
മുഴുവൻ സേവനങ്ങളും ആരംഭിക്കാനൊരുങ്ങി റൗദത് അൽ ഖൈൽ ഹെൽത്ത് സെന്റർ
കഴിഞ്ഞ മൂന്നു വർഷത്തിലേറെയായി കോവിഡ് ഹെൽത്ത് സെന്ററായി പ്രഖ്യാപിച്ചതിനെ തുടർന്ന് നിർത്തിവെച്ചിരുന്ന റൗദത് അൽ ഖൈൽ ഹെൽത്ത് സെന്ററിലെ മുഴുവൻ സേവനങ്ങളും സാധാരണ നിലയിലേക്ക് തിരിച്ചെത്തുമെന്ന് പി.എച്ച്.സി.സി അറിയിച്ചു. രോഗികളുടെയും ജീവനക്കാരുടെയും ആരോഗ്യസുരക്ഷക്ക് മുൻഗണന നൽകിക്കൊണ്ട് കോവിഡ് മഹാമാരിക്കാലത്ത് അവശ്യ കോവിഡ് സേവനങ്ങളായിരുന്നു ഹെൽത്ത് സെന്ററിൽ നൽകിക്കൊണ്ടിരുന്നത്. വാക്സിനേഷൻ നിരക്ക് കൂടുകയും അണുബാധ നിരക്ക് കുറയുകയും ചെയ്തതോടെ ഫാമിലി മെഡിസിൻ അപ്പോയിന്റ്മെന്റുകൾ, പതിവ് പരിശോധനകൾ, സ്‌ക്രീനിങ്, ഡെന്റൽ കെയർ, വെൽനെസ് സേവനങ്ങൾ എന്നിവയുൾപ്പെടെ മുഴുവൻ സേവനങ്ങളും ഉടൻ…