ലഹരിമരുന്നു പിടിച്ച കേസ്; നടി ഹേമ ഉൾപ്പെടെ 9 പേർക്കെതിരെ കുറ്റപത്രം

ബെംഗളൂരു ഇലക്ട്രോണിക് സിറ്റിക്കു സമീപത്തെ ഫാംഹൗസിലെ പാർട്ടിയിൽ ലഹരിമരുന്നു പിടിച്ച കേസിൽ തെലുങ്കുനടി ഹേമ (കൃഷ്ണവേണി) ഉൾപ്പെടെ 9 പേർക്കെതിരെ ബെംഗളൂരു പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കേസിൽ 82 സാക്ഷികളാണുള്ളത്. രാസ ലഹരിമരുന്ന് ഉപയോഗിച്ചെന്നു കണ്ടെത്തിയതിനെ തുടർന്ന് അറസ്റ്റിലായ ഹേമയെ ജാമ്യത്തിൽ വിട്ടിരുന്നു. സിംഗേന അഗ്രഹാരയിലെ ജിഎം ഫാംഹൗസിൽ മേയ് 19ന് നടന്ന റെയ്ഡിൽ രാസലഹരി ഗുളികകളും (എംഡിഎംഎ), കൊക്കെയ്‌നും പിടിച്ചെടുത്തിരുന്നു. പാർട്ടിയിൽ പങ്കെടുത്ത 103 പേരുടെ മൂത്ര സാംപിളുകൾ പരിശോധിച്ചതിൽ നിന്നാണ് നടിമാരായ ഹേമ, ആഷി…

Read More

റേവ് പാർട്ടിക്കിടെ ലഹരിവേട്ട; ബെംഗളൂരിൽ നടിമാരും മോഡലുകളും ഉൾപ്പെടെ കസ്റ്റഡിയിൽ

ബെംഗളൂരു നഗരത്തിലെ റേവ് പാർട്ടിക്കിടെ് നടന്ന റെയ്ഡിൽ ലഹരിമരുന്ന് പിടിച്ചെടുത്തു. ബെംഗളൂരു ഇലക്ട്രോണിക് സിറ്റിക്ക് സമീപമുള്ള ജി.ആർ. ഫാംഹൗസിൽ നടന്ന പാർട്ടിക്കിടെയാണ് സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി) റെയ്ഡ് നടത്തിയത്. പാർട്ടി നടന്ന ഫാംഹൗസിൽനിന്ന് എം.ഡി.എം.എ.യും കൊക്കെയ്നും ഉൾപ്പെടെയുള്ള ലഹരിമരുന്നുകൾ പിടിച്ചെടുത്തു. പാർട്ടിയിൽ പങ്കെടുത്തിരുന്ന തെലുഗു നടിമാർ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിലാണെന്നും സൂചനയുണ്ട്. ആന്ധ്രപ്രദേശ്, ബെംഗളൂരു എന്നിവിടങ്ങളിൽനിന്നായി നൂറിലേറെ പേരാണ് പാർട്ടിയിൽ പങ്കെടുത്തിരുന്നത്. നടിമാരും മോഡലുകളും ടെലിവിഷൻ താരങ്ങളും ഉൾപ്പെടെയുള്ളവരും ഡി.ജെ.കളും ടെക്കികളുമാണ് പാർട്ടിയിലുണ്ടായിരുന്നത്. ‘ബ്ലഡി മസ്‌കാര’, ‘റാബ്സ്’, ‘കയ്വി’…

Read More