ആർസി ബുക്കുകൾ മാർച്ച് 1 മുതൽ ഡിജിറ്റലാകും; പ്രത്യേക നിർദേശവുമായി ഗതാഗത കമ്മീഷണർ

സംസ്ഥാനത്ത് മാര്‍ച്ച് ഒന്ന് മുതൽ വാഹനങ്ങളുടെ ആര്‍സി ബുക്കുകള്‍ പൂര്‍ണമായും ഡിജിറ്റലാകും. ആര്‍സി ബുക്കുകള്‍ പ്രിന്‍റ് എടുത്ത് നൽകുന്നതിന് പകരമാണ് ഡിജിറ്റലായി നൽകുന്നത്. വാഹനം വാങ്ങി മണിക്കൂറുകള്‍ക്കുള്ളിൽ രജിസ്ട്രേഷൻ പൂര്‍ത്തിയാക്കി വാഹൻ വെബ്സൈറ്റിൽ നിന്നും ആര്‍സി ബുക്ക് ഡൗണ്‍ലോഡ് ചെയ്യാനാകും. മാര്‍ച്ച് ഒന്ന് മുതൽ ആര്‍സി ബുക്കുകള്‍ ഡിജിറ്റലാകുന്നതോടെ പ്രത്യേക നിര്‍ദേശങ്ങളും ഗതാഗത വകുപ്പ് നൽകുന്നുണ്ട്. ഫെബ്രുവരി മാസത്തിനുള്ളിൽ എല്ലാ വാഹന ഉടമകളും ആര്‍സി ബുക്കുമായി ഫോണ്‍ നമ്പറുകള്‍ ബന്ധിപ്പിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്ന് ഗതാഗത കമ്മീഷണര്‍ എച്ച് നാഗരാജു…

Read More

മുടങ്ങിക്കിടന്ന ഡ്രൈവിങ് ലൈസൻസിന്റെയും ആർസി ബുക്കിന്റെയും പ്രിൻറിങ് പുനരാരംഭിച്ചു; തപാൽ വഴി വീടുകളിലേയ്ക്ക്

ഡ്രൈവിങ് ലൈസൻസിന്റെയും ആർസി ബുക്കിന്റെയും പ്രിൻറിങ് പുനരാരംഭിച്ചു. ആറുമാസമായി മുടങ്ങിക്കിടക്കുകയായിരുന്നു. വരും ദിവസങ്ങളിൽ തപാൽ മുഖേന വീടുകളിൽ ആർസി ബുക്കുകളും ലൈസൻസും എത്തിക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ അറിയിച്ചു.  സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പ്രിൻറിങ് കമ്പനിക്ക് എട്ടുകോടിയിലേറെ രൂപ കുടിശ്ശിക വന്നതോടെയാണ് പ്രിൻറിങ് മുടങ്ങിയത്. കൊച്ചിയിൽ ലൈസൻസും ആർസി ബുക്കും അച്ചടിച്ചിരുന്ന കരാറുകാരന് ഒൻപതുകോടിയാണ് നിലവിലെ കുടിശ്ശിക. ഇതിനുപുറമേ തപാൽ വകുപ്പിനും കുടിശ്ശിക ആയതോടെ അച്ചടിച്ച ലൈസൻസുകൾ അയക്കാൻ തപാൽ വകുപ്പും തയ്യാറായിരുന്നില്ല. 

Read More