനാട്ടിലെത്തിയേക്കും

പൂക്കോട് വെറ്റിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി ജെ.എസ്. സിദ്ധാർത്ഥൻ്റെ മരണം അന്വേഷിക്കുന്ന സിബിഐ സംഘം ഇന്ന് വയനാട്ടിലെത്തിയേക്കും. ദില്ലയിൽ നിന്ന് എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അടങ്ങുന്ന സംഘം ഇന്നലെ കണ്ണൂരിലെത്തിയിരുന്നു. കേസ് അന്വേഷിച്ചിരുന്ന കൽപ്പറ്റ ഡിവൈഎസ്പിയുമായി സംഘം കൂടിക്കാഴ്ച നടത്തി. ഇന്ന് മുതൽ സംഘം അന്വേഷണം തുടങ്ങും. കേസ് രേഖകൾ കൽപ്പറ്റ ഡിവൈഎസ്പി ഓഫീസിലെത്തി പരിശോധിക്കുമെന്നാണ് വിവരം. മാർച്ച് ഒമ്പതിനാണ് സംസ്ഥാനം സിദ്ധാർത്ഥൻ്റെ മരണം അന്വേഷിക്കാൻ സിബിഐയോട് ആവശ്യപ്പെട്ടത്. 

Read More

സ്വർണവില സർവകാല റെക്കോർഡിൽ; ഗ്രാമിന് 6010 രൂപ

സര്‍വകാല റെക്കോർഡിൽ സ്വർണവില. ഗ്രാമിനു 40 രൂപ കൂടി 6010 രൂപയായി. ഒരു പവൻ സ്വർണത്തിനു 48,080 രൂപയാണ് ഇന്നത്തെ വില. ഇന്നലെ 47,760 രൂപയായിരുന്നു സ്വർണവില. ഇന്ന് 320 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. അമേരിക്ക എക്കാലത്തെയും വലിയ പണപ്പെരുപ്പത്തെ അഭിമുകീകരിക്കുന്നതാണ് വിലവർധനവിന് പ്രധാനകാരണം.

Read More

അവധിക്കാല തിരക്ക്: ദുബൈയില്‍ പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പ് വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്യണം

 യാത്രക്കാരുടെ തിരക്ക് വർധിക്കുന്നതിനാൽ നാല് മണിക്കൂർ മുമ്പെങ്കിലും വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്യണമെന്ന് ദുബൈ എയർപോർട്ടിന്റെ നിർദേശം. നേരത്തേ ചെക്ക് ഇൻ നടപടികൾ പൂർത്തിയാക്കി തിരക്ക് കുറക്കാൻ സഹകരിക്കണമെന്നും അധികൃതർ നിർദേശിച്ചു. 2019 ന് ശേഷം വിമാനത്താവളങ്ങളിൽ ഏറ്റവും തിരക്ക് അനുഭവപ്പെടുന്ന സമയമാണ് ഈവർഷത്തെ ബലി പെരുന്നാൾ അവധിക്കാലം. അടുത്തദിവസങ്ങളിൽ വൻ തിരക്കാണ് യു എ ഇയിലെ മിക്ക വിമാനത്താവളങ്ങളിലും അനുഭവപ്പെടുക. ഈ സാഹചര്യത്തിൽ നാലു മണിക്കൂർ മുമ്പെങ്കിലും വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്യാൻ ശ്രമിക്കണമെന്ന് വിമാകമ്പനികളും വിമാനത്താവളവും നിർദേശിക്കുന്നു….

Read More