ദുലീപ് ട്രോഫി ടൂർണമെൻ്റ് ; ഇന്ത്യൻ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയെ ഒഴിവാക്കി , പകരക്കാരനെ പ്രഖ്യാപിച്ചിട്ടില്ല

അടുത്ത മാസം തുടങ്ങുന്ന ദുലീപ് ട്രോഫി ടൂര്‍ണണമെന്‍റിനുള്ള ടീമില്‍ നിന്ന് ഇന്ത്യൻ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയെ ഒഴിവാക്കി. ജഡേജയുടെ ഒഴിവാക്കാനുള്ള കാരണം ബിസിസിഐ വ്യക്തമാക്കിയിട്ടില്ല. അതേസമയം, വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരകള്‍ കണക്കിലെടുത്ത് ജഡേജ വിശ്രമം അനുവദിച്ചതാണെന്നും സൂചനയുണ്ട്. അഭിമന്യു ഈശ്വരന്‍ നയിക്കുന്ന ടീം ബിയുടെ ഭാഗമായിരുന്ന രവീന്ദ്ര ജഡേജയുടെ പകരക്കാരനെ പ്രഖ്യാപിച്ചിട്ടില്ല. ട്വൻ്റി-20 ലോകകപ്പിന് പിന്നാലെ ട്വൻ്റി-20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ജഡേജ ഏകദിനത്തിലും ടെസ്റ്റിലും മാത്രമെ ജഡേജ കളിക്കുന്നുള്ളു. അക്സര്‍ പട്ടേല്‍ വൈറ്റ് ബോള്‍…

Read More

നൂറ് ക്യാച്ച് ക്ലബ്ബിൽ ഇടം നേടി ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഓൾ റൗണ്ടര്‍ രവീന്ദ്ര ജഡേജ

ചെന്നൈ സൂപ്പര്‍ കിങ്‌സ് ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്ക് നേട്ടം. ഐപിഎല്ലില്‍ നൂറ് ക്യാച്ച് എടുത്ത താരങ്ങളുടെ പട്ടികയിലാണ് രവീന്ദ്ര ജഡേജ ഇടംപിടിച്ചത്. കഴിഞ്ഞ ദിവസം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ രണ്ടു ക്യാച്ചുകള്‍ എടുത്തതോടെയാണ് എലൈറ്റ് ക്ലബില്‍ ജഡേജയുടെ പേരും എഴുതി ചേര്‍ത്തത്. ഐപിഎല്ലില്‍ വിരാട് കോഹ്‌ലി, രോഹിത് ശര്‍മ്മ തുടങ്ങിയവരാണ് ഇതിന് മുന്‍പ് നൂറ് ക്യാച്ച് എന്ന നേട്ടം കൈവരിച്ചത്. രണ്ടു ക്യാച്ചിന് പുറമേ മൂന്ന് വിക്കറ്റുകള്‍ കൂടി നേടി കൊല്‍ക്കത്തയെ കുറഞ്ഞ സ്‌കോറില്‍…

Read More

ടെസ്റ്റ് ക്രിക്കറ്റ് ബൗളിങ് റാങ്കിങ്ങില്‍ ലോക ഒന്നാം നമ്പര്‍ ബൗളര്‍ അശ്വിന്‍; ബുംറയും, ജഡേജയും പിന്നാലെ

ഐ.സി.സി. ടെസ്റ്റ് ക്രിക്കറ്റ് ബൗളിങ് റാങ്കിങ്ങില്‍ വീണ്ടും ഒന്നാമതെത്തി ഇന്ത്യയുടെ രവിചന്ദ്രന്‍ അശ്വിന്‍. നൂറാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരേ ഒന്‍പത് വിക്കറ്റ് നേടിയതും, പരമ്പരയിലെ മികച്ച പ്രകടനവും അശ്വിനെ ഒന്നാം സ്ഥാനത്ത് എത്തിച്ചു. രണ്ടാംസ്ഥാനത്തുള്ളത് ഓസ്‌ട്രേലിയയുടെ ജോഷ് ഹേസല്‍വുഡാണ്. അതേസമയം ജസ്പ്രീത് ബുംറ മൂന്നാമതും, രവീന്ദ്ര ജഡേജ ഏഴാമതുമെത്തി. ഇവരാണ് ആദ്യ പത്തില്‍ ഉള്‍പ്പെട്ട ഇന്ത്യക്കാര്‍. ഇംഗ്ലണ്ടിനെതിരേ മികച്ച പ്രകടനം നടത്തിയ സ്പിന്‍ താരം കുല്‍ദീപ് യാദവ് പതിനാറാം സ്ഥാനമാണ് നേടിയത്. അതേസമയം ടെസ്റ്റ് ബാറ്റിങ് റാങ്കിങ്ങില്‍ ഒന്നാമത്…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

അട്ടപ്പാടിയിലെ മധു കൊല്ലപ്പെട്ടത് ആൾക്കൂട്ടത്തിന്‍റെ ക്രൂരമർദ്ദനം മൂലമെന്ന് ഒറ്റപ്പാലം സബ് കളക്ടറുടെ മജിസ്റ്റീരിയൽ റിപ്പോർട്ട്. മധുവിന്‍റെ മരണത്തിന് മറ്റ് കാരണങ്ങളില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മധുവിന്‍റേത് കസ്റ്റഡി മരണമാണോ എന്ന് കണ്ടെത്തുന്നതിനുവേണ്ടിയാണ് സബ് കളക്ടറുടെ നേതൃത്വത്തിൽ മജിസ്റ്റീരിയൽ അന്വേഷണം നടത്തിയത്. മധുവിനെ മുക്കാലിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത പൊലീസ് ഉദ്യോഗസ്ഥരുടെയും മറ്റ് സാക്ഷികളുടെയും മൊഴിയെടുത്തിരുന്നു. മധുവിന് നേരെ ആൾക്കൂട്ടം മനുഷ്യത്വരഹിതമായ ആക്രമണമാണ് നടത്തിയതെന്നാണ് 4 പേജുള്ള റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ………………………. നിയമനങ്ങളിൽ സുതാര്യത ഉറപ്പാക്കാൻ നടപടി വേണമെന്ന് എൽഡിഎഫ്. കരാര്‍…

Read More